Saturday, December 4, 2010

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിയുമായി തോഷിബ




വൈദ്യുതി ഇല്ലെങ്കിലും ഇനി പ്രശ്‌നമില്ല, ബാറ്ററിയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാവുന്ന ടെലിവിഷനുകള്‍ എത്തുന്നു. തോഷിബയാണ് ഇത്തരം ടെലിവിഷന്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇത് സാധ്യമായാല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ വലിയ സ്‌ക്രീന്‍ ടെലിവിഷനാകുമത്.

വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതും വൈദ്യുതിക്ഷാമം നേരിടുന്നതുമായ ഇടങ്ങളെ ഉദ്ദേശിച്ചാണ് തോഷിബ ഇത്തരമൊരു ടി വി. പുറത്തിറക്കാന്‍ ശ്രമിക്കുന്നത്. പി സി 1 നിലവാരത്തിലുള്ള മോണിട്ടറുകളായിരിക്കും തോഷിബ വികസിപ്പിക്കുക. 24, 32 ഇഞ്ച് മോണിട്ടറുകളായിരിക്കുമിത്. രണ്ടുമണിക്കൂറോളം ബാറ്ററി ബാക്കപ്പ് കിട്ടുന്നവയായിരിക്കുമിതെന്ന് തോഷിബ ചൂണ്ടിക്കാട്ടുന്നു.

സിഗ്നല്‍ശക്തി കുറവുമൂലം ടി വി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനായി ടി വിയില്‍ ഒരു സിഗ്നല്‍ ബൂസ്റ്ററുമുണ്ടാകും. അതുപോലെ പ്രകാശ വ്യതിയാനത്തിനനുസരിച്ച് ഡിസ്‌പ്ലെയില്‍ മാറ്റം വരുത്താനുതകുന്ന ' ഓട്ടോ വ്യൂ ' സംവിധാനവും തോഷിബയുടെ പുതിയ ടി വി യിലുണ്ടാകും.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായേക്കാവുന്ന ഈ ടി വിയുടെ വിലയെന്തായിരിക്കുമെന്ന് തോഷിബ വെളിപ്പെടുത്തിയിട്ടില്ല.

Mathrubhumi

No comments:

Post a Comment