Tuesday, January 19, 2010

വാല്‍സല്യം



എങ്ങനെയാ തുടങ്ങേണ്ടത് എന്നറിയില്ല എന്നാലും സാരമില്ല തുടങ്ങാതെ വയ്യല്ലോ , തുടക്കത്തില്‍ എന്തിരിക്കുന്നു ഉള്ളടക്കത്തില്‍ അല്ലെ കാര്യം ? അപ്പൊ എവിടെനിന്നെങ്കിലും തുടങ്ങാം .... മന്ത്രിമാര്‍ക്ക്‌ എസ്കോര്‍ട്ട് പോവുന്ന പോലെ എന്നെ സ്കൂളില്‍ ആക്കാന്‍ ആരെങ്കിലും കൂടെ വരാറുണ്ടായിരുന്നു , തല അധികം അനക്കിയാല്‍ മൂക്കില്‍ നിന്നും ചോര വരുന്ന അസുഖം ഉള്ളത്‌ കൊണ്ടാവും അമ്മ എന്‍റെ കൂടെ ആരെയെങ്കിലും അയക്കുന്നത് , എന്നിട്ടും ഞാന്‍ ഉണ്ടോ നന്നാവുന്നു , കൊണ്ട് വന്ന് ആക്കിയ ആള്‍ പോയ ഉടനെ തുടങ്ങും ഓട്ടം ചാട്ടം , അമ്മ പറയുന്നത് എങ്ങനെ അനുസരിക്കാതിരിക്കാം എന്നാണ് ഞാന്‍ നോക്കുന്നത് , അനുസരണ കേടിനുള്ള ശിക്ഷ ഉടനെ കിട്ടുകയും ചെയ്തു , ഒരു ദിവസം എവിടെയോ തട്ടി വീണു ചോര വരാന്‍ തുടങ്ങി വെള്ള ഷര്‍ട്ട്‌ മുഴുവന്‍ ചുവപ്പ് അങ്ങനെ ആ കാര്യത്തില്‍ അമ്മ പറയുന്നത് കേള്‍ക്കാന്‍ തിരുമാനിച്ചു.അമ്മ പറയുന്നത് നല്ലതിന് വേണ്ടി ആണെന്ന് ഓരോ അനുഭവങ്ങളില്‍ കൂടെയാണ് പഠിച്ചത്‌ .കളിയ്ക്കാന്‍ പോവുന്നു എന്ന് പറഞ്ഞാല്‍ വേണ്ട സിനിമയ്ക്ക്‌ പോവട്ടെ എന്ന് ചോദിച്ചാല്‍ വേണ്ട , അങ്ങനെ എന്തിനും വേണ്ട ചെയണ്ട പോവണ്ട അങ്ങനെ കേട്ട് കേട്ട് മടുത്തു , എന്നാലും അതൊക്കെ എന്‍റെ നല്ലതിനു വേണ്ടി ആയിരുന്നു എന്ന് പിന്നീടാണ്‌ മനസിലാക്കിയത്‌.അമ്മമാര്‍ ചെയുന്നതും പറയുന്നതും നമ്മുടെ നല്ലതിന് വേണ്ടി ആണെന്ന് നമ്മള്‍ മനസിലാക്കുന്നതിനു പകരം അവരോട്‌ ദേഷ്യപെടാനെ നമുക്ക്‌ താല്പര്യം ഉണ്ടാവു , പക്ഷെ അമ്മ എന്നത് ഇശ്വരന്റെ മറ്റൊരു രൂപം ആണെന്ന് നമ്മള്‍ മനസിലാക്കുന്നില്ല , സ്നേഹത്തോടെ സംസാരിക്കുന്നതിനേക്കാള്‍ ദേഷ്യത്തോടെ സംസാരിക്കാന്‍ ആണ് നമ്മള്‍ ഇഷ്ടപെടുന്നത്. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാതെ ആവുമ്പോള്‍ അവര്‍ക്ക്‌ ഉണ്ടാവുന്ന വിഷമം നമ്മള്‍ മനസ്സിലാക്കണം . എന്ത് പ്രശ്നങ്ങളെയും നേരിടാനും ക്ഷമിക്കാനും ഉള്ള കഴിവ്‌ ഈ ലോകത്ത്‌ അമ്മയ്ക്ക്‌ മാത്രേ ഉണ്ടാവു . അമ്മയെയും അച്ഛനെയും സ്നേഹിക്കണം .ഇങ്ങനെയൊക്കെ ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിച്ചാരിക്കും ഞാന്‍ വലിയ അനുസരണ ഉള്ളവന്‍ ആണെന്ന്‍, എന്നാല്‍ അങ്ങനെ ഒരിക്കലും വിചാരിക്കരുത്‌ , അമ്മയെ ഒരുപാട്‌ ഇഷ്ടം ആണ് സ്നേഹിക്കുന്നുണ്ട് , ഒന്ന് കിട്ടിയാല്‍ തിരിക്കെ മൂന്ന് കൊടുക്കുന്ന സ്വഭാവം ആയത്കൊണ്ട് അമ്മ പറയുന്നതില്‍ ചിലത് അനുസരിക്കാന്‍ പറ്റാതെ പോവാറുണ്ട്. അപ്പോള്‍ എല്ലാവരും അമ്മയെയും അച്ഛനെയും സ്നേഹിക്കുക്ക ജീവിത അവസാനം വരെ , വയസ്സായവരെ വേദനിപ്പിക്കാതിരിക്കുക .കഴിയുന്നതും അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക

Sunday, January 17, 2010

കൈതപ്പൂക്കള്‍ പറഞ്ഞത്


തൊട്ടടുത്തുള്ള സ്കൂളില്‍ നിന്നും സ്കൂള്‍ വിട്ടതിന്റെ ആരവം കേട്ടു. സമയം നാലുമണിയായിരിക്കുന്നു.ഇറയത്തിന്റെ മൂലയിൽ ചാരിവെച്ചിരുന്ന ഊന്നുവടി കയ്യിലെടുത്തു രാമസ്വാമി നായിക്കന്‍ താഴേക്കിറങ്ങി, വലിയപറമ്പിലെ റീത്താമ്മയുടെ വീട്ടിലേക്ക് നടന്നു. റീത്താമ്മ ഉച്ചയുറക്കം കഴിഞ്ഞ് ചായ അനത്തുന്ന സമയമായിട്ടുണ്ട്. പണിക്കുപോയ മകന്‍ ബാലനും ഭാര്യയും വരുന്നതിനിയും സമയമുണ്ട്. അവര്‍ വരുന്നതിനുമുന്പ്‍ ചായ കുടിച്ച് അയാള്ക്ക് വീട്ടില്‍ തിരിച്ചെത്തണം. അല്ലെങ്കില്‍ “പതിവു തെണ്ടലിനു‍ പോയി” എന്ന് കനകത്തിന്റെ ശകാരം കേള്‍ക്കേണ്ടി വരും. എന്തു വേണമെങ്കിലും പറയട്ടെ നായിക്കന് വലിയപറമ്പിലെ നാലുമണിച്ചായ ഒഴിവാക്കുവാന്‍ പറ്റില്ല. ആയകാലത്ത് അവിടത്തെ പണിക്കാരനായിക്കുമ്പോഴേ കുഞ്ഞമ്മച്ചേടത്തി തുടങ്ങിവെച്ച ശീലമാണത്. കുഞ്ഞമ്മച്ചേടത്തിയുടെ ശേഷവും മരുമകള്‍ റീത്താമ്മ ആ പതിവിനു മുടക്കം വരുത്തിയില്ല. എത്രയൊ കൊല്ലം വലിയമ്പറമ്പില്‍ പണിയെടുത്ത് കുഞ്ഞമ്മച്ചേടത്തിയുടെ കഞ്ഞിയും പുഴുക്കും കഴിച്ചിരിക്കുന്നു!!!!!!!

വയസ്സു നൂറ്റിരണ്ടു കഴിഞ്ഞെന്നു മക്കള്‍ പറയുന്നു. അത്രയും ആയോ എന്നു അയാള്‍ക്ക് നല്ല നിശ്ചയമില്ല. ഈ പ്രായത്തിലും വലിയ കുഴപ്പമില്ലാതെ നടക്കുന്ന നായിക്കന്‍ കാഞ്ഞരപ്പള്ളിക്കാര്‍ക്ക് അതിശയം തന്നെ.

അയാളുടെ തലവെട്ടം കണ്ടയുടന്‍ “ദാ രാമസ്വാമീ…. ചായ“ എന്നു പറഞ്ഞ് റീത്താമ്മ അടുക്കള വരാന്തയില്‍ ചായയും ചക്ക പുഴുക്കും കൊണ്ടു വച്ചു.
അവിടെയിരുന്ന് സാവധാനം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്തേക്കിറങ്ങി വന്ന പെണ്‍കുട്ടിയെ നോക്കി അയാള്‍ ചോദിച്ചു
“ആരാ റീത്താമ്മേ ഈ കുട്ടി..?”
“ഇതെന്റെ അനിയത്തിയുടെമോളാ“
“ഡെല്‍ഹിയിലുള്ള റീനയുടേതോ….? ഇവളെ ഞാന്‍ തീരെ കുഞ്ഞിലേ കണ്ടിട്ടുള്ളതാണല്ലോ?”
“അതേ… അവള്‍ക്കിപ്പോ അവധിയാണ് കുറച്ചുദിവസം കഴിഞ്ഞു തിരികെപ്പോകും”
“നീതു എന്നല്ലേ മോളുടെ പേര്..?” അവളെ നോക്കിച്ചിരിച്ചുകൊണ്ട് ചോദിച്ചു. പ്രായമേറെയായെങ്കിലും നായിക്കന് നല്ല ഓര്‍മ്മ ശക്തിയാണ്.
“അതേ” അവളയാളെ സസൂഷ്മം നോക്കിക്കൊണ്ട് പറഞ്ഞു.
“മോളെന്തു ചെയ്യുവാ..പഠിക്കുവാണോ അതോജോലിയോ..?”ചായകുടിക്കുന്നതിനിടെ അയാള്‍ അവളോട് ചോദിച്ചു.
“പഠിക്കുവാ..ഇക്കൊല്ലം കഴിയും.“
ഡെല്ലി യൂണിവേര്സിറ്റിയില് ചരിത്ര ഗവേഷകയായ നീതു അവധിക്ക് നാട്ടിലെത്തിട്ട് രണ്ടു ദിവസമായി. പണ്ടെങ്ങോ അമ്മയുടെ കൂടെ ചെറിയകുട്ടിയായിരുന്നപ്പോള്‍ വന്നതാണ് റീത്താമ്മന്റിയുടെ വീട്ടില്‍.അന്നു നായിക്കനെ കണ്ടതൊന്നും അവള്‍ക്ക് ഓര്‍മ്മയില്ല.

അടുക്കളയിലേക്കു പോയ റീത്താമ്മയോട് നീതു ചോദിച്ചു..

“അയാള്‍ ആരാ അന്റീ..? തമിഴനാണോ….? നല്ല മലയാളമല്ലല്ലോ പറയുന്നത്…?”
“അതു ഞങ്ങളുടെ രാമസ്വാമിയല്ലേ. ഇവിടത്തെ പണിക്കാരനായിരുന്നു. അവരു നായിക്കന്മാരാണ്. തെലുങ്കാണു വീട്ടില്‍ പറയുന്നത്. സ്വന്തം നാട്ടില്‍ നിന്നും പണ്ടേങ്ങോ പലാക്കാടുവന്നു കുടിയേറിയ അവര്‍ പണ്ടത്തെ മലബാര്‍ ലഹളയുടെ കാലത്ത് നമ്മുടെ നാട്ടിലേക്ക് രക്ഷപ്പെട്ടോടി വന്നതാണ്.

“ഓ…..നമ്മുടെ സ്വാതന്ത്ര്യ സമരത്തിനും മുന്പോ…?“ നീതുവിനു കൌതുകമായി.. “ഞാനയാ‍ളോടു ചോദിക്കട്ടെ ആന്റീ.. പണ്ടത്തെ അവരുടെ കാര്യങ്ങള്‍.“
“വേണ്ട മോളേ അയാള്ക്ക് പഴയ കാര്യങ്ങളൊന്നും പറയുന്നതിഷ്ടമില്ല.കല്യാണം കഴിഞ്ഞ് ഇവിടെ വന്ന കാലത്ത് ഞാന്‍ പലപ്രാവശ്യം അവരുടെ കാര്യങ്ങള്‍ ചോദിച്ചിട്ടുള്ളതാ‍.അന്നെല്ലാം മറുപടി പറയാതെ അയാള്‍ ഒഴിഞ്ഞു കളഞ്ഞു.പിന്നീട് ഞാന്‍ ഒന്നും ചോദിച്ചിട്ടില്ല.
“അതെന്താ...?”
പാലക്കാടെങ്ങോ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരാണവര്,കൃഷിയിടങ്ങളും മറ്റു സൌകര്യങ്ങളൊക്കെയുമായി. രാമസ്വാമിയുടെ അച്ഛന്‍ ഒരു പാഠശാലയിലെ അധ്യാപകനായിരുന്നു എന്നു അമ്മച്ചി പറഞ്ഞിട്ടുകേട്ടിട്ടുണ്ട്.“
“ആ അപ്പൂപ്പന്റെ വീടെവിടെയാ..?”
“നമ്മുടെ പറമ്പിന്റെ അതിരില്‍ കാണുന്ന ആ ഇഷ്ടിക കെട്ടിയ ചെറിയ വീടില്ലേ… അതാണയാളുടെ വീട്.“ റീത്താമ്മ പറമ്പിന്റെ അതിരിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു.
നീതു വീണ്ടു വരാന്തയില്‍ വന്നു അയാള്‍ ചായ കുടിക്കുന്നതും നോക്കി നിന്നു.
കുറച്ചു സമയം കൂടെ റീത്താമ്മയോടും നീതുവിനോടും കുശലം പറഞ്ഞിരുന്ന ശേഷം നായിക്കന്‍ സാവധാനം വീട്ടിലേക്കു പോയി.
“ആന്റീ….നായിക്കന്മാരെക്കുറിച്ച് അറിയാനെന്താ വഴി.മക്കളോടു ചോദിച്ചു നോക്കിയാലോ…?”നീതു പിന്നെയും റീത്താമ്മയുടെ പിന്നാലെ കൂടി..
“നിനക്കു വേറെ പണിയൊന്നുമില്ലേ..നീതു..അയാളുടെ മക്കളെല്ലാം അയാളിവിടെ വന്നു വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടായവരാണ്. അവര്‍ക്കാര്‍ക്കും പഴയ കാര്യങ്ങള്‍ ചോദിക്കുന്നതേ ഇഷ്ടമല്ല.അവര്‍ക്ക് ഈ കാ‍ഞ്ഞരപ്പിള്ളിക്ക് അപ്പുറത്തൊരു ലോകവുമില്ല.“
റീത്താമ്മയുടെ വാക്കുകള്‍ നീതുവിലെ ചരിത്ര ഗവേഷയെ തീരെ തൃപ്തിപ്പെടുത്തിയില്ല. നേരിട്ടു തന്നെ കാര്യങ്ങള്‍ അയാളോട് ചോദിച്ചറിയാന് അവള്‍ തീരുമാനിച്ചു.കാഞ്ഞരപ്പള്ളിയിലെ നായിക്കന്മാരുടെ ചരിത്രവും ചരിതകാരനും രാമസ്വാമി മാത്രമാനെന്നവള്‍ക്കു മനസ്സിലായി.
പിറ്റെ ദിവസം നാലുമണിയാകുവാന് നീതു കാത്തിരുന്നു.റീത്താമ്മയോട് കുശലം പറഞ്ഞ് നായിക്കന്‍ ചായയും പുഴുക്കും കഴിക്കുന്നതിടെ അവള്‍ പതുക്കെ തൊടിയിലേക്കിറങ്ങി.അവളുടെ മനസ്സു നിറയെ നായിക്കന്മാരുടെ ക്ഥയറിയാനുള്ള ജിജ്ഞാസയായിരുന്നു. ആന്റിയുടെ മുന്നില്‍ വച്ച് അയാളോട് വിവരങ്ങള്‍ തിരക്കിയാല്‍ അയാള്‍ പറയില്ലെന്നവള്‍ക്കു തോന്നി. അവള്‍ നായിക്കന്റെ വീട്ടിലേക്കുള്ള നടവഴിയിലൂടെ നടന്നു.വളവു തിരിഞ്ഞ് ആഞ്ഞിലി മരത്തിന്റെ ചുവട്ടില്‍ അയാളുടെ വരവും കാത്ത് നിന്നു.ഒരു നൂറ്റാണ്ടിന്റെ ജീവിത ഭാണ്ടവും പേറി സാവധാനം നടന്നടുക്കുന്ന നായിക്കന്റെ വലിയ നിഴല്‍ അയാള്‍ക്കു മുന്‍പേ നടക്കുന്നുണ്ടായിരുന്നു.

“എന്താ മോളിവിടെ തനിയെ നില്ക്കു ന്നത്..?” അയാളവളോട് ചോദിച്ചു.
“വെറുതെ… അപ്പൂപ്പന്‍ വീട്ടിലേക്കാണോ..?”
“അതേ”
“അവിടെ ആരൊക്കെയുണ്ട്..?” അവള്‍ ആരാഞ്ഞു
“മകനും മരുമകളും പിന്നെ മൂന്നു കൊച്ചുമക്കളും.“
“അവരൊക്കെ അവിടെയുണ്ടോ..?”
“മകനും ഭാര്യയും പണിക്കുപോയിരിക്കുകയാ‍.മക്കള് പഠിക്കാനും. അവരെത്തുമ്പോള്‍ സന്ധ്യയാകും“.
“ഞാന്‍ അപ്പൂപ്പന്റെ കൂടെ വീട്ടിലേക്ക് വരട്ടെ” താല്പര്യത്തോടെ നീതു ചോദിച്ചു.
“എന്തിനാ..?”
“വെറുതെ…. കാണാന്‍”
“പാവങ്ങളുടെ വീട്ടിലെന്തു കാണാനിരിക്കുന്നു കുഞ്ഞേ…”
“വീട്ടില്‍ അമ്മൂമ്മയില്ലേ..?”
“ഇല്ലാ…അവള്‍ പത്തിരുപതു കൊല്ലം മുമ്പേ പോയി. മൂത്ത രണ്ട് ആണ്മക്കള്‍ വേറെയാണ് താമസം. ഇപ്പോള്‍ ഇളയ മകന്‍ മാത്രമേ നോക്കാനുള്ളു. അവനും എന്നെ അത്ര കാര്യമല്ല. പിന്നെ വീട് കിട്ടിയതുകൊണ്ട് നോക്കേണ്ടി വന്നു എന്നു മാത്രം. ഈ പന്തു കളിക്കുമ്പോള്‍ നൂറെണ്ണമാകുന്നതിന് നിങ്ങളൊക്കെ എന്തോ പറയുമല്ലോ കുഞ്ഞേ..എന്നാത്..?”
“സെഞ്ചുറിയോ..?”
“ആ..അതു തന്നെ...സെഞ്ചുറിയടിച്ചിട്ടും അപ്പൂപ്പന്‍ സ്ഥലം വിടുന്നില്ല എന്നാണ് പേരക്കുട്ടികള്‍ പറയുന്നത്. ഈ ദീര്ഘായുസ്സ് എന്നു പറയുന്നത് അത്ര വലിയ യോഗമൊന്നുമല്ല കുഞ്ഞേ…. അതൊരു ശാപം തന്നെയാണ്.”

അയാള്‍ ദു:ഖത്തോടെ തുടര്ന്നു .
“ഞങ്ങളിങ്ങനെയൊന്നും കഴിഞ്ഞരുന്നവരല്ല മോളേ….പാലക്കാടുനിന്നും തീവെട്ടിപ്പട തുരത്തി ഓടിക്കുന്നതു വരെ”
നീതുചോദിക്കാതെ തന്നെ അയാള്‍ കഥ പറയാന്‍ തുടങ്ങി.ആരോടോ പറയാന്‍ വെമ്പിയിരുന്നതു പോലെ
“അവിടത്തെ കാര്യങ്ങളെല്ലാം അപ്പൂപ്പനിപ്പോഴും ഓര്‍മ്മയുണ്ടോ..?”
അവള്‍ അയാളെ പ്രോത്സാഹിപ്പിച്ചു.
“ഉണ്ടെന്നോ…..? ഇന്നലത്തെപ്പോലെ…. കുഞ്ഞിവിടെ ഇരി…“
തൊട്ടടുത്ത പാറക്കല്ലു ചൂണ്ടിക്കാണിച്ചുകൊണ്ടയാള്‍ പറഞ്ഞു.

നീതുവിന് അത്ഭുതം തോന്നി .അവള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നത് ചോദിക്കാതെ തന്നെ നായിക്കന്‍ പറയാന്‍ തുടങ്ങുകയാണ്…. അടുത്തു തന്നെയുളള കയ്യാലമേലിരുന്ന് അയാള്‍ കഥ പറയാന്‍ തുടങ്ങി.

അവളുടെ മുന്നില്‍ ഇപ്പോള്‍ രാമസ്വാമി നായിക്കന്‍ എന്ന വൃദ്ധനില്ല.
പകരം ഒരു പതിനന്ചുകാരന്‍. പൊടിമീശയും തിളങ്ങുന്ന കണ്ണുകളുമുള്ള രാമു. പാലക്കാട്ടെ ഒരു കൊച്ചു ഗ്രാമത്തിലുള്ള വീട്. അതിനു പിന്നിലൂടെ ഒഴുകുന്ന കോരിക്കല്‍ തോട്.കൈതക്കാടുകള്‍ തിങ്ങിനില്ക്കുനന്ന തോട്ടു വക്കില്‍ വെയില്‍ ചായുമ്പോള്‍ കുളിച്ചലക്കാന്‍ വരുന്ന സുഗന്ധി.വീട്ടിലെ കാളകളെ കുളിപ്പിക്കാനെന്ന വ്യാജേനെ എന്നും അവിടെപ്പോയി ഇരിക്കുന്ന അവനെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്യുന്നവള്‍. അടുത്ത വീട്ടില്‍ വിരുന്നു വന്നതാണവള്‍. ആ വീട്ടിലെതന്നെ വസന്തയെ അവനു നന്നേ ചെറുപ്പത്തിലേ‍ കല്യാണം പറഞ്ഞു വെച്ചിരിക്കുന്നതാണ്. പക്ഷേ വസന്തക്കവനെയും അവന് അവളെയും തീരെ ഇഷ്ടമല്ല. വല്ലാത്തൊരു സ്വഭാവക്കാരിയാണവള്‍. കളിക്കാനിരുന്നാല്‍ അടിപിടികൂടി പിരിയുന്നവള്‍..ആരോടും കൂട്ടുകൂടാനറിയാത്ത ആ കുറുമ്പുകാരി അവനെ എപ്പോള്‍ കണ്ടാലും മുഖം വീര്‍പ്പിച്ചു നടക്കും.

എപ്പോഴാണ് രാമുവിന് സുഗന്ധിക്ക് തന്നെ ഇഷ്ടമാണെന്നു മനസ്സിലായത്…? അയാള്‍ക്കതു കൃത്യമായി ഓര്മ്മിച്ചെടുക്കുവാന്‍ പറ്റുന്നില്ല. തോട്ടുവക്കില്‍ അയാളെ കാണാതിരുന്ന ഒരു വൈകുന്നേരം അവള്‍ കാത്തു നിന്നപ്പോഴോ…?
“എന്തിനാ കാത്തു നിന്നത്..?” എന്ന ചോദ്യത്തിനും ഒന്നും പറയാതവള്‍ പുഞ്ചിരിച്ചു..
അവള്‍ക്കും അവന്റെ തന്നെ പ്രായമായിരുന്നെന്നു തോന്നുന്നു. അവന്‍ പറിച്ചു കൊടുക്കുന്ന കൈതപ്പുക്കള്‍ മണത്തുകൊണ്ട് ഒന്നും മിണ്ടാതെ അവനെത്തന്നെ നോക്കി നില്ക്കും . ഒരേയൊരു ദിവസം മാത്രമേ അവളവനോടു സംസാരിച്ചിട്ടുള്ളു. അവളെ അവസാനമായി കണ്ട ആ ദിവസം.

“നാളെ ഞാനിവിടന്നു പോകും..…എന്റെ വീട്ടിലേക്ക്..അച്ഛന്‍ വന്നിട്ടുണ്ട് എന്നെ കൊണ്ടുപോകുവാന്‍” സങ്കടത്തോടെയാണവള്‍ അതറിയിച്ചത്.
“ഇനിയെന്നു വരും..?”ഉല്‍ക്കണ്ഠയോടുള്ള അയാളുടെ ചോദ്യത്തിന്
“അറിയില്ല” എന്നായിരുന്നു അവളുടെ മറുപടി.
“പോയാല്‍ പിന്നെ എന്നെ മറന്നു കളയുമോ…?”
“എന്തിനാ ഓര്‍ക്കുന്നത്… വസന്തയ്ക്കു കല്യാണം പറഞ്ഞു വെച്ചിരിക്കുന്ന ആളല്ലേ.. പോയിക്കഴിഞ്ഞാല്‍ എന്നെ കണ്ടുമുട്ടിയ കാര്യം പോലും ഓര്‍ക്കകരുത്..”
വിതുമ്പലോടെയാണവള്‍ പറഞ്ഞത്
“ഇല്ലാ…..വസന്തയെ എനിക്കിഷ്ടമല്ലാ..ഞാനത് അച്ഛനോട് തുറന്നു പറയും” “

സന്ധ്യയായിട്ടും സുഗന്ധിയെ കാണാതെ അന്വേഷിച്ചു വന്ന വസന്ത കണ്ടത് തോട്ടുവക്കിലെ കൈതക്കാട്ടിലെ ഇരുളില്‍ നില്ക്കുന്ന ഇരുവരെയും. വസന്തയുടെ മൂര്‍ച്ചയേറിയ നോട്ടത്തില്‍ രണ്ടുപേരും ഉത്തരമില്ലാതെ നിന്നു.

“മലബാറിലാകെ ലഹള നടക്കുന്ന കാലമായിരുന്നു അത്. കുഞ്ഞു കേട്ടിട്ടില്ലേ-മാപ്പിള ലഹള. അന്നു രാത്രിയില്‍‍ തീവെട്ടികളുമായി മദയാനകളെപ്പോലെ വന്ന ലഹളക്കാര്‍ ഗ്രാമമാകെ ചവിട്ടി മെതിച്ചു.ഗ്രാമവാസികള്‍ പലയിടത്തേക്ക് ചിന്നിച്ചിതറി. വീട്ടിലേക്കു തിരിച്ചു പോയ സുഗന്ധിയും അവളുടെ അച്ഛനും തീവെട്ടിക്കൊള്ളക്കാരുടെ കയ്യിലകപ്പെട്ടു. അവരെപ്പറ്റി പിന്നീടൊന്നും കേട്ടില്ല. ആ വാര്‍ത്ത കേട്ടു തളര്‍ന്നു പോയ എന്നെ സംതൃപ്തിയോടെ നോക്കി നിന്ന വസന്തയുടെ മുഖം ഇന്നും എനിക്കു മറക്കാന്‍ കഴിയുന്നില്ല.“


“പിറ്റേ ദിവസം കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി ഓരോരോ കൂട്ടര്‍ ഗ്രാമം വിട്ടു.എന്റെ കുടുംബം, വസന്തയുടെ കുടുംബം അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍….. അച്ഛനു സ്വന്തമായി കാളവണ്ടിയുണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ അതില്‍ കയറി യാത്ര പുറപ്പെട്ടു. ലക്ഷ്യമെന്തെന്നറിയാത്ത യാത്ര… യാത്രക്കിടയില്‍ ഇളയ അനുജന്‍ എട്ടുവസ്സുകാരന്‍ മുത്തുരാജന് സുഖമില്ലാതായി. ജ്വരം മൂര്‍ച്ഛിച്ച അവന്‍ ഒരു രാത്രിയില്‍ ആ കാളവണ്ടിയില്‍ തന്നെ കിടന്നു മരിച്ചു. മുത്തുരാജന്‍ മരിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ എന്റെയോ അച്ഛനെയോ കണ്ണില്‍ നിന്നും വന്നില്ല. മറിച്ച് അവന്റെ ശരീരം എന്തു ചെയ്യും എന്ന ആധിയായിരുന്നു.അലമുറയിട്ടു കരഞ്ഞ അമ്മയെയും ഞങ്ങള്‍ക്ക് ശ്രദ്ധിക്കാനായില്ല. അന്നു രാത്രിയില്‍ത്തന്നെ ആരുമില്ലാത്ത സമയം നോക്കി ഞാനും അച്ഛനും ചേര്‍ന്ന് വഴിയരികില് കുഴിയുണ്ടാക്കി അവനെ അവിടെത്തന്നെ സംസ്കരിച്ചു. മുത്തുരാജനെ അടക്കിയ സ്ഥലത്തുനിന്നും നിന്നും വരാന്‍ കൂട്ടാക്കാതിരുന്ന അമ്മയെ ബലമായി പിടിച്ചുകൊണ്ട് അച്ഛന്‍ വണ്ടിയില്‍ കൊണ്ടുചെന്നിരുത്തുകായിരുന്നു. കാഞ്ഞിരപ്പിള്ളിയില്‍ എത്തുന്നതുവരെയും അമ്മ ജലപാനമില്ലാതെ ആ വണ്ടിയില്‍ തളര്‍ന്നു കിടന്നു…അവന്‍ മരിച്ചപ്പോള്‍ വിഴാതിരുന്ന കണ്ണുനീരെല്ലാം പിന്നീടവനെക്കുറിച്ചോര്ക്കുതമ്പോഴെല്ലാം‍ താനെ വീഴും കുഞ്ഞേ….“

നായിക്കന്റെ കണ്ണുകളില്‍ നിന്നും പൊടിഞ്ഞ നീര്ത്തുള്ളികള്‍ ചുളിവുകള്‍ വീണ കവിളിലേക്കു വീണു. പിന്നീടവ നരച്ച താടി രോമങ്ങളില്‍ കുരുങ്ങി നിന്നു.
നീതു വിഷണ്ണയായി നോക്കി നിന്നു. റീത്താമ്മാന്റി പറഞ്ഞതുപോലെ ഒന്നും ചോദിക്കേണ്ടതില്ലായിരുന്നു.
ഒരു നെടുവീര്‍പ്പോ ടെ അയാള്‍ തുടര്ന്നു ….
“ഞങ്ങളുടെ കൂട്ടര്‍ക്കി ങ്ങനെ അലയാനാ വിധി. പണ്ടു ഞങ്ങളുടെ പൂര്‍വ്വികര്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പിറന്ന നാടുപേക്ഷിച്ച് ജീവനും കൊണ്ടോടിയെത്തിയതാണ്‍ മലബാറില്‍.

“ഉവ്വോ…?”നീതുവിന് അതിശയമായി
“അതേ ..കുഞ്ഞേ….അതെല്ലാം എന്റെ അച്ഛനും മുത്തച്ഛനും മെല്ലാം പറഞ്ഞു കേട്ടിട്ടുള്ള കഥകളാണ്..വിജയ നഗര സാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടില്ലേ.. ടിപ്പു വിജയ നഗരം ആക്രമിച്ചപ്പോള്‍ ഞങ്ങളുടെ പൂര്‍വ്വികര്‍ ബെല്ലാരിയില്‍ നിന്നും പലയിടത്തേക്ക് പ്രാണനും കൊണ്ട് ഓടിപ്പോയി. ഞങ്ങള്‍ എത്തപ്പെട്ടത് പാലക്കാട്ടാ‍. വേറെ കുറെപ്പേര്‍ മറ്റിടങ്ങളില്‍ ഉണ്ടെന്ന് അച്ഛന്‍ പറയുമായിരുന്നു. വിജയ നഗരത്തിലെ സമ്പല്‍ സാമൃദ്ധിയില്‍ നിന്നും പാലക്കാട്ടേക്ക് പറിച്ചെറിയപ്പെട്ട ഞങ്ങള്‍ രണ്ടു തലമുറയുടെ പ്രയത്നം കൊണ്ട് സാമാന്യം നല്ല നിലയിലെത്തി. അപ്പോഴാണ് അതേ ദു:ര്‍‍വിധി മാപ്പിള ലഹളയുടെ രൂപത്തില് ഞങ്ങളെ പിടികൂടിയത്.

“ബെല്ലാരിയില്‍ നായിക്കന്മാര്‍ നല്ല നിലയില്‍ കഴിഞ്ഞിരുന്നവരായിരിക്കും അല്ലേ അപ്പൂപ്പാ…”നീതു സഹതാപത്തോടെ ചോദിച്ചു.

“അതേ കുഞ്ഞേ…ഞങ്ങളുടെ പൂര്‍വ്വികര്‍ പടനായകന്മാരായിരുന്നു. ബ്രിട്ടിഷുകാര്‍ക്കെതിരെ ധാര്‍വ്വാഡില് പട നയിച്ച സിധൂര്‍ ലക്ഷ്മണന്റെയും ബല്ഗാമില്‍ പൊരുതിയ റാണി കിട്ടൂര്‍ ചന്നമ്മയുടെയും പിന്മുറക്കാരാ ഞങ്ങളെന്ന് അച്ഛനെപ്പോഴും അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.
“ഈ കഥകളെല്ലാം കാഞ്ഞരപ്പിള്ളിക്കാര്‍ക്കറിയില്ലേ അപ്പൂപ്പാ...”നീതു അത്ഭുതത്തോടെ ചോദിച്ചു.
“അതെല്ലാം പഴങ്കഥകളല്ലേ കുഞ്ഞേ… പറഞ്ഞ് അഭിമാനിക്കാന്‍ മാത്രമുള്ളവ. എന്റെ മക്കള്‍ക്കു പോലും അതൊന്നും കേള്‍ക്കാന്‍ താല്പര്യമില്ല. കാഞ്ഞരപ്പിള്ളില്‍ ഞങ്ങള്‍ വെറും പണിക്കാര്‍ മാത്രം.”

“ഇവിടെയെത്തിയ ഞങ്ങള്ക്ക് ഇവിടത്തെ ജോണിക്കുട്ടിയുടെ വല്ല്യപ്പന്‍‍‍‍ ചാക്കോമാപ്പിള കയറി കിടക്കാനൊരിടം തന്നു. ഞങ്ങള്‍ അവരുടെ കുടിയാന്മാരായി. അങ്ങനെ ഞങ്ങളും കാഞ്ഞിരപ്പള്ളിക്കാരായി. ഇവിടത്തെ റബ്ബര്‍ തോട്ടത്തിലും കാപ്പിത്തോട്ടത്തിലുമെല്ലാം പണിക്കാരായി. വസന്തയുടെ കുടുബവും ഈ ഭാഗത്തേക്കുതന്നെയാണ് വന്നത്. പത്തിരുപതു വയസ്സു കഴിഞ്ഞപ്പോള്‍ അവളെത്തന്നെ കല്യാണം കഴിച്ചു. വളര്‍ന്നു വലിയ പെണ്ണായിട്ടും വസന്തയുടെ പഴയ സ്വഭാവത്തിന് മാറ്റമുണ്ടായിരുന്നില്ല. വര്ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിന് അവളെന്നോട് കുത്തു വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു.“
“ആ തീവെട്ടിക്കൊളളക്കാരു പിടിച്ചു കൊണ്ടുപോയ സുഗന്ധിയെ ഓര്ത്താ നിങ്ങളെന്നെ തൊടുന്നത്.പിന്നെങ്ങനെയാ ഈശ്വരന്‍ നിങ്ങള്‍ക്കു കുഞ്ഞുങ്ങളെത്തരുന്നത്..?“
“അവളുടെ കുത്തുവാക്കുകള്‍ ദിവസംതോറും കൂടിക്കൊണ്ടിരുന്നു. അതിനറുതി വരുത്തുവാനെന്നോണം ഈശ്വരന്‍ നാല്‍പ്പതാം വയസ്സില്‍ ഞങ്ങള്‍ക്ക് ആദ്യത്തെ കുഞ്ഞിനെ തന്നു. ഇളയവന്‍ ബാലരാജുവിന് പതിനഞ്ചു വയസ്സായപ്പോള്‍ അവള്‍ മരിച്ചു.“
“അതു ശരിയായില്ല അപ്പൂപ്പാ… വസന്തയെ കല്യാണം കഴിച്ചിട്ടും അപ്പൂപ്പനെന്താ പഴയ സുഗന്ധിയെ ഓര്‍ത്തി രുന്നത്..?” നീതു ചോദിച്ചു
“ഒരിക്കലുമില്ല കുഞ്ഞേ.. ഞാന്‍ മറക്കാന്‍ ശ്രമിക്കുന്തോറും വസന്ത കുത്തുവാക്കുകള്‍ പറഞ്ഞെന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.“
രാമസ്വാമി ചെറുചിരിയോടെ തുടര്ന്നു
“ചില പെണ്ജന്മങ്ങള്‍ അങ്ങനെയാ…..കെട്ടിയവന്മാര്ക്ക് സ്വൈര്യം കൊടുക്കുന്നത് ഇഷ്ടമല്ല. സത്യം പറഞ്ഞാല്‍ വസന്തയുടെ മരണത്തിനു ശേഷം സുഗന്ധിയെ ഞാനങ്ങനെ ഓര്‍ത്തിയട്ടില്ല കുത്തുവാക്കുകള്‍ പറഞ്ഞോര്‍പ്പി ക്കാന്‍ അളില്ലാഞ്ഞതു കൊണ്ടാവും. ഇന്നിപ്പോള്‍ വളരെ വര്‍ഷങ്ങള്‍‍‍ക്കു ശേഷം അവളെ ഓര്‍ത്തു .”
കഥപറഞ്ഞു തീര്‍ന്നി ട്ടും നായിക്കന് പഴയ ഓര്‍മ്മരകളില്‍ നിന്നും വിടുതല്‍ പ്രാപിച്ചിട്ടില്ലെന്നവള്‍ക്കു മനസ്സിലായി. ചുളിഞ്ഞ കണ്‍പോളകള്‍ക്കുള്ളിലെ ആ കണ്ണുകളിലേക്കു നോക്കിയപ്പോള്‍ അയാള്‍ അഗാധമായ ചിന്തയിലാണെന്നു തോന്നി
“എന്താ അപ്പൂപ്പാ…അലോചിക്കുന്നത്..? സുഗന്ധിയെക്കുറിച്ചാണോ…?”
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്ന് മന്ദഹസിച്ചു കൊണ്ട് അതേയെന്ന് തലയാട്ടി.
“ഞാന്‍ പോകുന്നു നാളെ കാണാം“ എന്നു പറഞ്ഞവള്‍ റബ്ബര്‍ തോട്ടത്തിലൂടെ ചുറ്റി നടന്നു. വിശാലമായ തോട്ടത്തിന്റെ ഓരം ചേര്‍ന്നൊ ഴുകുന്ന ചെറുതോടിന്റെ അരികിലെ കൈതക്കാടുകള്‍ കണ്ട് അവള്‍ അങ്ങോട്ടു നടന്നു. അടുത്തു ചെന്നപ്പോള്‍ കൈതപ്പൂവിന്റെ സുഗന്ധം. മുള്ളുകൊണ്ടിട്ടാണെങ്കിലും കുറേ കൈതപ്പൂക്കള്‍ അവള്‍ പൊട്ടിച്ചെടുത്തു. തിരിച്ചു വന്നപ്പോള്‍ അതേ കയ്യാലയില്‍ തന്നെയിരിപ്പുണ്ട് രാമസ്വാമി. കൈതപ്പൂക്കള്‍ പിന്നില്‍ ഒളിപ്പിച്ചുകൊണ്ട് അവള്‍ അയാളോടു ചോദിച്ചു.
“അപ്പൂപ്പനിതുവരെ വീട്ടില്‍ പോയില്ലേ…?”
“പോകുന്നു കുഞ്ഞേ…കനകവും കുട്ടികളും വീട്ടിലെത്താറായിക്കാണും.ബാലന്‍ പിന്നെ ഇരുട്ടിയാലേ എത്തുകയുള്ളു”
“അപ്പൂപ്പനൊന്നു കണ്ണടച്ചേ..ഞാന്‍ ഒരു സമ്മാനം തരാം” കുസൃതിയോടെ അവള്‍ പറഞ്ഞു
കണ്ണുകളടച്ചിരുന്ന രാമസ്വാമിയുടെ കൈകളിലേക്ക് അവള്‍ ആ കൈതപ്പൂക്കള്‍ വച്ചു കൊടുത്തു. ശുഷ്ക്കിച്ച കൈ വിരലുകള്‍ കൊണ്ട് പരതി നോക്കിയ അയാള്‍ക്കു മനസ്സിലായി ആ വിലപ്പെട്ട സമ്മാനം എന്താണെന്ന്. കണ്ണുതുറക്കാതെ തന്നെ അയാള്‍ അതെടുത്ത് സാവധാനം മണത്തു.. അടഞ്ഞ കണ്ണുകളുമായി അയാള്‍ അത് മണത്തുകൊണ്ടിരുന്നു…. ആ കണ്ണുകളില്‍ നിന്നും ജലബിന്ദുക്കള്‍ പ്രവഹിച്ചു. ഒന്നു രണ്ടു നിമിഷം കഴിഞ്ഞിട്ടും അയാള്‍ കണ്ണു തുറക്കുന്നില്ലെന്നു കണ്ടപ്പോള്‍ നീതു പരിഭ്രമത്തോടെ അയാളെ വിളിച്ചു…
“അപ്പൂപ്പാ…”
കണ്ണുതുറന്നു അവളെ നോക്കിയ അയാള്‍ കണ്ണുകള്‍ തുടച്ചു കൊണ്ടു പറഞ്ഞു..
“നന്ദി….കുഞ്ഞേ…ഒരുപാടു നന്ദി…“
കൈതപ്പൂക്കളും നെഞ്ചോടു ചേര്ത്തുപകൊണ്ട് യാത്രപോലും പറയാതെ ഊന്നുവടി നിലത്തമര്‍ത്തി ആ പടുവൃദ്ധന്‍ വീട്ടിലേക്കു നടന്നകന്നു.

പിറ്റേന്ന് രാവിലെ ഏഴുമണിയായിക്കാണും. റീത്താമ്മാന്റിയുടെ കൂടെ അടുക്കളയിലിരുന്നു ചായകുടിക്കുകയായിരുന്നു നീതു.
“റീത്താമ്മച്ചേച്ചി… ജോണിച്ചേട്ടനില്ലേ ഇവിടെ..?“ അടുക്കള വരാന്തയില്‍ നിന്നും പരിഭ്രമത്തോടെ വിളിക്കുന്ന കനകത്തിന്റെ ശബ്ദം.
“എന്താ കനകം..?എന്തു പറ്റി..? പല്ലുതേച്ചുകൊണ്ടിരുന്ന ജോണിക്കുട്ടി ശബ്ദം കേട്ട് റീത്താമ്മയോടൊപ്പം പുറത്തേക്കിറങ്ങി.
“അച്ഛന്‍ രാവിലെ വിളിച്ചിട്ട് ഉണരുന്നില്ല.എനിക്കെന്തോ വല്ലാതെ തോന്നുന്നു..” അവള്‍ കിതച്ചു കൊണ്ടു പറഞ്ഞു.
“ബാലനില്ലേ അവിടെ..?” നടക്കുന്നതിനിടയില്‍ ജോണിക്കുട്ടി അന്വേഷിച്ചു.
“ഇല്ല.. അവരച്ഛനും മക്കളും ഇന്നു നേരത്തേ പോയി. ഇന്നലെ രാത്രി കിടക്കുന്നതു വരെ എന്നുമില്ലാത്ത സന്തോഷമായിരുന്നു അച്ഛന്.
ഇന്നലെ ഈ മോളെക്കണ്ടകാര്യവും ഞങ്ങളോട് പറഞ്ഞായിരുന്നു.” അവരുടെ കൂടെ നടക്കുന്ന നീതുവിനെ നോക്കി കനകം പറഞ്ഞു.

അവരുടെ പിന്നാലെ രാമസ്വാമിയുടെ വീടിനുള്ളില്‍ കയറിയ നീതു, കട്ടിലില്‍ തഴപ്പായയില്‍ കിടക്കുന്ന വൃദ്ധന്റെ ചേതനയറ്റ ശരീരം കണ്ടു.മുറിയിലാകെ കൈതപ്പുക്കളുടെ സുഗന്ധം.നായിക്കന്റെ കട്ടിലില്‍ അവിടവിടെയായി വാടിയ കൈതപ്പൂക്കള്‍ ചിതറിക്കിടക്കുന്നു. നീളമുള്ള ഒരു കൈതപ്പൂ വിതള്‍ അയാളുടെ ചുരുട്ടിപ്പിടിച്ച കൈയ്യില്‍ നിന്നും പുറത്തേക്കു നീണ്ടു നിന്നു

മലയാളം പഴഞ്ചൊല്ലുകള്‍


"മലയാളം പഴഞ്ചൊല്ലുകള്‍" വിഭാഗത്തിലെ ലേഖനങ്ങള്‍



അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
അണ്ണാന്‍ കുഞ്ഞും തന്നാലയത്
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
അരമന രഹസ്യം അങ്ങാടി പാട്ട്


ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
ആളുകൂടിയാള്‍ പാമ്പ് ചാവില്ല


ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും


ഐകമത്യം മഹാബലം


ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം




ഒരു വെടിക്കു രണ്ടു പക്ഷി


കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കാണം വിറ്റും ഓണം ഉണ്ണണം
കുന്തം പോയാല്‍ കുടത്തിലും തപ്പണം
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല


ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
ചാത്തപ്പനെത്ത് മഹസറ
ചൊട്ടയിലെ ശീലം ചുടല വരെ
ചൊല്ലും പല്ലും പതുക്കെ മതി


തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
താഴ്ന്ന നിലത്തേ നീരോടൂ
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ


നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും


പയ്യെ തിന്നാല്‍ പനയും തിന്നാം
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
പാണനു് ആന മൂധേവി
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്


വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും


അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
അണ്ണാന്‍ കുഞ്ഞും തന്നാലയത്
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
അരമന രഹസ്യം അങ്ങാടി പാട്ട്


ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാലോ
ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്
ആളുകൂടിയാള്‍ പാമ്പ് ചാവില്ല


ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും


ഐകമത്യം മഹാബലം


ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം

ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ


പല്ലുതേയ്ക്കാന്‍ 5 മിനിറ്റ് പൈപ്പ് തുറന്നിടുകയാണെങ്കില്‍ ചിലവ് 45 ലിറ്റര്‍ വെള്ളമാണ്.കപ്പില്‍ വെള്ളമെടുത്ത് പല്ലു തേയ്ക്കുകയാണെങ്കില്‍ 1/2 ലിറ്റര്‍ വെള്ളം മതി.
ലാഭം 44.5 ലിറ്റര്‍

‍2 മിനിറ്റ് പൈപ്പ് തുറന്ന്‌ ഷേവ് ചെയ്യുകയോ കൈ കഴുകുകയോ ചെയ്യുമ്പോള്‍ ചെലവ് 18 ലിറ്റര്‍ വെള്ളമാണ്. കപ്പില്‍ വെള്ളമെടുത്ത് ഷേവ് ചെയ്യുവാനും കൈകഴുകുവാനും 1/2 ലിറ്റര്‍ വെള്ളം മാത്രം മതി.
ലാഭം 17.5 ലിറ്റര്‍

‍ഷവര്‍ കുളിക്ക് വേണ്ടത് 72 ലിറ്റര്‍ വെള്ളമാണ്. ഇതിനുപകരം ദേഹമാദ്യം നനച്ച് സോപ്പ് തേയ്ക്കുക. 2 മിനിറ്റ് ഷവര്‍ തുറന്നിടുക. 1/2 മിനിറ്റ് പൈപ്പ് തുറന്ന്‌ തോര്‍ത്ത് നനയ്ക്കുക. എങ്കില്‍ 22.5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.
ലാഭം 49.5 ലിറ്റര്‍

‍10 മിനിറ്റ് ഹോസ് തുറന്നിട്ടാല്‍ 90 ലിറ്റര്‍ വെള്ളമാണ് ചെലവാകുന്നത്. ചെടി നനയ്ക്കുന്നതിന് ക്യാന്‍ ഉപയോഗിച്ചാല്‍ 5 ലിറ്റര്‍ വെള്ളമേ വേണ്ടൂ.ലാഭം 85 ലിറ്റര്‍2 ബക്കറ്റ് വെള്ളത്തില്‍ കാര്‍ കഴുകിയാല്‍ 18 ലിറ്റര്‍ വെള്ളമേ വേണ്ടൂ. 10 മിനിറ്റ് ഹോസ് തുറന്നിട്ട് കാര്‍ കഴുകിയാല്‍ നഷ്ടം 72 ലിറ്റര്‍ വെള്ളമാണ്.

ചിന്തിക്കൂ...പ്രവര്‍ത്തിക്കൂ...
ജലം അമൂല്യമാണ്. അതു സംരക്ഷിക്കൂ
Posted by മൂര്‍ത്തി

ഒരു യാത്ര...



Fun & Info @ Keralites.net
Fun & Info @ Keralites.netമലമ്പുഴയുടെ ഭംഗികള്‍ ഡാമിനെ ചുറ്റിപ്പറ്റി തീര്‍ന്നു പോകുന്നില്ല. വണ്ടി മുന്നോട്ടു വിടുക. ഒരു കിലോമീ്‌റ്റര്‍ പോകേണ്ട, അതിനു മുന്‍പേ ഒരു സ്വപ്‌നത്തിലേക്കു എത്തിപ്പെടുന്നതു പോലെ തോന്നാം.റബ്ബര്‍ക്കാടുകള്‍ക്കിടയിലൂടെ പോകുന്ന ടാറു പുതച്ച വഴി വളഞ്ഞും തിരിഞ്ഞും കേറിയുമിറങ്ങിയും യാത്രയെ ഒരു സംഗീതമാക്കി മാറ്റുകയാണോ! സായാഹ്നത്തിന്റെ നനുത്ത വെളിച്ചത്തില്‍ കുളിച്ച്‌ മരങ്ങളും കാട്ടുചെടികളും നൃത്തം ചെയ്യുകയാണോ! പതുക്കെപ്പതുക്കെ ഈ യാത്ര നമ്മളെ റൊമാന്റിക്കായി മാറ്റുന്നുണ്ട്‌.

നാലുമണി കഴിഞ്ഞതേയുള്ളൂ. കാറ്റ്‌ ഡിസംബറിന്റെ തണുപ്പിനെ തൂകിത്തുടങ്ങിയിരിക്കുന്നു. ദൂരെ മലകളുടെയപ്പുറത്തുള്ള നീലിമയില്‍ കോടമഞ്ഞിന്റെ വെളുപ്പ്‌ പടര്‍ന്നു തുടങ്ങിയിരിക്കുന്നു. വെള്ളിവെളിച്ചത്തിലൂടെ പോകുന്ന വണ്ടി ഇരുവശവും വനങ്ങളുള്ള സ്‌ഥലങ്ങളിലെത്തുമ്പോള്‍ ഇടയ്‌ക്കിടെ നേര്‍ത്ത ഇരുട്ടിലേക്ക്‌ ഊളിയിട്ടു കയറുന്നുണ്ട്‌.

മലവെട്ടി ഒഴുക്കിയ വഴി കടന്ന്‌

ഒഴുകിയൊഴുകി നമ്മള്‍ രാക്ഷസകഥയിലെ ഗുഹയിലേക്കാണോ ചെന്നു കയറുന്നത്‌. നോക്ക്‌, ഒരു ചെറുമലയെ നെടുകേ പകുത്ത്‌ പോകുകയാണ്‌ ഈ വഴി. പെട്ടെന്ന്‌ ഇരുട്ടുപരന്നപ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ വേഗതയൊന്നു കുറച്ച്‌ ഹെഡ്‌ലൈറ്റിട്ടു. ആ വെട്ടത്തില്‍ ഇരുവശങ്ങളിലേയും പരുക്കന്‍ കരിങ്കല്‍ച്ചുവരുകള്‍ തിളങ്ങി. പ്രകൃതിയൊരുക്കിയ ഈ കരിങ്കല്‍ഭിത്തികള്‍ക്കും മേലേ മരങ്ങളും കാട്ടുവള്ളികളും ഇരുവശങ്ങളില്‍ നിന്നും കൈകോര്‍ത്ത്‌ പച്ചിലച്ചാര്‍ത്തുകള്‍ കൊണ്ട്‌ മേല്‍ക്കൂര പണിതിരിക്കുന്നു. വണ്ടി ഒന്നു നിര്‍ത്താം.

നിശ്ശബ്‌ദതയുടെ മങ്ങിയ ഇരുട്ടില്‍ നിന്നെങ്ങോ കിളിയൊച്ചകള്‍. വന്യമായ അനക്കങ്ങള്‍. കാറ്റ്‌ ഇലകളെ തൊട്ടുതൊട്ടു വിരിയിക്കുന്ന ഹരിതസംഗീതം.
Fun & Info @ Keralites.netഈ ഇടുങ്ങിയ വഴിയില്‍ അധികനേരം വണ്ടിയിട്ടുകൊണ്ടിരിക്കുന്നത്‌ പന്തിയല്ല. തീരെ ഇടുങ്ങി വളഞ്ഞുപുളഞ്ഞു കിടക്കുന്നതു കൊണ്ട്‌ എതിരേ ഒരു വണ്ടി വന്നാലും തൊട്ടടുത്തെത്തുമ്പോഴേ അറിയാനാകൂ. വണ്ടി സ്‌റ്റാര്‍ട്ടു ചെയ്‌തു. അതിന്റെ ശബ്‌ദം കരിങ്കല്‍ഭിത്തികളില്‍ തട്ടി ചെറുഭീകരതയോടെ മുഴങ്ങി. ആ മുഴക്കം വണ്ടിയ്‌ക്കൊപ്പം മുന്നോട്ടൊഴുകി ഇല്ലാതായി. രാത്രിയില്‍ നിന്നും പെട്ടെന്ന്‌ പകലിലേക്ക്‌ ഓടിക്കയറിയതു പോലെയൊരു തോന്നലാണ്‌ ഗുഹാവഴി തീരുമ്പോഴേക്കും നമുക്കുണ്ടാവുക. പ്രകൃതി വല്ലാതെ മാറിയിരിക്കുന്നു.

''ഇനിയെത്ര ദൂരം പോകണം കവയിലേക്ക്‌'' ഞാന്‍ മുന്‍പരിചയക്കാരനായ സഹപ്രവര്‍ത്തകനോടു ചോദിച്ചു. ''കവ തുടങ്ങിക്കഴിഞ്ഞു. ഈ ഭംഗികളിലൂടെയുള്ള യാത്രയാണ്‌ ഇവിടെ നിന്നു കിട്ടുന്ന ഏറ്റവും വലിയ രസം''അയാള്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വനം ഒരു വശത്തുമാത്രമാകുന്നു. ചിലപ്പോള്‍ ഇരുവശവും വയലുപോലെ പരന്നുകിടക്കുന്ന ജലാശയങ്ങള്‍. സത്യത്തില്‍ മലമ്പുഴഡാമിന്റെ അരികുപറ്റിയാണ്‌ നമ്മളുടെ യാത്ര. ഈ ജലാശയം ഡാമിന്റെ ഭാഗമാണ്‌. ഇടതുവശത്ത്‌ കാടുകളും പശ്‌ചിമഘട്ടത്തിന്റെ സമീപദൃശ്യവും. വലതുവശത്ത്‌ വെള്ളമില്ലാത്ത വയലുകള്‍ക്കപ്പുറം പരന്നു കിടക്കുന്ന ജലാശയം. അതിനുമപ്പുറം ഒരു ചിത്രകാരന്റെ ഭാവനയിലെന്ന പോലെ ചാഞ്ഞുചരിഞ്ഞു കിടക്കുന്ന മലനിരകള്‍. അകലം കൂടുംതോറും നീലിമനിറഞ്ഞു കാണുന്ന ആകാശം. '' ദാ..'' സുഹൃത്ത്‌ കൈചൂണ്ടി. ഞങ്ങള്‍ക്കു തൊട്ടടുത്ത്‌ റോഡിനു താഴെയായി നാലഞ്ചുമൈലുകളടങ്ങിയ ഒരു ചെറുകൂട്ടം വിലസുന്നു. ഒരുമൈല്‍ പീലിവിരിച്ച്‌ നില്‍ക്കുന്നു. ഇതിവിടുത്തെ ഒരു സ്‌ഥിരം കാഴ്‌ചയാണത്രേ.

കമലിപ്പുല്ലുകളുടെ താഴ്‌വരകള്‍

Fun & Info @ Keralites.netകാഴ്‌ചകള്‍ക്ക്‌ ഒരു പക്ഷേ നമ്മിലെ കമിതാക്കളെ തൊട്ടുണര്‍ത്താന്‍ കഴിയും . ഒരു സ്വപ്‌നത്തിലായിക്കഴിഞ്ഞു നമ്മള്‍. ദൂരെക്കാണുന്ന ജലാശയത്തിനിപ്പുറം നിറയെ പൂത്തുനില്‍ക്കുന്ന വഞ്ചിപ്പുല്ലുകള്‍. എന്താണീ വഞ്ചിപ്പുല്ലുകള്‍ എന്നാവും. കമലിന്റെ സിനിമകളില്‍, പ്രത്യേകിച്ച്‌ പ്രണയരംഗങ്ങളില്‍ ഒരു സ്‌ഥിരം കഥാപാത്രം പോലെ കടന്നുവരാറുള്ളതാണ്‌ ഇത്തരം പുല്ലുകള്‍ പൂത്തുനില്‍ക്കുന്ന താഴ്‌വരകള്‍. അതുകൊണ്ടുതന്നെ ഈ പുല്ലിന്‌ സിനിമാപ്രേമികള്‍ക്കിടയില്‍ കമലിപ്പുല്ല്‌ എന്നാണു വിളിപ്പേര്‌. കവയുടെ സമതലഭംഗികളില്‍ ഈ കമലിപ്പുല്ലുകളും വൈകുന്നേരത്തിന്റെ വെളിച്ചവും ചേര്‍ന്ന്‌ വെള്ളികെട്ടുന്നു. കാറ്റില്‍ വഞ്ചിപ്പുല്ലുകളുടെ താഴ്‌വരകള്‍ വെളുത്ത ചെമ്മരിയാടിന്‍ കൂട്ടങ്ങളെപ്പോലെ ഇളകുന്നു. ആകാശത്തിന്റെ നീലിമയും കമലിപ്പുല്ലുകളുടെ വെളുപ്പും ചുറ്റിവളഞ്ഞുകിടക്കുന്ന കാടിന്റെ ഇരുണ്ടപച്ചപ്പും കൊണ്ട്‌ ദൈവം അതിമനോഹരമായ ഒരു ചിത്രം വരച്ചു വച്ചതു പോലെ. യാത്ര പതുക്കെപ്പതുക്കെ രസകരമായ ഒരനുഭൂതിയായി മാറിക്കൊണ്ടിരിക്കുന്നു.

ചിലപ്പോള്‍ വഞ്ചിപ്പുല്ലുകളുടെ തിളക്കമുള്ള സമതലങ്ങള്‍ക്കരുകിലൂടെ മറ്റു ചിലപ്പോള്‍ തലയുയര്‍ത്തിനില്‍ക്കുന്ന പശ്‌ചിമഘട്ടത്തിനരുകിലൂടെ, പണ്ടെങ്ങോ കുടിയേറിയ,തമിഴും മലയാളവും മാറിപ്പോകുന്ന പാവപ്പെട്ട മനുഷ്യരുടെ പനമ്പട്ടപാകിയ കുടിലുകള്‍ക്കരുകിലൂടെ അതു നീളുന്നു. ഒത്തിരിദൂരം ഒരേനിരപ്പില്‍ വളഞ്ഞുപുളഞ്ഞ്‌ തരംഗസമാനമായ വഴികള്‍. കൂട്ടം കൂട്ടമായി മാടുകള്‍. കാട്ടില്‍ നിന്നും വിറകുകെട്ടുകളും തലയില്‍ ചുമന്ന്‌ വീടുകളിലേക്ക്‌ വരിവരിയായി പോകുന്ന പെണ്ണുങ്ങള്‍. വല്ലപ്പോഴും മാത്രം ആയാസപ്പെട്ട്‌ വളഞ്ഞുതിരിഞ്ഞു പോകുന്ന ലൈന്‍ബസ്‌.

Fun & Info @ Keralites.netവെളിച്ചത്തിന്റെ തീഷ്‌ണത പിന്നേയും കുറഞ്ഞു തുടങ്ങി. മലകള്‍ ഡിസംബറിന്റെ മഞ്ഞണിച്ചേല ചുറ്റി കൂടുതല്‍ സുന്ദരികളാകുന്നു. യാത്ര ചില സ്‌ഥലങ്ങളിലെത്തുമ്പോള്‍ കുറേദൂരം കയറ്റത്തിന്റേയും ഇറക്കത്തിന്റേയും താളമാകുന്നു. ഇപ്പോള്‍ നമ്മള്‍ കാടുനിറഞ്ഞ ഒരു മലയെ ചുറ്റുന്നത്‌ നന്നായറിയാം. മലക്കരുകിലൂടെ വളഞ്ഞുകിടക്കുന്ന അല്‍പ്പം വിസ്‌തൃതമായ ഒരു തിട്ടിലൂടെയാണ്‌ വണ്ടി പോകുന്നത്‌. മഞ്ഞയും ചുവപ്പും പൂക്കള്‍ കൊണ്ടു വഴിമൂടിക്കിടക്കുന്നു. തിട്ടിലെ പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ക്കപ്പുറം തടാകത്തിന്റെ തെളിഞ്ഞ നീലിമയാണ്‌. ഇവിടെ നിന്നു നോക്കിയാല്‍ നമുക്ക്‌ ലഭിക്കുന്നത്‌ കവ എന്ന സ്വപ്‌നഭൂമിയുടെ ഏറ്റവും സുന്ദരമായ ദൃശ്യമാണ്‌. പ്രായമേറിയ മരങ്ങള്‍ വിരിച്ച തണലില്‍ കുളിരുള്ള കാറ്റേറ്റ്‌ അല്‍പ്പനേരം നില്‍ക്കാതെ പോകുന്നത്‌ ബുദ്ധിമോശം തന്നെ. ഫോട്ടോഗ്രാഫറുടെ മനസ്സില്‍ ഒരുത്സവംതുടങ്ങി. കവയുടെ വിവിധഭംഗികളിലേക്ക്‌ ക്യാമറ കണ്ണെറിഞ്ഞു. വിവാഹആല്‍ബങ്ങളൊരുക്കാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഏറ്റവും കൂടുതല്‍ എത്തിച്ചേരുന്ന സ്‌ഥലം കൂടിയാണിത്‌.

നമുക്ക്‌ മുന്നോട്ടു പോകാം.
എലാക്ക്‌ വെള്ളച്ചാട്ടം

ഇപ്പോള്‍ നമ്മള്‍ എലാക്ക്‌ വെള്ളച്ചാട്ടത്തിനരുകിലാണ്‌. പാറകളില്‍ ജലം മീട്ടുന്ന സംഗീതം. കാറ്റു വീശുമ്പോള്‍ അതിന്‌ എന്തൊരു തണുപ്പ്‌. ഒട്ടും അപകടകരമല്ല ഈ വെള്ളച്ചാട്ടം. വേനലായതിനാല്‍ ഒഴുക്ക്‌ തീരെ കുറവാണ്‌ . വേണമെങ്കില്‍ ഒന്നു കുളിക്കുകയുമാവാം.

പാറകളെ പറ്റിച്ചേര്‍ന്നൊഴുകുന്ന പലപല ജലനാടകള്‍ ഒരുമിച്ചു ചേര്‍ന്ന്‌ ഒരു വെള്ളച്ചാട്ടമാകുന്ന കാഴ്‌ച രസകരമാണ്‌. കാടിനുള്ളില്‍ മഞ്ഞു പെയ്‌തു തുടങ്ങുമ്പോള്‍ ഈ വെള്ളച്ചാട്ടത്തിന്‌ അല്‍പ്പം കൂടി ശക്‌തിയുണ്ടാകും. മഴക്കാലത്തു പക്ഷേ പാറകളെയും മറച്ചു കുത്തിയൊലിച്ചു പായുമത്രേ ഈ ചെറിയ വെള്ളച്ചാട്ടം. ഇപ്പോള്‍ നമുക്ക്‌ ഈ തണുപ്പിന്റെ കുളിരിനെ തൊട്ടറിയാം. മഴക്കാലത്ത്‌ പക്ഷേ, ഈ വെള്ളച്ചാട്ടത്തിന്റെ വന്യത ദൂരെ നിന്നുകാണുക മാത്രമേ കഴിയൂ .

കവറക്കുണ്ട്‌ വെള്ളച്ചാട്ടം

വണ്ടി നിര്‍ത്തി. ഇനി അരക്കിലോമീറ്റര്‍ നടക്കണം കവറക്കുണ്ട്‌ വെള്ളച്ചാട്ടത്തിലേക്ക്‌. കാടിന്റെ ഭംഗികള്‍ ആസ്വദിച്ചുകൊണ്ടുള്ള ചെറിയൊരു കയറ്റം തന്നെയിത്‌. കാട്ടില്‍ ഇടയ്‌ക്ക് ആനയിറങ്ങാറുണ്ടെന്ന്‌ വഴിയില്‍ കണ്ടുമുട്ടിയ ഇലക്‌ട്രിസിറ്റി ഉദ്യേഗസ്‌ഥര്‍ പറഞ്ഞു. എങ്കിലും പകല്‍സമയങ്ങളില്‍ ആനയിറങ്ങുന്ന പതിവ്‌ കുറവാണത്രേ. മറ്റു വന്യജീവികളുടെ സാന്നിദ്ധ്യവും തീരെ കുറവാണ്‌ ഈ വനപ്രദേശത്ത്‌.

കാടിന്റെ വന്യതയില്‍ നിന്നും ഇരമ്പിവരുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗികള്‍ നമ്മളിലേക്ക്‌ കുളിരു കോരിയെറിയുന്നു. വെള്ളിമണികള്‍ ചിതറിച്ചിതറി ഉരുണ്ടുനില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍. വെള്ളച്ചാട്ടത്തില്‍ നിന്നും കുതിക്കുന്ന അരുവി കാടിന്റെ പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും കുതിച്ചൊഴുകുന്നു.
Fun & Info @ Keralites.netഇതാ മലകള്‍ ഇറങ്ങിയും കയറിയും നമ്മളെത്തുന്നത്‌ കവയുടെ ഹൃദയത്തിലേക്കാണ്‌. ഗ്രാമീണരുടെ പള്ളികളും കുടിലുകളും കടകളുമൊക്കെ നിരന്നു നില്‍ക്കുന്ന ചെറിയ തെരുവില്‍ നിന്നും താഴേക്ക്‌ പോണം ആനക്കല്ലിന്റെ സൗന്ദര്യത്തിലേക്ക്‌. ചെറിയ ഊടുവഴി അവസാനിക്കുന്നത്‌ മറ്റൊരു ലോകത്തിലാണെന്നു തോന്നി. ദൂരെദൂരേയ്‌ക്കു പരന്നു കിടക്കുന്ന തടാകത്തിന്റെ കരയിലാണിപ്പോള്‍ നമ്മള്‍. ജലാശയവും മലകളും നീലാകാശവും മഞ്ഞും അവിടിവിടെ തലയുയര്‍ത്തി നില്‍ക്കുന്ന പനകളും കൊണ്ട്‌ ദൈവം എഴുതിയ കവിതയാണിത്‌. മഞ്ഞു കൂടുന്നു. താമസിയാതെ ഇരുട്ടുപരക്കും. അതിനുമുന്‍പ്‌ ആ കവിതയെ ക്യാമറയിലേക്കു പകര്‍ത്തിയെഴുതിത്തുടങ്ങി

കൂട്ടു കാരെ ഒരു നിമിഷം ,,,,,,,,,,,,,,,,,,




ഇങനെ ഒരു ബ്ലോഗ്‌ എഴുതിയത്‌ കൊണ്ട് കുറെ കമന്റ്സ് ഇട്ട് ഇത ഒരു മഹാ സംഭവം ആകണം എന്ന് ഒന്നും ഞാന് പറയുന്നില്ല, ഇത് കൊന്ട് ഒരാള്‍ക്ക്‌ എങ്കിലും ഇതിനെ കുരിച്ച് മനസിലാകാനും ജീവിതതില് പകര്താനും പറ്റിയാല് അത്രയും നന്ന്ന്,

കൂട്ടത്തില് ഇത് മുങി പൊകുമെന്ന് അറിയാം എന്നലും, ഒരു ശ്രമം, അരെങ്കിലും ഒക്കെ വയികാതെ ഇരിക്കില്ലല്ലൊ

കാര്യത്തിലേക്ക് വരാം,

ഒരൊ ദിവസവും നമ്മള് എല്ലാവരും എത്ര മാത്രം ബക്ഷണ സാദനങ്ങള്‍ ചുമ്മ കളയുന്നത് എന്ന് ഒര്ത്തിട്ടുണ്ടൊ ?????

എന്നെങ്കിലും ലോകതിന്റെ ഒരോ ബാഗത്തും പട്ടിണി കിടന്ന് മരികുന്നവരെ കുരിച് ഒര്കാറുണ്ടൊ??? മുന്പില്‍ വിളമ്പി വെച്ച ഭക്ഷണത്തെ തട്ടി മാറ്റി അമ്മയോട്‌ “ ഓഹ് ച്ചെ..... ഇന്നും ഇത് തന്നെയാണൊ അമ്മയ്ക്ക്‌ ഇതല്ലാതെ വേറൊന്നും ഉണ്ടാകാന്‍ അറിയില്ലേ” എന്ന് ചോദികുമ്പോ ഒര്കരുണ്ടോ ഇത് കിട്ടാത്ത ആയിരങ്ങള്‍ ദിവസവും മരിച്ച് വീഴുന്ന ലോകത്തെ പറ്റി?

എന്തിന് ഒര്ക്കണം അല്ലെ, നമുക്ക് കഴിക്കാന് അവഷ്യത്തില് അദികം ഉണ്ട് അത് ഇല്ലതാവുംബൊള് മത്രം അതിനെ കുറിച് ഒര്താല് പൊരെ............

ഇത് വായികുമ്പോ നിങ്ങള്‍ക്ക്‌ തോന്നും, ന്താന്‍ ഒരുത്തന്‍ ഇവിടെ വേസ്റ്റ് ആകാതെ ഇരുന്നിട്ട് എന്ത് കാര്യം എന്ന്, കാര്യം ഉണ്ട് സുഹുര്തെ , നിങ്ങളില്‍ ഓരോരുത്തനും ചേര്ന്നതാണ് ഈ സമൂഹം, ഒരാള്‍ വിജാരിച്ചാല്‍ ലോകം നന്നാവില്ല എന്ന് പറഞത് തള്ളി കളയാതെ , നമ്മളെ കൊണ്ട് ആവുന്നത് ചെയ്യാം,

നമ്മള്‍ ഓരോ ദിവസവും കളയുന്ന ഭക്ഷണം ഒരാളുടെ പട്ടിണി മടുമെങ്ങില്‍ അത വല്യ കാര്യം അല്ലെ?

ഞാന്‍ ഒരു പാട് ഒന്നും പരയുനില്ല ഈ ഫോട്ടോകള്‍ നിങ്ങളോട് പറയും ഭക്ഷണത്തിന്റെ വില

നിങ്ങളില്‍ ആരെങ്ങിലും ഒക്കെ ഇത് വായിച്ചാല്‍, നാളെ മുതല്‍ ന്തനും ഭക്ഷണം കളയൂലന്ന്ന്‍ തീരുമാനിച്ചാല്‍ അതാണ് ഈ ബ്ലോഗിന്റെ വിജയം

നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു, ഒരു ബോധവല്കരണ ശ്രമം അത്രമാത്രം







( ലോകം മുഴുവന്‍ സോമാലിയന്‍ കടല്കൊള്ളകര്‍ക്ക് എതിരെ വാള്‍ ഒന്ങുമ്പോള്‍ അവര്‍ ഒരു കാര്യം സൌകര്യ പൂര്‍വ്വം മറക്കുന്നു, അവര്‍ എങ്ങനെ കൊള്ളക്കാരായി എന്നുള്ള സത്യം ഈ സമ്പന്ന രാഷ്ട്രങ്ങള്‍ വിജാരിച്ചാല്‍ തീരാത്തതാണോ സോമാലിയയിലെ പട്ടിണി?, പട്ടിണി മാറിയാല്‍ പിന്നെ അവര്‍ കൊള്ളക്ക് ഇറങ്ങുമോ?

രക്ഷകന്‍ ..........................................


.
അതായിരുന്നു അയാളുടെ പേരിന്റെ അര്ഥം ........അയാള് ഒരു രക്ഷകന് ആയിരുന്നോ ? അല്ല ഒരിക്കലും അല്ല.......സ്വന്തം ജീവിതം പോലും രക്ഷിക്കാന് കഴിയാത്ത അയാള് എങ്ങനെ രക്ഷകന്‍ ആകും?
ഇന്ന് എവിടെയാണ് അയാള്‍ ? അറിയില്ല ..........സുഹുര്തുക്കള്കൊ വീട്കാര്കോ അറിയില്ല , എവിടെയാണ് അയാള്..........

********************************************************************************************************
മുംബയിലെ ഒരു തെരുവ് , അവിടെയായിരുന്നു തോമാച്ചന്റെ Automobile work shop, ഏറണാകുളം കാരനായ തോമച്ചനന്‍ നാല് മക്കള് ആദ്യത്തെ രണ്ട് പെണ് മൂനാമത്തെ ഒരു ആണ് പിന്നെ ഒരു പെണ്
പിന്നെ സ്നേഹ നിധിയായ ഭാര്യാ മോളി , ഇതായിരുന്നു തോമാച്ചന്റെ കുടുംബം , ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടികാന് പാട് പെടുന്ന ഒരു സാദാരണ മലയാളി കുടുംബം, ഈ കുടുംബത്തിലെ ഒരേ ഒരു മകന് ആണ് നമ്മുടെ രക്ഷകന്,.......................
മൂത്ത രണ്ട് പെണ് മക്കളെയും തോമാച്ചന്‍ കെട്ടിച്ച് വിട്ടു , അങ്ങനെ ഒരുവിധം സന്തോഷത്തോടെ സമദാനത്തോടെ അല്ലല് ഇല്ലാതെ കഴിഞ്ഞു പോന്നു , .....................

ഒരു ദിവസം തോമാച്ചന്‍ ഒരു ചെറിയ നെഞ് വേദന വന്നു, പക്ഷെ അത് ആ കുടുംബത്തിന്റെ കഷ്ട്ടദകളുടെ തുടക്കമായിരുന്നു എന്ന് ആരും കരുദിയില്ല, അച്ഛന് കെടപ്പിലായി ഉണ്ടായിരുന്ന work shopum പൊന്നും എല്ലാം വിറ്റ് അച്ഛനെ ചികില്സിച്ചു പക്ഷെ വിധി അവര്ക്ക് എധിര് ആയിരുന്നു, അതെ കെടപ്പില്‍ അച്ചന്‍ അവരെ വിട്ട് പോയി, പറക്ക മുറ്റാത്ത രണ്ട് മക്കളെയും കൊണ്ട് ആ മാതാവ് എങ്ങോട്ട് പോകും , സ്വന്തം എന്ന് പറയാന് ഒരു ആങ്ങള മാത്രം ഉണ്ട് നാട്ടില് , തോമാച്ചന്റെ കൂടെ ഇറങ്ങി പോയ നാള് മുതല് അവനുമായി ഒരു ബന്ധവും ഇല്ല, എന്ത് വന്നാലും കൂട പിരപ്പല്ലേ കയ്യ് ഒഴിയില്ല പിന്നെ മൂത്ത രണ്ട് മക്കളും കല്യണം കഴിഞ് നാട്ടില്‍ ആണ്, എന്ന വിശ്വാസത്തോടെ മക്കളെയും കൂടി നാടിലേക് തിരിച്ചു ,
അങ്ങനെ കൂടപ്പിറപ്പിന്റെയും മരു മക്കളുടെയും സഹായം കൊണ്ട് ഒരു കൊച്ച് വീട് പണിത് അതില് താമസം തുടങ്ങി,
ഇതിന് ഇടയില് അച്ചന്റെ മരണം അനാദമാക്കിയ ജോസിന്റെ പഠിത്തം ഒക്കെ മുടങ്ങി ,പക്ഷെ തോല്കാന് മനസ്സിലാത്ത ജോസ് ഒഴിവ് ദിവസങ്ങളിലും വൈകുന്നേരവും ജോലി ചെയ്ത് പഠിത്തം തുടര്ന്ന്, തന്നാല്‍ ആവുന്ന വിധം വീട്ട് കാരെ സഹായിക്കുകയും ചെയ്തു,

മേസ്തിരി ആയ അമവന്റെ കൂടെ ജൊസിന്ന് സ്ഥിരമായി പണിയും ആയി, ഒഴിവുല്ലപോഴെല്ലാം അമ്മാവന്റെ കൂടെ ചെന്നാല്‍ മതി,

സ്കൂള് കഴിഞ് കുട്ടികള് കളി കൊപ്പുകലുംയി മൈദാനത്തിലേക് ഓടുമ്പോള് ജോസ് പണി ആയുടങ്ങലുമായി തന്റെ വിധിയോട് പൊരുതുകയായിരുന്നു, പേനയും പെന്സിലും പിടിക്കുന്ന കയ് കളില് മന്വേട്ടിയും പിക്കാസും പിടിച്ച് തയംബിച്ചു , പക്ഷെ അതൊന്നും അയാളെ തളര്ത്തിയില്ല , തന്റെ അമ്മയും അനിയത്തിയും മാത്രമായിരുന്നു അയാളുടെ മനസ്സില്
അങ്ങനെ പ്രരാബ്ദങ്ങളും കഷ്ടപാടുകള്കും നടുവില് വര്ഷങ്ങള് കൊഴിഞ്ഞു പോയി
എന്തൊക്കെ സഹിച്ചിത്റ്റ് അനേലും ജോസ് ഡിഗ്രി വരെ പഠിച്ചു ....... പഠിത്തം കഴിഞപ്പൊ അമ്മാവന് മുഖേന ദുബായിലേക്ക് ഒരു വിസിറ്റ് വിസ ഒപ്പിച്ചു , അമ്മാവനും അളിയന് മാരും തന്നതും പിന്നെ അട്വനതിലൂടെ സ്വരൂപിച്ചതും കുറച്ച് കടവും എല്ലാം കൂടി ടിക്കറ്റിനും വിസക്കും ഉള്ള കാശും ശെരി ആക്കി ............

അങ്ങനെ ആദ്യം ആദ്യം എത്തുന്ന എല്ലാ പ്രവാസിയേയും പോലെ പെങ്ങളെ കല്ല്യാണം നല്ലൊരു വീട്, അമ്മയ്ക്ക് ഒരു നല്ല ജീവിതം അങ്ങനെ ഒരു പാട് സ്വപ്നങ്ങളുടെ ചിറകിലേറി ജോസ് ദുബായില് എത്തി , അമ്മാവന്റെ ഒരു ബെന്ദുവിന്ടെ കൂടെ താമസം, പ്രവാസത്തിന്റെ ആദ്യ നാളുകള്, ദുബായ് വല്ലാതെ സുന്ദരി ആണെന്ന തോന്നി, അങ്ങനെ ആദ്യം എല്ലാം ആസ്വദിച്ച് കണ്ടു,

ദിവസങ്ങള് കൊഴിഞ്ചു പോയി കൊണ്ടിരുന്നു, ജോലിക്കുള്ള ശ്രമം തുടങ്ങി, ഏറെ ബുദ്ടിമുട്ടാതെ തന്നെ നല്ലൊരു ജോലി കിട്ടി, നല്ല ശമ്പളം, എമ്പ്ലോയ്മെന്റ് വിസ അടിച്ചു ജോലിയില് കേറി ...............................
ജോസിന്റെ സ്വപ്നങ്ങള്ക്ക് ചിറക് വെച്ച് തുടങ്ങി വീണ്ടും സന്തോഷത്തിന്റെ ദിവസങ്ങള്, കിട്ടുന്ന ശമ്പളം ആവുന്നത്ര ചെലവ് ചുരുക്കി ബാക്കി ഉള്ളത് അമ്മച്ചിക്ക് അയച്ച കൊടുത്തു, നാടിലെ അല്ലറ ചില്ലറ കടങ്ങള് ഒക്കെ വീട്ടി, മാസങ്ങള് കൊഴിഞ്ചു പോയി കൊണ്ടേ ഇരുന്നു ,,,,,,,,,, ജോസ് ശെരിക്കും പേരിനെ അര്ത്ഥമാക്കുന്ന രക്ഷകനായി തുടങ്ങി.................

ഓഫീസും റൂമും പിന്നെ വീണ്ടും ഓഫീസും ഇങ്ങനെ മെഷീന് പോലെ ഉള്ള ജീവിതം പതുക്കെ പതുക്കെ ജോസിന് മടുത്തു തുടങ്ങി, വിരസ്സമായ ഒഴിവ് ദിവസങ്ങള് റൂമില് TV കണ്ടും ഉറങ്ങിയും തീര്ത്തു,

അങ്ങനെ ഇരിക്കെയാണ് തൊട്ടടുത്ത റൂമിലെ രാജേഷിനെ പരിചയ പെടുന്നത്, പരിചയം സുഹ്രുത്ത് ബെന്ദതിലെകും അതിന് അപ്പുറവും വളര്ന്നു രാജേഷിനോട് എന്നും അസൂയ യായിരുന്നു ജോസിന് , ഇപ്പോഴും ഹാപ്പി ആയി അടിച്ച് പൊളിച്ച് നടകുന്നത് കണ്ടിട്ട , അസൂയ ആഗ്രഹമായി അവനെ പോലെ തനിക്കും അവനമെന്ന് ആഗ്രഹം മൂത്ത് അടിപൊളി ജീവിതത്തിന് പിന്നാലെ ജോസും പോയി തുടങ്ങി
ആദ്യം ഒക്കെ ഒരു വീകെണ്ടില് ഒരു ബീയര് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു രാജേഷ് മൂക്കറ്റം കുടികുമ്പോ കൂടെ ഇരുന്ന ഒരു ബീയര് മാത്രം അതില് കൂടുതല് അയാള്ക്ക് തന്റെ ബദ്ജെട്ടില് ഒദുങൂല എന്നുള്ള ബൊദം ഉള്ളത് കൊണ്ട് ജോസ് അത്കൊണ്ട് തൃപ്തി പെട്ട് ,,,,,,,,,,
പക്ഷെ പിനീട് weekly എന്നുള്ളത് ഡെയിലി ആയി തുടങ്ങി നുണയുന്ന ബീറിന് സുഖം പോരാതെ വന്നപോ അല്പ്പം ഹോട്ട് ആവാന് തുടങ്ങി, അങ്ങനെ ബാറിലെ സ്ഥിരം കസ്ടമര് ആയി മാറി,

അവിടെ വെചാണ് ജോസ് അവളെ പരിചയ പെടുന്നത് "അമ്മിണി", അവളുടെ പെരുമാറ്റവും സ്നേഹവും കൊഞ്ഞലും അയാളെ അവളിലേക്ക് അടുപിച്ചു , തനിക്ക് ഇത് വരെ കിട്ടാതെ എന്തൊക്കെയോ അവളില്‍ നിന്ന് കിട്ടുന്നതായി ജോസിന് തോന്നി, പിനീടുള്ള ബാര്‍ സന്ദര്ശനം അവളെ കാണാന് ഉള്ളതായി, അത് ഉച്ചയ്കെന്നോ രാത്രി എന്നോ ഇല്ല, ഏത് നേരത്തും അവള് വിളിച്ചാല് ഓടി ചെല്ലും, കൊച്ചു നാള് മുതല് കഷ്ട്ടപാടുകള്ക് ഇടയില് തന് അനുഭവിക്കാന് മറന്നു പോയോ എന്തൊക്കെയൊ തിരിച്ച് കിട്ടിയ സന്തോഷത്തോടെ അയാള് അവളിലേക്ക് കൂടുതല് അടുത്ത കൊണ്ടേ ഇരുന്നു, പക്ഷെ അവള്ക്ക് തന്റെ ജോലി സ്ഥിരമായി കിട്ടാന് മാനേജര്ക്ക് കാണിക്കേണ്ട ഒരു സ്ഥിരം കസ്ടമര് മാത്രമായിരുന്നു ജോസ് , ബാകി എല്ലാം ജോലിയുടെ ഭാഗം ,

ഓഫീസ് ദിവസങ്ങളില് ലഞ്ച് ബ്രീകിനറെ സമയത്ത് അവളുടെ കിളി നാദം വരും ഫോണില് കൂടി, എന്തെ വരുന്നില്ലേ ,,,,,,, കേട്ട പാതി കേള്കാത്ത പാതി അവന് ഓടും അവളെ കാണാന്‍, ഒഴിവു ദിവസങ്ങളും രാത്രിയും അവിടെ തന്നെ കഴിച്ച് കൂട്ടി ,

സന്ദര്ശനത്തിന്റെ നീളം കൂടും തോറും ബില്ലിന്റെ നീളവും കൂടി കൂടി വന്നു, കിടുന്ന ശമ്പളം തനിക്ക് തന്നെ തികയാതെ വന്നു, തന്നെ കാത്തിരിക്കുന്ന അമ്മച്ചിയേയും അനിയത്തിയെയും മനപൂര്വ്വം മറക്കാന് തുടങ്ങി, ഫോണും കത്തും ഒന്നും ഇല്ലാതായി മാസ മാസം അയക്കുന്ന പണവും നിന്നു ,,,,,,,,,,,,,,,
അയാള് എല്ലാം മറന്ന അകൊഷികുകയായിരുന്നു , ദുബയിലെ സായാഹ്നങള്‍ അവര് കയ്യ് മെയ്യ് മറന്ന ആകൊഷിച്ചു രാത്രിയുടെ മറയില് അവര് ഒന്ന് ചേര്ന്നു, തന് ഇപ്പൊ ഭൂമിയിലെ സ്വര്ഗതിലനെന്ന തോനാല് അയാളെ അവളിലേക്ക് കൂടുതല് അടുപിച്ച് കൊണ്ടിരുന്നു
തനിക്ക് മാസം കിട്ടുന്നത് മതി ആവാതെ വന്നപ്പോ ബാന്ഗ് ലോണ് ആയി credit card ആയി, എല്ലാം അവള്ക്ക് വേണ്ടി, തന്റെ സമ്പാദ്യവും ജീവിതവും എല്ലാം തന്റെ പ്രിയപെട്ടവള്ക് വേണ്ടി സമര്പിച്ചു

ദിവസങ്ങള് കഴിഞ്ഞു ........... ഒരു ദിവസം അയാള് ബാറില് ചെന്നപ്പോ അവള് ഇല്ല , തന്റെ പ്രാണ സഖിയെ കാണാതെ അയാള് അവിടെ ചെന്ന് അന്യോഷിച്ചു , അവള് നാട്ടില് പോയി എന്ന്,................ തന്നോടൊരു വാക്ക് പോലും പറയാതെ ???????????? എന്തെ പറഞില്ല ? അയാളുടെ മനസ്സ് ചോദ്യങ്ങള് കൊണ്ട് നിറഞ്ചു ഇനി എന്തെങ്ങിലും പ്രശ്നം ഉണ്ടായോ നാട്ടില് ?, എങ്ങനെ അറിയും ആരോട് ചോദിക്കും , അവസാനം അവളുടെ ഒരു റൂം മാറ്റിനെ കണ്ടു അന്യോഷിച്ചു ,
അവളുടെ ഉത്തരം കേട്ട അയാള്‍ക്ക് തല കറങ്ങുന്നത് പോലെ തോന്നി നില്‍കുന്ന മണ് ഒലിച്ച് പോകുന്നദ് പോലെ, തനിക്ക് ചുറ്റും ഷൂന്യദ ..............

( അവള് പോയി അവളുടെ വേറൊരു നാട്ടിലെക്ക് വേറൊരു ലോകത്തേക്ക് ഇവിടുത്തെ കമുകന്മാര്‍ക്ക് അവളെ മടുത്തു തുടങ്ങിയപ്പോള് പുതിയ കാമുകന്മാരെ തേടി അവള് പോയി)

തന്റെ കാമുകിയുടെ കഥ കേട്ട ജോസ് തകര്‍ന്നു , പിന്നീടുള്ള ദിവസങ്ങള് ബാറില് മാത്രം ആയി , തന്നോട് തന്നെ വെറുപ്പ് തോനി തുടങ്ങി, അത് വരെ അവളുടെ മായ വലയത്തില് ആയിരുന്ന ജോസ് യഥാര്ത്യങ്ങളിലെക് ഇറങ്ങി വന്നപ്പോ താന് ചെയ്തതോര്‍ത്ത് ദുഖിച്ചു, ആ ദുഃഖം തീര്‍ക്കാന് ഉള്ളതായി പിന്നീട് ഉള്ള ബാറില് പോക്ക് , ഓഫീസില് പോകതെയായി , ജോലി പോയി, കാശ് ഇല്ലതെയായതൊദ് കൂടി ബാറിലും പൊകാനും പറ്റാതെയായി ,,,,,,,,,,,,,,,,,
ഇനി എങ്ങോട്ട്ട് ?????? അറിയില്ല എങ്ങോട്ടെന്നില്ലാതെ അയാള് നടന്നു.........................................

ഇതിന് ഇടയിലും തന്റെ മോനെ തേടി ആ അമ്മച്ചിയുടെ ഫോണ് ഓഫീസിലേക്ക് വന്നു കൊണ്ടേ ഇരുന്നു,
ആദ്യം ആദ്യം ഓഫ് ആനെന്ന് ഒക്കെ കള്ളം പറഞ് ഒഴ്ന്തെങ്ങിലും അവസാനം അവര്ക്ക് എല്ലാം അമ്മച്ചിയോട് തുറന്ന പറയേണ്ടി വന്നു, .....................

വര്ഷങ്ങള് കഴിഞ്ഞു ജോസിന്റെ പഴയ ഓഫീസില് ഫോണ് ബെല് മുഴങ്ങി ,
ഹല്ലോ ,,,,,,,,,,,,,,,,, മോനെ ................. എന്റെ മോനേ കുറിച്ച് വല്ല വിവരവും കിട്ടിയോ മോനേ........

മഴ


എല്ലാ വേര്‍പാടും വേദനകളാണ് സമ്മാനിക്കുന്നത് കൈ വീശി കണ്ണ് നിറഞ്ഞു ദൂരേക്ക്‌ നടന്നു നീങ്ങുന്ന വിട പറയലിന്‍റെ വേദന എങ്കിലും ആ കനലുകളില്‍ കണ്ണുനീര്‍ അണക്കാത്ത വേദനയാല്‍ ഉരുകാത്ത ചില സ്വപ്‌നങ്ങള്‍ ഉണ്ട്

ആലപ്പുഴ അപരനാമം: കിഴക്കിന്റെ വെനീസ്


ആലപ്പുഴ

9.5181° N 76.3206° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല ആലപ്പുഴ
ഭരണസ്ഥാപനങ്ങള്‍ നഗരസഭ
ചെയര്‍മാന്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
• തപാല്‍
• ടെലിഫോണ്‍

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കായലുകള്‍,കയര്‍ ഉല്‍പ്പന്നങ്ങള്‍
മദ്ധ്യ കേരളത്തിലെ ഒരു നഗരം. ആലപ്പുഴ ജില്ലയുടെ ആസ്ഥാനനഗരമാണ് ഇത് . ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളില്‍ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് - വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. [1] മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളില്‍ ജലഗതാഗതത്തിനായി ഈ തോടുകള്‍ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ പ്രാചീനകാലത്ത് ബുദ്ധമതഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലായിരുന്നു.

പേരിനുപിന്നില്‍

ചരിത്രം


അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
ആദിചേരസാമ്രാജ്യത്തിന്റെ തുടക്കം കുട്ടനാട്ടില്‍ നിന്നായിരുന്നു എന്നാണ്‌ സംഘം കൃതികളില്‍ നിന്ന് തെളിയുന്നത്. അക്കാലത്ത് അറബിക്കടല്‍ കുട്ടനാടിന്റെ അതിരായിരുന്നു. ചേരന്മാര്‍ കുടവര്‍ കുട്ടുവര്‍ എന്നൊക്കെ അറിയപ്പെട്ടിരുന്നു. ഇവിടത്തെ ആദ്യ ചേരരാജാവ് ഉതിയന്‍ ചേരലന്‍ ആയിരുന്നു. എ,ഡി. 80ല്‍ അജ്ഞാതനായ ചരിത്രകാരന്‍ എഴുതിയ "പെരിപ്ലസ്" എന്ന കൃതിയിലാണ്‌ കുട്ടനാടിനെ സംബന്ധിച്ച ആദ്യ വിവരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 'കൊട്ടണാരെ' എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. മുസ്സിരിസ്സില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍ നിന്നും 500സ്റ്റേഡിയ (ഏകദേശം 96 കി.മീ.) അകലെ നെല്‍സിന്ധിയ സ്ഥിതിചെയ്യുന്നു, ഇത് സമുദ്രതീരത്തു നിന്നും 120 സ്റ്റേഡിയ ഉള്ളിലുമാണ്‌ എന്നാണദ്ദേഹം എഴുതിയിരിക്കുന്നത്. നെല്‍സിന്ധ്യ നീണ്ടകരയാണെന്നും നിരണമാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. ഈ സ്ഥലത്തിനും മുസിരിസ്സിനും ഇടക്കുള്ള ഒരു നദീമുഖത്തഅണ്‌ ബക്കരെ എന്ന സ്ഥലമെന്ന് അദ്ദേഹം പ്രസ്താവിച്ചിരിക്കുനു. ബക്കരെ പുറക്കാട് ആണ്‌ എന്ന് ചരിത്രകാരന്മാര്‍ ഏകാഭിപ്രായത്തിലെത്തിയിരിക്കുന്നു.

കൊടുംതമിഴ് സംസാരിക്കുന്ന പന്ത്രണ്ട് നാടുകളില്‍ ഒന്നാണ്‌ കുട്ടനാട് എന്ന് ഒരു പഴയ വെണ്‍പായിലും തൊല്‍കാപ്പിയത്തിലും പ്രസ്താവമുണ്ട്. എട്ടാം നൂറ്റാണ്ടില്‍ ജീവിത്തിരുന്ന നമ്മാഴ്വര്‍ എഴുതിയ തിരുവായ്മൊഴിയില്‍ പുലിയൂരിനെ കുട്ടനാട് പുലിയൂര്‍ എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലെ പെരിയപുരാണത്തില്‍ കുട്ടനാടിന്റെ ഭാഗമായ തിരുചെങ്ങന്നൂര്‍ എന്ന് പരാമര്‍ശിക്കുന്നു.

തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യേ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ശ്രീമൂലവാസം ശ്രീമൂലവാസം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായിരുന്ന ബുദ്ധമതസംസ്കാരകേന്ദ്രമായിരുന്നു. ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ പ്രസിദ്ധമായ പാലിയം ശാസനത്തില്‍ നിന്ന് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നു.

കേരളത്തിന്‍റെ പലഭാഗങ്ങളും കടല്‍ പിന്മാറി ഉണ്ടായതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കടല്‍വയ്പ് പ്രദേശങ്ങളാണ് ആലപ്പുഴ ജില്ലയിലെ മിക്ക പ്രദേശങ്ങളും.


ആലപ്പുഴ കടല്‍പ്പാലം
ശിലാലിഖിതങ്ങള്‍ നിരവധി ആലപ്പുഴ ജില്ലയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കവിയൂര്‍ ക്ഷേത്രത്തിലെ രണ്ടു ശിലാലിഖിതങ്ങളില്‍ കലിവര്‍ഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു (കലിവര്‍ഷം 4051) അത് ക്രിസ്ത്വബ്ദം 1050 നെ സൂചിപ്പിക്കുന്നു. 946-ലേതെന്നു കണ്‍ത്തിയ കണ്ടിയൂര്‍ ശാസനം ക്ഷേത്രം നിര്‍മ്മിച്ചതിന്റെ123-ം വര്‍ഷ സ്മാരകമായിട്ടുള്ളതാണ്‌. ക്ഷേത്ര നിര്‍മ്മാണം നടന്നത് 823-ലും. കൊല്ലവര്‍ഷം 393-ലെ ഇരവി കേരളവര്‍മ്മന്റെ ശാസനവും ആലപ്പുഴയില്‍ നിന്നു ലഭിച്ചവയില്‍ പെടുന്നു. തിരുവന്‍ വണ്ടൂര്‍ വിഷ്ണുക്ഷേത്രത്തില്‍ കാലം രേഖപ്പെടുത്താത്ത രണ്ട് ശാസനങ്ങള്‍ ഉണ്ട്. ഇവ വേണാട്|വേണാടു ഭരിച്ചിരുന്ന ശ്രീവല്ലഭന്‍ കോതയുടേതാണ്‌. പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നതെന്ന് കരുതുന്നു.

ബുദ്ധമതം

ഇന്നത്തെ ആലപ്പുഴയുടേയും കൊല്ലം ജില്ലയുടേയും നിരവധി പ്രദേശങ്ങള്‍ ബൗദ്ധമതത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു. ക്രിസ്തുവിനു മുന്‍പു മുതല്‍ ക്രി.വ. 12)ം ശതകം വരെ വിവിധസാംസ്കാരികരംഗങ്ങലില്‍ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് ബുദ്ധമതം ഇവിടെ നിലനിന്നിരുന്നു. ആലപ്പുഴയിലെ ദ്രാവിഡക്ഷേത്രങ്ങളില്‍ ബുദ്ധമതാചാരങ്ങളുടെ സ്വാധീനം വ്യക്തമായി ദര്‍ശിക്കാനാവുന്നതിതുകൊണ്ടാണ്‌. കെട്ടുകാഴ്ച, വെടിക്കെട്ട്, ആനമേല്‍ എഴുന്നള്ളിപ്പ്, പൂരം തുടങ്ങിയ പല ചടങ്ങുകളും ഇതിന്റെ ബാക്കി പത്രമാണ്‌. ബ്രാഹ്മണമതത്തിന്റെ വേലിയേറ്റത്തില്‍ നിരവധിപേര്‍ അവരോട് വിധേയത്വം പ്രാപിച്ചുകൊണ്ട് ശൂദ്രരായിത്തീര്‍ന്നുവെങ്കിലും എതിര്‍ത്തവര്‍ ഈഴവര്‍ പോലുള്ള ഹീനജാതിക്കാരായിത്തീര്‍ന്നു. അവര്‍ ബുദ്ധമതത്തോട് കൂറുപുലര്‍ത്തിപ്പോന്നിരുന്നു. ഇക്കാരണത്താല്‍ ബുദ്ധമത സന്യാസിമാര്‍ പ്രചരിപ്പിച്ച ആയുര്‍വേദത്തില്‍ ഈഴവരില്‍ നിന്നുള്ള നിരവധി പേര്‍ പ്രാവീണ്യം നേടി. തൃക്കുന്നപ്പുഴക്കും പുറക്കാടിനും മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശമായിരുന്ന ശ്രീമൂലവാസം അക്കാലത്ത് ലോകത്തിലേ ഏറ്റവും പ്രശസ്തമായ ബുദ്ധമതകേന്ദ്രമായിരുന്നു. സംസ്കൃതകാവ്യമായ മൂഷകവംശത്തില്‍ വിക്രമാരാമന്‍, വലഭന്‍ തുടങ്ങിയ രാജാക്കന്മാര്‍ കടലാക്രമണത്തില്‍ നിന്നും ശ്രീമൂലവാസത്തെ രക്ഷിക്കാനായി നടത്തിയ പരിശ്രമങ്ഗ്നളെ വിവരിച്ചിരിക്കുന്നു. ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റെ പ്രസിദ്ധമായ ചെപ്പേടിന്റെ തുടക്കത്തില്‍ ബുദ്ധന്റെ ധര്‍മ്മത്തേയും പ്രകീത്തിച്ചിരിക്കുന്നത് അക്കാലത്തെ ബുദ്ധസ്വാധീനത്തെ വെളിവാക്കുന്നു.[2] ജില്ലലയിലെ മാവേലിക്കര, ഭരണിക്കാവ്, കരുമാടി എന്നിവടങ്ങളില്‍ നിന്ന് ബുദ്ധവിഗ്രഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം താന്ത്രികബുദ്ധമതത്തിന്റെ പ്രഭാവത്തെയാണ്‌ സൂചിപ്പിക്കുന്നത്. ഇവിടത്തെ ബുദ്ധമതം അന്ത്യഘട്ടത്തില്‍ താന്തരികമതത്തിലേക്ക് പ്രവേശിക്കുകയും ശ്രീമൂലവാസവിഹാരത്തിലെ പ്രധാന ഭിക്ഷുവായ ആര്യ മഞ്ജുശ്രീ അതിന്റെ പ്രധാന വക്താവായി മാറുകയും ചെയ്തു എന്ന് കരുതുന്നു. അദ്ദേഹം എഴുതിയ മഞ്ജുശ്രീമൂലതന്ത്രം, ആര്യമഞ്ജുശ്രീകല്പം എന്നീവയാണ്‌ ആദ്യത്തെ താന്ത്രിക ഗ്രന്ഥങ്ങളില്‍ ചിലവ. ഇതിന്റെ പ്രതികള്‍ കേരളത്തില്‍ നിന്നാണ്‌ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്.

ഭൂമിശാസ്ത്രം

കോട്ടയമ്, ചങ്ങനാശ്ശേരി, തിരുവല്ല താലൂക്കുകളുടെ പടിഞ്ഞാറെ അതിര്‍ത്തിവരെ കടല്‍ ഉണ്ടായിരുന്നു എന്നാണ് ശാസ്ത്രമതം. കടലിന്‍റെ പിന്മാറ്റത്തിനു അവസാനം കുറിച്ചത് ക്രി.വ. 2 നൂറ്റാണ്ടാടൊടടുപ്പിച്ചാണത്രെ. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി എന്നിവടങ്ങളുടെ പടിഞ്ഞാറന്‍ അതിര്‍ത്തിവരെയാണ് കടല്‍ പിന്മാറിയത്. അറബിക്കടല്‍ ഇന്നു കാണുന്നതില്‍ നിന്നും വളരെ കിഴക്കായിരുന്നു എന്ന് ആലപ്പുഴയിലെ സ്ഥലനാമങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. [1] ജില്ലയിലെ മണ്ണിന്റെ ഘടനയും ഈ നിഗമനത്തിനെ ശരിവക്കുന്നു. ക്രി.വ. പത്താം നൂറ്റാണ്ടോടടുപ്പിച്ചുണ്ടായ പ്രകൃതിക്ഷോഭത്തോടെയാണ്‌ വേമ്പനാട്ടുകായല്‍ രൂപം കൊണ്ടത്. കരയുടെ നടുഭാഗം കുഴിഞ്ഞ് കായല്‍ രൂപപ്പെടുകയായിരുന്നു

Wednesday, January 13, 2010

നന്മ വരട്ടെ


അയല്പക്കത്തൊന്നും കളിക്കാൻ പോകാനോ ,കഥാപുസ്തകങ്ങളോടു കൂട്ടുകൂടാനോ അനുവാദമില്ലായിരുന്ന ആ പെൺകുട്ടിക്ക് സ്വന്തമായുണ്ടായിരുന്നത് പിൻ‌വശത്തെ ജാലകത്തിലൂടെ കിട്ടുന്ന ഇത്തിരി മഴക്കാഴ്ചകളും,സ്കൂളിലും കോളേജിലും പോകുന്ന വഴിക്കു കണ്ടിരുന്ന പതിവുകാഴ്ചകളും, അപൂർവ്വമായിമാത്രം പുറത്തുപോകുമ്പോൾ കിട്ടിയിരുന്ന അത്ഭുതക്കാഴ്ചകളും മാത്രമായിരുന്നു എന്നും .ജാലകം തരുന്ന ഇട്ടാവട്ടക്ക്കാഴ്ചകളിലേക്ക് ആഴ്ന്നിറങ്ങുന്ന മനസ്സ് അതിന്റെയപ്പുറത്തെ മായക്കാഴ്ചകളിലേക്കൊന്നിറങ്ങിനോക്കും.നട്ടുച്ചക്കു പോലും വെയിലിനെ കടത്തിവിടാതിരിക്കാൻ മൂടൽമഞ്ഞിനെയോമനിച്ചു വളർത്തുന്ന കരിം‌പച്ച വൃക്ഷത്തലപ്പുകൾ മറച്ചുപിടിച്ചിരിക്കുന്ന സ്വർഗ്ഗത്തിലേക്കൊരിക്കൽ നീണ്ടവെള്ളുടുപ്പിന്റെ ഞൊറിവുകൾ വിടർത്തി പതിയെ നടന്നു പോകുമെന്ന് മനസ്സിലുറപ്പിക്കും.ആരുമറിയാതെ സംഘടിപ്പിച്ച് ഒളിപ്പിച്ചുവച്ച് വായിക്കുന്ന ചിത്രപുസ്തകങ്ങളിൽ നിന്നുമൊപ്പിയെടുക്കുന്ന സ്വപ്നങ്ങളിൽ മഞ്ചാടിമണികൾക്കും,അപ്പൂപ്പൻ‌താടിക്കും ഇല്ലാനിറങ്ങൾ നൽകിയോമനിക്കും.ഭ്രാന്തിപ്പെണ്ണെന്ന വിളിക്ക് പുല്ലുവിലകൽ‌പ്പിക്കും.

അക്ഷരങ്ങൾ മനസ്സിലും,സ്വപ്നത്തിലും കോറിയിട്ടതിനേക്കാൾ അനേകമായിരമിരട്ടി കാഴ്ചകളായിരുന്നു പ്രിയതമൻ കൈപിടിച്ചുകൊണ്ടുപോയ ആ നാട്ടിൽ.അനേകായിരം സൌരയൂധങ്ങളും,ഇന്ദ്രധനുസ്സുകളും നിലത്തിറങ്ങിക്കിടക്കുന്നെന്നു തോന്നി.അതാവാം ആ കൌമാരക്കാരി ജനിച്ചുവീണ മണ്ണിനേക്കാൾ ആ മണൽക്കാടിനെസ്നേഹിച്ചുപോയത്.
അവിടുത്തെ പുലരികൾക്ക് സന്ധ്യകൾക്ക്, മഞ്ഞിന് ,വെയിലിന്, കാറ്റിന് ,കടലിന് ,മാനത്തിന് എല്ലാമെല്ലാം പണ്ടവളുടെ സ്വപ്നങ്ങൾ കൽ‌പിച്ചുകൂട്ടിയ ഇല്ലാനിറങ്ങളും,ഭ്രമാത്മകങ്ങളായ ഛായക്കൂട്ടുകളുമുണ്ടായിരുന്നു.
ഞാൻ വർണ്ണം നൽകിയ അപ്പൂപ്പൻ താടികളും,മഞ്ചാടിമണികളും എല്ലായിടത്തും ചില്ലലമാരികളിൽ നിറഞ്ഞിരുന്ന് എന്നോട് കിന്നാരം പറയുന്നു.ഞാൻ വരച്ചിട്ട പൂക്കൾ വഴിനീളെ നിന്നു ചിരിക്കുന്നു.എല്ലാമെല്ലാം സ്വന്തമാക്കാൻ എനിക്കാകപ്പാടെ രണ്ടുകണ്ണുകളും,സ്വപ്നലോകത്തിന് ഇട്ടാവട്ടവുമല്ലേ ഉള്ളു എന്നുമാത്രമായിരുന്നു സങ്കടം.
വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോഴൊക്കെ നാടെനിക്ക് അന്യമാകുന്നത് പതിയെ തിരിച്ചറിഞ്ഞു.പണ്ടത്തെ ഭ്രാന്തിക്കുട്ടിയുടെ കാഴ്ചകളെ മറച്ചുപിടിച്ചിരുന്ന മരമുത്തശ്ശികൾ കൊലപ്പെട്ടപ്പോഴാണ് ഇപ്പുറത്തെന്നപോലെ അപ്പുറത്തുമവ കാത്തുസൂക്ഷിച്ചിരുന്നത് ശൂന്യതമാത്രമെന്ന് തിരിച്ചറിഞ്ഞത്.പിന്നെന്നോ വിവാഹിതരാകുന്ന പെൺകുട്ടികൾക്കും,പ്രവാസികൾക്കും അനിവാര്യമായ ആ വിധി തന്നെ എനിക്കും വന്നുപെട്ടു.ആ നാട്ടിൽനിന്നും എനിക്കെന്നേക്കുമായി പോരേണ്ടിവന്നു.

പിന്നെ പതിയെപ്പതിയെ മണൽക്കാഴ്ചകളുമൊന്നൊന്നായെനിക്കന്യം വന്നു.ഒറ്റജാലകത്തിനപ്പുറം ചായമടർന്ന മതിലും,പൂഴിനിറഞ്ഞ ഇടവഴിയും വല്ലപ്പോഴുമുള്ള ഒച്ചയനക്കങ്ങളും മാത്രമായവ ഒതുങ്ങിപ്പോയി.ശൂന്യത പതിയെയെന്നിൽ പടർത്തിക്കൊണ്ടിരിക്കുന്ന വിഷാദരോഗം എന്റെ കുഞ്ഞുങ്ങളിലേക്ക് പടരുമോ എന്നെന്നിലെയമ്മ വ്യാകുലപ്പെടാൻ തുടങ്ങി.
നാട്ടിലെ മഴയെയും പ്രകൃതിയെയും നാട്ടുവഴികളെയും ഞാൻ പ്രണയിച്ചുതുടങ്ങി.എന്റെ മക്കളുടെ ബാല്യത്തിൽ നിന്ന് മഴയിറുത്തുമാറ്റാൻ ഞങ്ങൾക്കവകാശമില്ലെന്ന് മനസ്സുപറഞ്ഞു.മനസ്സില്ലാമനസ്സോടെ പ്രിയനോടും മണൽ‌പ്പാടത്തോടും വിടപറഞ്ഞ് ഞാൻ പ്രവാസം അവസാനിപ്പിച്ചു.
ആവാൻ കഴിയാഞ്ഞതെല്ലാം മക്കളെ ആക്കുക എന്ന സ്വാർത്ഥത എല്ലാ മാതാപിതാക്കൾക്കുമെന്നപോലെ എനിക്കുമുണ്ട്.സ്വപ്നം കാണാനവർക്ക് ഒരുതടസ്സവും ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമായിരുന്നു.എവിടെയെങ്കിലും വയൽക്കരയിലോ കുളക്കരയിലോ ആകാം വീടെന്ന് ഞാൻ പറഞ്ഞതിനു പുല്ലുവിലകിട്ടി.കൊള്ളാവുന്ന സ്ഥലത്തെ ഇപ്പോഴത്തെ “തറവില” അനുസരിച്ച് ഇടത്തരക്കാരായ ഞങ്ങൾക്ക് സ്വന്തമാക്കാനായത് വെറും പതിനഞ്ച് സെന്റ് ഭൂമി.തരിശുഭൂമിക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന വീടുകണ്ട് നിരാശപ്പെടാൻ പോയില്ല.

മഴവീണുകുതിർന്ന മണ്ണിൽ അജ്ജിയുടെ പേരുചൊല്ലി ഇലഞ്ഞിയും,കണിക്കൊന്നയും വെൺചെമ്പകവും നട്ടു.ഓണത്തിനു പൂക്കളമൊരുക്കാൻ എന്റേം അടുത്ത വീട്ടിലേം ഉണ്ണികൾക്കു മുഴുവനും പൂകിട്ടാൻ നിലത്തും,മതിലിലും മുഴുവn തെച്ചിയും,മുല്ലയും,ജമന്തിയും,വാടാർമല്ലിയും,വാടാർമല്ലിയും,അരളിയും ,കുങ്കുമവും,ശംഖുപുഷ്പവും,കോളാമ്പിയും.നാലുമണിപ്പൂവും ,പവിഴമല്ലിയും,മഞ്ഞമന്ദാരവും,ഡാലിയയും,ഓർക്കിഡും പടർത്തി .(അടുത്ത ഓണത്തിന് ആൽത്തറയിൽ കളമിടാൻ പൂവപ്പിടി എന്റെ മുറ്റത്തുനിന്ന്.)അടുക്കളപ്പുറത്ത് പേരയും,ചാമ്പയും,വാഴയും.മാവും,റം‌പ്യൂട്ടാനും,അരിനെല്ലിയും,ലൂവിക്കയും,നാരകവും,മുരിങ്ങയും
തെങ്ങും,മങ്കോസ്റ്റിനും കൈകോർത്തു നിൽക്കുന്നുണ്ട്.കീഴാർനെല്ലിയും,ഉഴിഞ്ഞയും,തുളസിയും,കറുകയും,മുയൽച്ചെവിയും,മുക്കുറ്റിയും,നിലപ്പനയും,തഴുതാമയും,വെറ്റിലക്കൊടിയും,തുമ്പയും,ബ്രഹ്മിയും,കഞ്ഞുണ്ണിയും ഒപ്പം കൂട്ടിനുണ്ട്.നിറയെ പൂമ്പാറ്റകളും,അണ്ണാർക്കണ്ണന്മാരും,കിളികളുമുണ്ട്.

ഇതിനിടയിലെങ്ങോട്ടാണെന്റെ സ്വപ്നങ്ങളൊന്നോടെ പടിയിറങ്ങിപ്പോയത്?മനസ്സിലെ വർണ്ണങ്ങളപ്പാടെയടർന്നത്?
എന്തിനാണു ഞാനിന്നും പിടഞ്ഞുകൊണ്ടിരിക്കുന്നത്..

നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം.മനുഷ്യനെന്നും അക്കരപ്പച്ചകൾ മാത്രമാണു സ്വന്തം അല്ലേ?

എല്ലാ ആൽത്തറനിവാസികൾക്കും പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-2


1169 കര്‍ക്കിടകം 30

മുറുക്കുന്നത്തയുടെ ജീവിതത്തിലെ അവസാനത്തെ കര്‍ക്കിടകമായിരുന്നു അത്‌‌. എന്തിനും ഒരാള്‍ കൂടെവേണം. ഓര്‍മ പലപ്പോഴും മുറിഞ്ഞുപോകുന്നു. ചിലപ്പോള്‍ സംസാരിക്കുന്നതൊന്നും തിരിഞ്ഞിരുന്നില്ല. കിടപ്പിലായിരുന്നു.
ഓര്‍മവെച്ചനാള്‍ മുതല്‍ കാണുന്നതാണ്‌ ഐഷാബി അമ്മച്ചിയുടെ വലിവ്‌. ഹൈറേഞ്ചിലെ ജീവിതത്തില്‍ കൂടെപിറപ്പായത്‌. മഴ തുടങ്ങുന്നതോടെ വലിവുകൂടും. രാത്രി പലപ്പോഴും ഉറങ്ങാറില്ല. വലിച്ചു വലിച്ചു നേരംവെളുപ്പിക്കും. സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട്‌. പക്ഷേ, മഴക്കാലത്ത്‌ കൂടിയിരിക്കും. അക്കൊല്ലം പേരക്കിടാങ്ങളായ ഞാനും അനിയത്തിയും മാത്രമാണ്‌ കൂടെയുളളത്‌. അടുത്തു തന്നെ ചെച്ചായുടെ (ഇളയച്ഛന്‍) വീടുണ്ട്‌‌. പക്ഷേ, അവര്‍ സഹായത്തിനൊന്നുമില്ല. ഇടക്കൊന്ന്‌ വന്നുനോക്കിപോകും. ആ അവസ്ഥയിലും മക്കളുടെ സഹായം മുറക്കുന്നത്തയും ഐഷാബി അമ്മച്ചിയും ആവശ്യപ്പെട്ടിരുന്നില്ല. മക്കള്‍ അറിഞ്ഞു പ്രവര്‍ത്തിച്ചിട്ടുമില്ല.

അക്കരെ കോളേജിലാണ്‌ ഞാന്‍ പഠിക്കുന്നത്‌. ഉച്ചയ്‌ക്ക്‌ വീട്ടില്‍ വന്നുപോകാറാണ്‌. അന്നു പക്ഷേ, ഭയങ്കര മഴയായിരുന്നു. ഉച്ചയ്‌ക്ക്‌ പോന്നില്ല. വൈകിട്ട്‌ വീട്ടിലെത്തുമ്പോള്‍ കാണുന്നത്‌ മുറുക്കുന്നത്ത കിടക്കുന്ന കട്ടിലിന്‌ എതിരെയുള്ള കട്ടിലില്‍ ഐഷാബി അമ്മച്ചി എഴുന്നേല്‍ക്കാന്‍ മേലാതെ പനിച്ചു കിടക്കുന്നു. ഉച്ചക്കുമുമ്പ്‌ മുറ്റത്തേക്കിറങ്ങിയപ്പോള്‍ കാല്‍തെന്നി വീണതാണ്‌. കൈയ്യുംകാലുമൊക്കെ മുറിഞ്ഞ്‌ മഴയത്ത്‌ കിടന്നു. അയല്‍ക്കാരി എന്തിനോ വന്നപ്പോഴാണ്‌ മുറ്റത്തുകിടക്കുന്ന അമ്മച്ചിയെ കണ്ടത്‌. അവര്‍ അകത്തു കയറ്റി കിടത്തി. ചായവെച്ചുകൊടുത്തു.

ആശുപത്രിയില്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍
'സാരമില്ല കുഞ്ഞേ, കൊറച്ചുകഴിയുമ്പം മാറും' എന്നു പറഞ്ഞു. രാത്രി എനിക്കു പേടിയായി. അമ്മച്ചിയുടെ വേദനകൊണ്ടുള്ള കരച്ചില്‍...അതിനേക്കാള്‍ ഒച്ചയിലുള്ള വലിവ്‌....അടുത്ത കട്ടിലില്‍ കിടന്ന മുറുക്കുന്നത്തയുടെ തൊണ്ടയില്‍ ശ്വാസം കുറുകുന്നു. അന്നായിരുന്നു ഞാനേറ്റവുമേറെ ഭയന്ന രാത്രി. കര്‍ക്കിടകമാണ്‌. മരണം എവിടെയും പതുങ്ങി നില്‍ക്കും. ചെറിയൊരു വിടവുകിട്ടിയാല്‍ അതിലൂടെ അകത്തുകയറും. കിടന്നിട്ടും ഉറക്കം വന്നില്ല. രണ്ടു ശ്വാസത്തിന്റെയും താളം ശ്രദ്ധിച്ചു കിടന്നു. നിലക്കുന്നുണ്ടോ? ആരുടെ ശ്വാസമായിരിക്കും ആദ്യം നിലക്കുക? ആരെയാണ്‌ വിളിക്കുക? ഈ ഇരുട്ടത്തും മഴയത്തും ആരോടാണു പറയുക? ആറ്റില്‍ വെള്ളം കുത്തിമറിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ ഒന്നുറക്കെ കരഞ്ഞാലും ആരു കേള്‍ക്കാനാണ്‌?

അന്നു വീട്ടില്‍ കറണ്ടു കിട്ടിയിട്ടില്ല. മണ്ണെണ്ണ വിളക്കാണ്‌ ആശ്രയം. ഒരു ടോര്‍ച്ചുള്ളത്‌ ബാറ്ററി തീര്‍ന്നു കിടക്കുന്നു. വിളക്കണക്കാന്‍ തോന്നിയില്ല. ഇടയ്‌ക്കിടക്ക്‌ എഴുന്നേറ്റു പോയി നോക്കും. ശ്വാസഗതി ശ്രദ്ധിക്കും. തൊണ്ടയില്‍ കഫം കുറുകുന്നതൊന്ന്‌...നെറ്റിയില്‍ തൊട്ടു നോക്കും. നാഡി പിടിച്ചുനോക്കും. ഈ രാത്രീ ഒന്നും പറ്റരുതേ..

'നീ ഉറങ്ങിയില്ലേ കുഞ്ഞേ' ഐഷാബി അമ്മച്ചി ചോദിച്ചു.
മറുപടി പറയാന്‍ നാവുചലിക്കാത്ത പോലെ.
'എന്നാത്തിനാ കുഞ്ഞേ വെളക്കു കത്തിച്ചുവെച്ചിരിക്കുന്നേ..'.
മിണ്ടാന്‍ പറ്റുന്നില്ല. വിളക്കണച്ചാല്‍ പേടികൂടും. മുന്നില്‍ മരണദേവത നൃത്തം ചെയ്‌തു നില്‌ക്കുന്നു. കണ്ണടച്ചാല്‍ എന്റെ ശ്വാസം പോലും നിലച്ചേക്കുമെന്നു തോന്നിപ്പോകുന്നു.

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു. ഐഷാബി അമ്മച്ചിയുടെ മുറിവുകള്‍ പഴുത്തുതുടങ്ങിയിരുന്നു. എഴുന്നേല്‌ക്കാന്‍ പ്രയാസപ്പെട്ടു.
ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞപ്പോള്‍ അവന്‍ വരുവോന്ന്‌ നോക്കട്ടെ എന്നു പറഞ്ഞു. ആ പറഞ്ഞത്‌ തൊട്ടടുത്ത്‌ താമസിക്കുന്ന ഇളയമകനെ പ്രതീക്ഷിച്ചാണ്‌. പക്ഷേ ഉച്ചവരെ കാത്തു. വന്നില്ല.
'ചെച്ചായെ വിളിക്കട്ടെ.'ഞാന്‍ ചോദിച്ചു.
'ആരുംവേണ്ട കുഞ്ഞേ..നമുക്കുപോകാം'.
മകന്‍ അറിയാഞ്ഞിട്ടല്ല. എന്നുമുള്ള വലിവ്‌ അല്‌പം കൂടി. അതിനെന്താണെന്ന്‌ വിചാരിച്ചുട്ടുണ്ടാവണം. അനിയത്തിയെ മുറുക്കുന്നത്തയുടെ അടുത്തു നിര്‍ത്തി ഞങ്ങള്‍ നടന്നു.

രണ്ടുകൊല്ലം മുമ്പ്‌ പാലം പണി തുടങ്ങുകയും ഒരു കാലുവാര്‍ത്തു കഴിഞ്ഞപ്പോള്‍ പണി മുടങ്ങുകയും ചെയതതാണ്‌..... അക്കരെയെത്താന്‍ ചുറ്റിവളഞ്ഞ്‌ താഴെയുള്ള പാലം കടക്കണം. പോകുന്ന വഴിയില്‍ കൈത്തോടുകള്‍ നിറഞ്ഞൊഴുകുന്നു. വെള്ളത്തില്‍ കാലുതൊടാമ്മേല അമ്മച്ചിക്ക്‌.

എക്കാലവും വലിവായിരുന്നതുകൊണ്ട്‌ മെലിഞ്ഞ്‌ ശോഷിച്ചിട്ടായിരുന്നു. 'ഈ അമ്മച്ചിക്ക്‌ പാറ്റയുടെ കനംപോലുമില്ലല്ലോ' എന്നു പറഞ്ഞ്‌ പലപ്പോഴും മുറ്റത്തുകൂടി എടുത്തുകൊണ്ടു നടക്കുമായിരുന്നു. അപ്പോഴൊക്കെ 'നെലത്തു നിര്‍ത്ത്‌ കുഞ്ഞേ' എന്നു പറഞ്ഞ്‌ വഴക്കു പറയുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ വഴിപോലും കൈത്തോടായിരിക്കുന്ന അവസ്ഥയില്‍ വെള്ളത്തില്‍ ചവിട്ടാതിരിക്കണമെങ്കില്‍ എടുക്കണം. എടുത്തും കൈപിടിച്ച്‌ നടത്തിയും കവലയിലെത്തുമ്പോള്‍ അമ്മച്ചിയുടെ വലിവിന്റെ ശക്തി കണ്ടിട്ടാവണം മലഞ്ചരക്കുകടക്കാരന്‍ കസേര പുറത്തേക്കെടുത്തിട്ടു. അയാള്‍ തന്നെ ജീപ്പുവിളിച്ചു തന്നു. തൈക്കാവുംപടിയിലെ കിരണ്‍ ആശുപത്രിയില്‍ കൊണ്ടുചെന്നു.

ഒരു വാര്‍ഡും കാഡ്‌‌ബോഡുകൊണ്ടുമറച്ചു മൂന്നു മുറികളുമുള്ള ചെറിയ ആശുപത്രിയായിരുന്നു അത്‌. മുറികളൊന്നില്‍ ഐഷാബി അമ്മച്ചിയെ കിടത്തി.
ഒരു ലക്കും കിട്ടുന്നില്ല. രാത്രിയേക്കാള്‍ ഒട്ടും മോശമല്ല പകലും. അമ്മച്ചിയേയോ അത്തായേയോ വിവരമറിയിക്കാന്‍ ഫോണില്ല. നമ്പറില്ല. അമ്മച്ചി ജോലിചെയ്യുന്നത്‌ അത്ര ദൂരത്തല്ല. പക്ഷേ, പറഞ്ഞുവിടാനാരുമില്ല. വരുന്നത്‌ വരട്ടേയെന്നു വിചാരിച്ച്‌ വീട്ടിലേക്കു നടന്നു.

കഞ്ഞിവെച്ച്‌ പാത്രത്തിലാക്കി , പുതപ്പും ആവശ്യത്തിനുള്ള സാധനങ്ങളുമൊക്കെയായി അനിയത്തിയെ ആശുപത്രിയിലേക്ക്‌ വിട്ടു. വീട്ടില്‍ കഫം കുറുകി മുറുക്കുന്നത്തയും ഞാനും മാത്രം. രാത്രി ഒറ്റക്കാവുന്നതോര്‍ത്ത്‌ ചെച്ചായുടെ വീട്ടില്‍ നിന്നു പഠിക്കുന്ന അമ്മായിയുടെ മകളെ കൂട്ടിനു വിളിച്ചു. മുറുക്കുന്നത്ത എന്റെ ധൈര്യമായിരുന്നു. പക്ഷേ, ഇപ്പോളെന്നെ വല്ലാതെ പേടിപ്പെടുത്തുന്നു.

വിളിച്ചാല്‍ എഴുന്നേല്‍ക്കും. കഞ്ഞികോരിക്കൊടുത്താല്‍ കുറച്ചു കുടിക്കും. .എഴുന്നേല്‍ക്കും മുമ്പേ മൂത്രം പോകും. ഇപ്പോള്‍ ജനിച്ച കുഞ്ഞിനെപ്പോലെയായിരിക്കുന്നു.
കൂട്ടുവന്നവള്‍ പേടിത്തൊണ്ടി. അവള്‍ക്കു പ്രേതങ്ങളെയും പിശാചുക്കളെയുമാണ്‌ പേടി. എനിക്കാണെങ്കില്‍ കടന്നുവന്നേക്കാവുന്ന മരണത്തെ, കള്ളനെ...
കര്‍ക്കിടകത്തില്‍ കള്ളന്മാരിറങ്ങും. മിക്കവീട്ടിലും ഒന്നുമുണ്ടായിട്ടല്ല. കിട്ടുന്നതെടുത്തോണ്ടു പോവും. അടുത്തവീട്ടില്‍ കള്ളന്‍ കേറിയിട്ട്‌ കൊണ്ടുപോയത്‌ മൂന്നുബാറ്ററിയുടെ ടോര്‍ച്ചും റേഡിയോയുമാണ്‌‌. എന്റെ കഴുത്തില്‍ ചെറിയൊരു മാലയുണ്ട്‌. കമ്മലുണ്ട്‌‌. വാതിലൊക്കെ അടച്ചുറപ്പുള്ളതാണ്‌. എന്നാലും...
കിടക്കാന്‍ നേരം കൂട്ടുകാരി കട്ടിലില്‍ കിടക്കില്ല. കട്ടിലോടെ പ്രേതം കൊണ്ടുപോകുമെന്നവള്‍ പറഞ്ഞു. അവള്‍ക്കറിയാവുന്ന പ്രേതകഥകളൊക്കെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു. കിടക്ക വലിച്ച്‌ നിലത്തിട്ടു. അതു നന്നായെന്ന്‌ തോന്നി. ജനല്‍ചില്ലു പൊട്ടിച്ച്‌ നോക്കുന്ന കള്ളന്‍ കട്ടിലിലാരെയും കാണില്ല.

പ്രേതമടുക്കാതിരിക്കാന്‍ അവള്‍ കിടക്കയുടെ നാലുവശത്തും കുരിശു വരച്ചു. കോടാലി, വാക്കത്തി തുടങ്ങിയ ആയുധങ്ങളെല്ലാം തലക്കല്‍ കൊണ്ടുവെച്ചു. തലേന്ന്‌ ഉറങ്ങാഞ്ഞതുകൊണ്ടാവണം പ്രേതകഥകള്‍ക്കിടയില്‍ ഉറങ്ങിപ്പോയി. നേരം പുലര്‍ന്ന്‌ അനിയത്തി വന്നു വിളിക്കുമ്പോഴാണ്‌ ഉണര്‍ന്നത്‌.

ഉച്ചയോടെ വെയില്‍ തെളിഞ്ഞു. ഒന്നുമറിയാതെ അമ്മച്ചിയും വന്നെത്തി. അന്ന്‌ ചിങ്ങം ഒന്നുമായിരുന്നു. മറവിയും ഓര്‍മയുമായി അടുത്ത ഇടവം വരെ മുറുക്കുന്നത്ത കിടന്നു. പക്ഷേ, അതേപോലൊരു ശ്വാസം കുറുകല്‍ പിന്നീടു കേട്ടത്‌ മരണത്തിന്റെ തലേന്നുമാത്രമായിരുന്നു.

1172 കര്‍ക്കിടകം 5

അന്ന്‌ തിങ്കളാഴ്‌ചയായിരുന്നു. ഹര്‍ത്താലും. രാവിലെ മഴ തോര്‍ന്നു നില്‌ക്കുകയാണ്‌. തോര്‍ച്ച കണ്ടതുകൊണ്ടതുകൊണ്ടും അന്ന്‌ അവധിയായതുകൊണ്ടും അമ്മച്ചി ഞങ്ങളെ പുല്ലുമുറിക്കാന്‍ പറഞ്ഞയച്ചു. പശുവിനെ മാറ്റിമാറ്റികെട്ടി പറമ്പില്‍ പെട്ടെന്നു മുറിച്ചെടുക്കാന്‍ പരുവത്തില്‍ പുല്ലില്ല. ഞാനും അനിയത്തിയും വീടിനു പുറകിലെ മലകയറി. പാറ തെന്നി കിടക്കുന്നു. വളരെ സൂക്ഷിച്ച്‌ ചൂല്‍പുല്ലുകളുടെ കടക്കല്‍ ചവിട്ടി കയറണം. പാറയില്‍ വെള്ളമൊഴുകുന്നുണ്ട്‌‌. പായലും. ചിലയിടങ്ങള്‍ വെളുത്തുകിടക്കും. അവിടെ ധൈര്യമായി ചവിട്ടാം. തെന്നില്ല. എന്നും മലകയറിയിറങ്ങുന്നവര്‍ അതിലെ മാത്രം നടന്ന്‌ പായല്‍ പിടിക്കാതിരുന്നതാണ്‌.

മലയുടെ തുഞ്ചത്തു നിന്ന്‌ കിഴക്കോട്ടല്‌പം മാറി ഞങ്ങള്‍ പുല്ലരിഞ്ഞു തുടങ്ങി. പെട്ടെന്നാണ്‌ പുകപോലെ മഞ്ഞു പരക്കാന്‍ തുടങ്ങിയത്‌. പരസ്‌പരം കാണാനാവാത്തത്ര മഞ്ഞ്‌. അടുത്തെങ്ങും ആളില്ല. വിളിച്ചാല്‍ വിളികേള്‍ക്കുന്നിടത്തെങ്ങും വീടില്ല. അന്നുവരെ ഇത്തരമൊരു മഞ്ഞില്‍ പെട്ടിട്ടില്ല. വഴിയൊന്നുമില്ലാത്തിടമായതുകൊണ്ട്‌ തെരുവപ്പുല്ലുവകഞ്ഞുമാറ്റിവേണം നടക്കാന്‍. അനിയത്തി കുറച്ചുതാഴെയാണ്‌ നില്‍ക്കുന്നത്‌. മഞ്ഞിനിടയില്‍ അവള്‍ക്കു വഴിതെറ്റുമോ? എനിക്കു പേടിയായി. താഴെ കൊക്കയാണ്‌.

വീടിനുചറ്റും വല്ലപ്പോഴും കോടമൂടുമ്പോള്‍ ആ പുകയിലൂടെ നടക്കുന്നത്‌ ഞങ്ങള്‍ക്കിഷ്ടമായിരുന്നു. പരസ്‌പരം കാണാനാവാത്ത ഈ മഞ്ഞില്‍ നില്‍ക്കുമ്പോഴും ഭയംപോലെ ഉള്ളില്‍ ആഹ്ലാദവുമുണ്ടായിരുന്നു. കൂരിരുട്ടില്‍ നടക്കുംപോലെയാണ്‌ ഈ മഞ്ഞിലുമെന്നും തോന്നി. ഞാനവളെ വിളിച്ചുകൊണ്ടിരുന്നു. ഉള്ളില്‍ തീയാളുംപോലെ...മഞ്ഞ്‌ അല്‌പം നീങ്ങിയപ്പോള്‍ അവള്‍ അരികിലേക്കു വന്നു. പുല്ലുവാരിക്കെട്ടി പുകയിലൂടെ മലയിറങ്ങി. താഴെ എത്തിയപ്പോഴേക്കും മഴ തുടങ്ങിരുന്നു. കുളിച്ച്‌ ചോറിനു മുന്നിലിരിക്കുമ്പോള്‍ വല്ലാതെ വിറച്ചിരുന്നു.

പശുവിനുള്ള പിണ്ണാക്കു തീര്‍ന്നു. വൈകിട്ട്‌ കറിവെയ്‌ക്കാനൊന്നുമില്ല. ഹര്‍ത്താലായതുകൊണ്ട്‌ കടകളൊന്നും തുറന്നിട്ടില്ല. ബന്ധുവിന്റെ കടയുണ്ട്‌. പുറകിലൂടെ പോയാല്‍ കിട്ടും. പക്ഷേ, പതിവുപോലെ ആരു പോകുമെന്ന്‌ ഞങ്ങള്‍ തര്‍ക്കമായി. കടയുടെ പുറകിലൂടെ പോകാനാണെങ്കില്‍ ഞാന്‍ തന്നെപോകില്ലെന്നായപ്പോള്‍ ഇളയ അനിയത്തിയും കൂടെവരാമെന്നായി. മഴയാണെങ്കില്‍ തിമിര്‍ത്തു പെയ്യുന്നു.

'മഴ തോരട്ടെ..'അമ്മച്ചി പറഞ്ഞു.
മഴ തോരുന്നതും കാത്തിരുന്നു. കൂടുന്നതല്ലാതെ കുറയുന്നില്ല. ആററില്‍ വെള്ളം പൊങ്ങിത്തുടങ്ങി. കരയോടുചേര്‍ന്ന്‌ കൂര്‍ത്തുനിന്ന പാറയ്‌ക്കും മുകളിലായി. സന്ധ്യയോടെ അക്കരെ പറമ്പിലേക്ക്‌ വെള്ളം കയറി. കറണ്ടുപോയി.
ഉച്ചക്കുമുമ്പേ തുടങ്ങിയ മഴ ഇങ്ങനെ തോരാതെ പെയ്യുന്നത്‌ അപൂര്‍വ്വമാണ്‌. വെള്ളം ശക്തിയായി ഒഴുകുന്ന ശബ്ദം കേള്‍ക്കാം. തോട്ടിറമ്പിലെ അയല്‍ക്കാര്‍ കയ്യാലകെട്ടിയതും ആറിനു കുറുകെ കോണ്‍ക്രീറ്റ്‌ പാലം വന്നതും അക്കൊല്ലമാണ്‌ . കരയും പാലവും തമ്മില്‍ കുറച്ചു ദൂരമുണ്ടായിരുന്നു. ആ ദൂരം നികത്തിയത്‌ കരിങ്കല്ലുകൊണ്ടുള്ള ചെരിച്ച കെട്ടായിരുന്നു.

മഴ കുറഞ്ഞത്‌ ഒന്‍പതുമണിയോടെയാണ്‌. കുടയുമെടുത്ത്‌ ഞങ്ങള്‍ ആറ്റിറമ്പിലേക്ക്‌ നടന്നു. താഴത്തെ വീട്ടുകാരുടെ പുതുയ കയ്യാലക്കൊപ്പം വെള്ളം. കയ്യാല ഇല്ലായിരുന്നെങ്കില്‍ ആ വീടുണ്ടാവുമായിരുന്നില്ല...പാലം വെള്ളത്തിനും ഒരുപാടുതാഴെയാണ്‌. അക്കരെനിന്നുവന്നവര്‍ പാലം കടക്കാനാവാതെ തിരിച്ചു പോകുന്നുണ്ട്‌. രാത്രി ശക്തിയായി പെയ്‌തില്ല പക്ഷേ, നേരം പുലരുമ്പോള്‍ ആളുകളുടെ തിരക്കുപിടിച്ച ഓട്ടമാണ്‌ കാണുന്നത്‌.
വെള്ളം ഇറങ്ങിതുടങ്ങിയിട്ടുണ്ട്‌. പാലമുണ്ട്‌‌. പക്ഷേ, കരയില്‍ നിന്നു പാലത്തിലേക്കുണ്ടായിരുന്ന കെട്ടില്ല. കരിങ്കല്‍ കുറച്ചുദൂരേക്ക്‌ ചിതറികിടക്കുന്നു. പായും തുണികളും പാത്രങ്ങളും മരക്കഷ്‌ണങ്ങളുമൊക്കെ പാലത്തിലും പാറയിടുക്കുകളിലും മരക്കുറ്റികളിലും തങ്ങി നില്‌പ്പുണ്ട്‌.

ഞങ്ങളത്‌ നോക്കിനില്‌ക്കുമ്പോഴാണ്‌ കേള്‍ക്കുന്നത്‌. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ആലുവ-മൂന്നാര്‍ റോഡിന്റെ പലഭാഗങ്ങളും മണ്ണിനടിയിലാണെന്ന്‌. മൂന്നാംമൈലിലെ പാലവും വാളറപ്പള്ളിയും തകര്‍ന്നെന്ന്‌. ഇനി അടുത്തെങ്ങും ഇതിലെ വണ്ടിയോടാന്‍ സാധ്യതയില്ലെന്ന്‌. കുറച്ചുതാഴെ ഒരു മലക്കുമപ്പുറം പഴംപള്ളിച്ചാലില്‍ ഉരുള്‍പൊട്ടി ഇരുപതിലേറെപ്പേരെ കാണാനില്ലെന്ന്‌.....

ഞങ്ങള്‍ വളര്‍ന്നത്‌ മഴയുടേയും വെള്ളപ്പൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും കഥകള്‍ കേട്ടാണ്‌. ഉരുളെടുത്തത്‌ എത്രയെത്ര ജീവനും വീടും പറമ്പുമാണ്‌. മഴയുടെ കൂടുതല്‍ മിഴിവുള്ള ചിത്രം തേടിപ്പോയ വികടര്‍ ജോര്‍ജ്ജും അക്കൂട്ടത്തില്‍ ചേര്‍ന്നു.

മഴയുടെ ഭംഗി മരണം പോലെ പേടിപ്പെടുത്തുന്നതായിരുന്നു അന്നൊക്കെ..എന്നിട്ടും വെള്ളം പൊങ്ങുമ്പോള്‍ ആറ്റിറമ്പിലെ കുടിലുകളിലെ മനുഷ്യനല്ലാത്തതെല്ലാം ഒഴുകിപ്പോകുന്നത്‌ നോക്കിനില്‌ക്കുമ്പോള്‍ ഏതു വികാരമായിരുന്നു? അഞ്ച്‌‌ ആട്‌ , രണ്ടു പട്ടി, മൂന്ന്‌ മേല്‍ക്കൂര എന്നൊക്കെ കരയില്‍ നിന്ന്‌ കണക്കെടുക്കുമ്പോള്‍ സങ്കടംപോലെ ആഹ്ലാദവുമുണ്ടായിരുന്നെന്നോ? ജീവനല്ലാത്തതെല്ലാം നഷ്ടപ്പെട്ട ആ മനഷ്യരെ ഓര്‍ക്കാതെ, അവരുടെ സ്വപ്‌നങ്ങളുടെ എണ്ണമെടുക്കുന്നതിലെ സന്തോഷം ഇന്നെത്രമാത്രം സങ്കടപ്പെടുത്തുന്നു...



വീടിനു പുറകിലെ മലയുടെ മുകളില്‍ ഞങ്ങള്‍ക്ക്‌ കുറച്ചുസ്ഥലമുണ്ട്‌‌. സ്‌കൂളില്‍ ഭൂപടങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ആ സ്ഥലത്തെ, ഇന്ത്യയുമായി താരതമ്യം ചെയ്യുമായിരുന്നു. കേരളത്തിലൂടെ മുകളിലോട്ട്‌ നടന്ന്‌ ആന്ധ്ര, ഒറീസ,പശ്ചിമബംഗാള്‍, ആസാം വഴി അരുണാചല്‍ പ്രദേശിലെ വന്‍കാടും കടന്നുവേണമായിരുന്നു മലയുടെ തുഞ്ചത്തെത്താന്‍. മൂന്നുഭാഗവും ഉറവയൊഴുകുന്ന പാറ. വടക്ക്‌ കുത്തനെ ഹിമാലയം. അരുണാചലിലെ കാടൊഴിച്ച്‌ ഇന്ത്യയുടെ നടുഭാഗം മുതല്‍ കിഴക്കോട്ടുള്ള സംസ്ഥാനങ്ങള്‍ മുഴുവന്‍ രണ്ടുകൊല്ലം മുമ്പ്‌്‌്‌ ഉരുള്‍പൊട്ടി ഒലിച്ചുപോയി.


1180 കര്‍ക്കിടം 11

മകള്‍ ജനിച്ചത്‌ അന്നായിരുന്നു. ശസ്‌ത്രക്രിയ ആയിരുന്നതുകൊണ്ട്‌ ബോധം തെളിഞ്ഞപ്പോള്‍ മുതല്‍ അതിശക്തമായ വേദനയില്‍ വിറച്ചു പനിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞുകൊണ്ടിരുന്നു. നേഴ്‌സുമാരുടെ പരിചരണത്തിലാണ്‌. അടുത്ത്‌ മറ്റാരുമില്ല. മകളെ കണ്ടിട്ടില്ല. വേദനകൊണ്ട്‌ ഇറുകെ കണ്ണടച്ചുകിടന്നു. ഉറങ്ങാന്‍ ശ്രമിച്ചു...കണ്ണുതുറക്കുമ്പോള്‍ ജനല്‍ചില്ലുകള്‍ക്കിടയിലൂടെ പുറത്തെ മഴകാണാം. മഴയല്ല എനിക്കെന്റെ മകളെയാണ്‌ കാണേണ്ടതെന്ന്‌ തോന്നി...
കണ്ണുതുറക്കാനേ തോന്നിയില്ല. ആ മുറിയില്‍ ഒഴിഞ്ഞ കുറെ കട്ടിലല്ലാതെ കാഴ്‌ചയെ പിടിച്ചു നിര്‍ത്തുന്ന ഒന്നുമില്ലായിരുന്നു.

പെട്ടെന്നാണ്‌ മുറിക്കുള്ളില്‍ ബഹളം കേട്ടത്‌. വേദനയുടെ കരച്ചിലുകള്‍.
ഒഴിഞ്ഞ കട്ടിലുകളെല്ലാം നിറഞ്ഞു കഴിഞ്ഞു. തൊട്ടടുത്ത കട്ടിലില്‍ ഒരു വല്ല്യമ്മയായിരുന്നു. രണ്ടുകാലും പ്ലാസ്‌റററിട്ട്‌....അന്നു മുഴുവന്‍ അവര്‍ മഴയെ പ്രാകിയും കരഞ്ഞും കിടന്നു. അടുത്ത കട്ടിലില്‍ കിടന്നവരൊക്കെ പരസ്‌പരം സംസാരിക്കുന്നുണ്ട്‌. അവര്‍ ഉരുള്‍പൊട്ടലില്‍ നിന്ന്‌ രക്ഷപെട്ടവരായിരുന്നു. ഒടിവും ചതവുമൊക്കെ പറ്റിയവര്‍. വല്ല്യമ്മ ചോദിക്കുന്നതിനൊക്കെ മറുപടി പറയുന്നുണ്ട്‌‌ കരച്ചിലിനിടയിലും.
'കൊറേക്കാലായിട്ട്‌ അനീത്തീടെ കൂടെയാര്‍ന്നു ഞാന്‍. .......ഈ മഴേത്തും കാറ്റത്തും പെരേടെ പൊറകിലെ തിട്ടിടിഞ്ഞു വീണതാ....അനീത്തീം മക്കളും വേറെ മുറീലാര്‍ന്നു. അവര്‍ക്കൊന്നും പറ്റീല്ലാ...ഞാന്‍ മണ്ണിനടീലാര്‍ന്നു.....രക്ഷപെടൂന്ന്‌ വിചാരിച്ചതല്ല ......'.
അവര്‍ പറഞ്ഞുകൊണ്ടിരുന്നു.
'എന്റെ അനീത്തിപ്പെണ്ണ്‌ പൊറത്തു നിപ്പൊണ്ട്‌. അവളെ ഇങ്ങോട്ട്‌ വിട്‌‌ കൊച്ചേ..'
ആരെയും മുറിയിലേക്ക്‌ കയറ്റില്ലെന്ന്‌ നേഴ്‌സു പറഞ്ഞു
'എന്നാ..എനിക്ക്‌ കൊഴപ്പവൊന്നുമില്ലാന്ന്‌ എന്റെ പെണ്ണിനോട്‌ പറയണോട്ടോ...'വല്ല്യമ്മ നേഴ്‌സിനോട്‌ പറഞ്ഞു.
അവര്‍ പുറത്ത്‌‌ നില്‌ക്കുന്ന അനിയത്തിയെക്കുറിച്ച്‌ പറഞ്ഞുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതുവരെ കാണാത്ത എന്റെ മകളെക്കുറിച്ചോര്‍ത്തുകൊണ്ട്‌ കിടന്നു. എന്റെ മനസ്സില്‍ ജനിച്ചുവീണ കുഞ്ഞാണ്‌. അരികിലെ വല്ല്യമ്മ മരണത്തെ കണ്ടു മടങ്ങി വന്നതാണ്‌. ഈ മുറിയില്‍ നിന്ന്‌ പുറത്തേക്കു കടക്കാനായാല്‍ എനിക്കെന്റെ മകളെ കാണാം. പക്ഷേ, നേഴ്‌സുമാര്‍ പറഞ്ഞറിഞ്ഞു വല്ല്യമ്മക്കിനി ആരുമില്ലെന്ന്‌‌. അനിയത്തി പുറത്ത്‌‌ കാത്തുനില്‌പില്ലെന്ന്‌. ആ വീട്ടില്‍ ബാക്കിയായത്‌ വല്ല്യമ്മ മാത്രമാണെന്ന്‌‌.



* * * *

ഇരുപത്തിയൊന്നുകൊല്ലം ജീവിച്ച ആ ലോകത്തല്ല ഇന്ന്‌. മലയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒന്നുമില്ലാത്തൊരിടത്തായിരിക്കുമ്പോള്‍ കാണുന്നത്‌ സൂപ്പര്‍ മാര്‍ക്കറ്റിലെ കര്‍ക്കിടക കഞ്ഞിയുടെ പായ്‌ക്കറ്റുകളാണ്‌. ആരോഗ്യം പുഷ്ടിപ്പെടുത്തേണ്ടുന്ന ഈ പായ്‌ക്കറ്റുകളോടുചേര്‍ന്ന്‌ രാമായണത്തിന്റെ പലവര്‍ണ്ണ കോപ്പികളുമുണ്ട്‌. ദേവിയാര്‍ രണ്ടായി പിരിഞ്ഞ്‌‌ തുരുത്തായി തീര്‍ന്നിടത്ത്‌ അമ്പലമുണ്ടാവുന്നത്‌ പത്തില്‍ പഠിക്കുമ്പോഴാണ്‌. അമ്പലമുറ്റത്തെ അടയ്‌ക്കാമരത്തില്‍ കെട്ടിവെച്ചിരുന്ന കോളാമ്പിയിലൂടെ അക്കൊല്ലം കുത്തിയൊഴുകുന്ന കലക്കവെള്ളത്തിന്റെ ഇരമ്പലിനൊപ്പം രാമായണ വായന കേട്ടു.

ഇപ്പോള്‍ സമതലത്തിലിരിക്കുന്നവര്‍ ആ വഴി പോയി വരുമ്പോള്‍

'ഹോ..പേടിയാവുന്നു കുന്നും മലയുമൊക്കെ കണ്ടിട്ട്‌...മഴയത്ത്‌ ഇതൊക്കെക്കൂടി ഇടിഞ്ഞു വീണാലോ' എന്ന്‌ ആശങ്കപ്പെടാറുണ്ട്‌‌.
'ആ മലമൂട്ടില്‍ നിന്ന്‌, പാറയിടുക്കില്‍ നിന്ന്‌ നീ രക്ഷപെട്ടു' എന്നു കേള്‍ക്കുമ്പോള്‍ ഉള്ളില്‍ സങ്കടം നിറയും.
എന്റെ അയല്‍ക്കാരും നാട്ടുകാരും വീട്ടുകാരും എല്ലാവരുമെല്ലാവരും ഇപ്പോഴും അവിടെ തന്നെയുണ്ട്‌. സ്വപ്‌നങ്ങളെത്ര ഒഴുകിപ്പോയിട്ടുണ്ടെങ്കിലും ഒരു ദേശം അവരുണ്ടാക്കിയിട്ടുണ്ട്‌.
മഴക്കാറുകാണുമ്പോള്‍ പലായനം ചെയ്‌തവരല്ല ഞങ്ങള്‍...

ഒഴുകിപ്പോയ സ്വപ്‌ന ഭൂപടങ്ങള്‍-1


അല്‌പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച്‌‌ കുട്ടിക്കാലത്തുണ്ടായിരുന്നത്‌. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം കാണാം. തോട്ടുപുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത്‌ വഴിയും കഴിഞ്ഞ്‌ കുറച്ച്‌ ഉയരത്തിലാണ്‌ ഞങ്ങളുടെ വീടും പറമ്പും.

കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകിവരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറിതുടങ്ങിയിട്ടുണ്ടാവുമെന്ന്‌. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത്‌ മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ്‌ അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്‌. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യതൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക്‌ ഇനി മുതല്‍ സ്‌കൂളവധിയാണെന്നകരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവുകയാണ്‌. സ്‌കൂളാണ്‌ അഭയാര്‍ത്ഥി ക്യാമ്പാകുന്നത്‌. വീടിനു പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരംവീഴുമെന്നും കരുതുന്നവരുമൊക്കെയാണ്‌ പിന്നീട്‌ സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.

കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക്‌ തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്‌. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്‌പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്‌തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചു നടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത്‌ അപ്പോള്‍ ചിന്തിക്കാന്‍പോലും കഴിയില്ല. ഇനിയും പെയ്യട്ടെ...വെള്ളം ഉയര്‍ന്നുയര്‍ന്നു വരട്ടെ...താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ..പഞ്ചായത്തുവഴിയെ..പിന്നെ ഞങ്ങളുടെ പറമ്പിനെ...പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി....ഞങ്ങളുടെ മുറ്റത്ത്‌്‌....അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും...മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും...പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പുമെടുത്ത്‌്‌ സ്‌കൂളിലേക്ക്‌ നടക്കും... എത്രവട്ടമാണ്‌ ഭാവനയില്‍ ഇതെല്ലാം കണ്ടത്‌. പക്ഷേ, പഞ്ചായത്ത്‌ വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്‌്‌കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല....റോഡില്ല...
അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ്‌ മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന്‌ അന്നൊന്നും ചിന്തിച്ചതേയില്ല.

കര്‍ക്കിടക സംക്രാന്തിക്കു മുന്നേ മൂശേട്ടയെ അടിച്ചു പുറത്താക്കി ഭഗവതിയെ കുടിയിരുത്താന്‍ നോക്കിയാലും മൂശേട്ടതന്നെ അകത്തുകയറും. അടിച്ചു കളഞ്ഞ വിരുത്താമ്പലും പൊടിയും വെറുതെ...കഴുകി വൃത്തിയാക്കിയ കുട്ടയും വട്ടിയും പാത്രങ്ങളും വെറുതേ.... പേമാരിയുടെ, വെള്ളപ്പൊക്കത്തിന്റെ, മണ്ണിടിച്ചിലിന്റെ , ഉരുള്‍പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കില്‍ പട്ടിണിയുടെ, അസുഖത്തിന്റെ മരണത്തിന്റെയുമൊക്കെ വേഷം കെട്ടി മൂശേട്ട വരും.



ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാല്‍ ഇരു വശത്തും കോളനികളാണ്‌. ഇരുപതുസെന്റു കോളനിയും ലക്ഷം വീടു കോളനിയും. അവിടുള്ളവരൊന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാര്‍. ദുര്‍ബ്ബലര്‍. മഴ തുടങ്ങിയാല്‍ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ്‌ കുറയും. റേഷന്‍കിട്ടുന്ന ഇരുമ്പരി കുറച്ചെടുത്ത്‌ സൂക്ഷിക്കാന്‍ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും ചക്കക്കുരുവുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ്‌ മുതിര്‍ന്നവരേക്കാള്‍ ഭേദം. അവര്‍ക്ക്‌ കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേക്കുപോയാല്‍ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികള്‍ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തില്‍ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോര്‍ത്ത്‌ മുതിര്‍ന്നവര്‍ മുണ്ടുമുറിക്കിയുടുക്കും.
ചക്കക്കുരു ഒരു കരുതലാണ്‌. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയില്‍ നനവില്ലാത്ത മണ്ണില്‍ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട്‌ ചക്കക്കുരു മുളക്കില്ല. അടുത്ത ചക്കക്കാലം വരെ കേടൊന്നും വരില്ല.
അടുത്തത്‌ കപ്പയാണ്‌. വലിയ കപ്പക്കാലാകളില്‍ കപ്പ പറിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും. വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാല്‍ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്‌. വാട്ടുണക്കു കപ്പ വേവിച്ച്‌ പുഴുക്കാക്കുകയോ, ഉലര്‍ത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാന്‍ പറ്റിയകാലമല്ല കര്‍ക്കിടകം. ചേര്‍ക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടും.
അതില്‍ ചേര്‍ക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കില്‍ ഇരുമ്പരി രണ്ടുകിലോ മേടിക്കാം. കൃഷിപ്പണിക്കു പോകുമ്പോള്‍ കിട്ടുന്ന മുതിര, പയര്‍...
ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പുകൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേണ്ടുവരും. ആകെക്കുടി മഴക്കാലത്തു കിട്ടുന്നത്‌ ചൂണ്ടയില്‍ കുരുങ്ങുന്ന മീനാണ്‌.



മിഥുനത്തില്‍ തെളിഞ്ഞ വെയിലില്‍ അയല്‍ക്കാരി ഉമ്മുമ്മയുടെ വീട്ടില്‍ കല്ലാറുകുട്ടിയില്‍ നിന്ന്‌ മകള്‍ വന്നു. മകളുടെ ആ വരവിന്‌ പിന്നിലുണ്ടായിരുന്നത്‌ കര്‍ക്കിടകത്തില്‍ വിരുന്നു പോകുന്നത്‌ ശരിയല്ലെന്നും മഴ കൂടിയാല്‍ പുഴ കടന്ന്‌ അക്കരെ കടക്കാന്‍ സാധിക്കില്ല എന്നതുമായിരുന്നു. മഴ തുടങ്ങിയാല്‍ ആറിനിക്കരെ താമസിക്കുന്നവര്‍ക്ക്‌ കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങള്‍ കടക്കണമായിരുന്നു അന്ന്‌. പുഴയില്‍ വെളളം കൂടിയാല്‍ പാലങ്ങളിലെത്താന്‍ വഴിയില്ല. പുഴയിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.
ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മദ്ധ്യവയസ്സു പിന്നിട്ട മകള്‍ മഴയ്‌ക്ക്‌ മുമ്പേ ഉമ്മയെ കണ്ട്‌ മടങ്ങാമെന്നു കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെങ്കില്‍ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത്‌ അഞ്ചാറ്‌ തുളസിച്ചെടിയുമാണ്‌ ആകെയുള്ളത്‌.
മകള്‍ക്ക്‌്‌്‌ കല്ലാര്‍കുട്ടിയില്‍ നല്ല കാലമാണ്‌. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്‌. പോന്നപ്പോള്‍ ചെറിയൊരു സഞ്ചിയില്‍ കുറച്ച്‌ ഉണക്കക്കപ്പ കരുതി അവര്‍.
എത്തുമ്പോള്‍ നല്ല വെയിലായിരുന്നു. ആറു കടന്ന്‌ ഇക്കരെ കേറിയപ്പോള്‍ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോള്‍ മഴ ചാറി തുടങ്ങി.
ഉമ്മുമ്മ മകളോട്‌ പറഞ്ഞു.
ഏതായാലും മഴയല്ലേ..നേരം പെലന്നെട്ട്‌ പോകാടീ......
മഴ ആര്‍ത്തലച്ചു പെയ്‌തു തുടങ്ങി..
ഈ മഴയത്ത്‌ കല്ലാര്‍കുട്ടി പോകണ്ടെ....നേരം ഉച്ച തിരിഞ്ഞു. ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം.. ഉമ്മാക്ക്‌ സന്തോഷമാവട്ടെ..എന്ന്‌ മകളും വിചാരിച്ചു.
പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ്‌ ഉമ്മൂമ്മയുടെ മകള്‍ക്ക്‌ മടങ്ങിപ്പോകാനായത്‌.




നാലാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ കൂട്ടുകാരിയുടെ അച്ഛന്‍ രണ്ടുകിലോമീറ്റര്‍ മുകളിലുള്ള തടിപ്പാലത്തില്‍ നിന്ന്‌ തെന്നി ആറ്റില്‍ വീണുപോയത്‌. ഒരാള്‍ ഒഴുകിപ്പോകുന്നത്‌ കണ്ടിട്ടും അതാരാണെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ്‌ തന്റെ അച്ഛനാണ്‌ ഒഴുകിപ്പോയതെന്ന്‌ അവളും അമ്മയും അറിഞ്ഞത്‌. ഒരുമാസം കഴിഞ്ഞ്‌ വെള്ളം താണപ്പോള്‍ കുത്തിനുതാഴെ നിന്ന്‌ മീന്‍കൊത്തി തീര്‍ന്ന ഒരസ്ഥികൂടം കിട്ടി. ഇപ്പോഴും ആറ്റില്‍ നീന്താനിറങ്ങുന്ന കുട്ടികളെ അദ്ദേഹത്തിന്റെ പ്രേതത്തെക്കുറിച്ചു പറഞ്ഞാണ്‌ വീട്ടുകാര്‍ പേടിപ്പിക്കുന്നത്‌.



1160 കര്‍ക്കിടകം

അക്കൊല്ലം ഞാന്‍ മൂന്നാംക്ലാസ്സിലായിരുന്നു.
കൂട്ടുകാര്‍ക്കു പലര്‍ക്കും കുടയില്ലായിരുന്നു. മഴയത്ത്‌ പലരും നനഞ്ഞുകൊണ്ടാണ്‌ സ്‌കൂളില്‍ വന്നത്‌. സ്‌കൂളുവിട്ടുപോരുമ്പോഴാണ്‌ മഴയെങ്കില്‍ ചിലര്‍ ആറ്റുപുറമ്പോക്കിലെ ചേമ്പിന്‍കാട്ടിലിറങ്ങി ചേമ്പിലയൊടിച്ച്‌ ചൂടും. ചിലപ്പോള്‍ വാഴയില.
അത്തവണ ഞങ്ങള്‍ക്കൊക്കെ സര്‍ക്കാരുവക ഓരോ ശീലക്കുടകിട്ടി. തിളങ്ങുന്ന പച്ചപിടിയുള്ള കുടയായിരുന്നു എനിക്കു കിട്ടിയത്‌.

കുട കിട്ടിയിട്ട്‌ അധികമായിട്ടില്ല. അമ്മായിയുടെ മകന്‍ (ഞങ്ങള്‍ അണ്ണച്ചിയെന്നു വിളിക്കും) കടയില്‍ പോയപ്പോള്‍ എന്റെ കുടയുമെടുത്തു. തലേന്നുവരെ ആറിനു കുറുകെ പാലമുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിലെ താന്നിമരമായിരുന്നു നെടുനീളന്‍ ഒറ്റത്തടിപാലമായത്‌. പറമ്പിന്റെ തലക്കല്‍ മലയോട്‌ ചേര്‍ന്നുനിന്ന താന്നി ആറ്റിലേക്കെത്തിക്കാന്‍ മൂന്നുദിവസമാണ്‌ രണ്ടോ മൂന്നോ ആന പറമ്പില്‍ നിരങ്ങിയത്‌. ആ പാലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ കമ്പികൊണ്ട്‌ കെട്ടിയിട്ടിരുന്നു. എന്നിട്ടും തലേന്നത്തെ മഴയില്‍ പാലം ഒഴുകിപ്പോയി. കമ്പി എങ്ങനെ പൊട്ടിയെന്ന്‌ ആര്‍ക്കും മനസ്സിലായില്ല. കുറച്ചുകിഴക്കുള്ള തടിപ്പാലം കടന്നുവേണം പിന്നെ കവലയിലെത്താന്‍.

കുഞ്ഞുന്നാളു മുതല്‍ അണ്ണച്ചിക്കൊരു ശത്രുവുണ്ട്‌്‌്‌. സ്ലേറ്റുപൊട്ടിച്ചും പെന്‍സിലൊടിച്ചും തുടങ്ങിയ ശത്രുത. അതവര്‍ മുതിര്‍ന്നപ്പോഴും തുടര്‍ന്നു. പെട്ടൊന്നൊരു ദിവസം ശത്രു ലോട്ടറിയടിച്ച്‌ പണക്കാരനായി.
കമ്പിപൊട്ടി പാലമൊഴുകിപ്പോയതല്ല. അവര്‍ അഴിച്ചു വിട്ടതാണ്‌. പണത്തിന്റെ കൊഴുപ്പുകാണിക്കാന്‍. കവലയില്‍ നിന്നു തിരിച്ചു വരും വഴിയാണ്‌ ശത്രു മുന്നില്‍ വന്നു നിന്നത്‌. ഗുണ്ടകളുമായി അയാള്‍ അണ്ണച്ചിയെ തല്ലുന്നതാണ്‌ ഇക്കരെ നിന്ന്‌ കണ്ടത്‌. ചാറ്റല്‍ മഴയത്ത്‌്‌്‌ ആറ്റിലേക്കോടി. കലക്കവെള്ളം നിറഞ്ഞൊഴുകുന്നു. പാലമില്ല. ഇടികണ്ട്‌ ഒരുപാടുപേര്‍ ആറ്റിറമ്പിലുണ്ട്‌. പെണ്ണുങ്ങള്‍ ആര്‍ത്തു കരഞ്ഞു. ഇടി കണ്ടു നില്‍ക്കുന്നതിനിടയില്‍ കണ്ടു, എന്റെ പുത്തന്‍കുട പറന്നുപോയിരിക്കുന്നു. കുറച്ചപ്പുറത്ത്‌ കലുങ്കിനോട്‌ ചേര്‍ന്നു ഈറ്റയില്‍ തടഞ്ഞിരിക്കുന്നു.
പെണ്ണുങ്ങളുടെ കരച്ചില്‍ കേട്ടിട്ടാണോ ഇടിച്ചുമതിയായിട്ടാണോ ശത്രുവും കൂട്ടരും പിന്തിരിഞ്ഞു. അണ്ണച്ചി വേച്ചുവേച്ച്‌്‌്‌ ആറ്റിലേക്കിറങ്ങി വന്നു. നീന്തി ഇങ്ങോട്ട്‌ വരുമെന്നാണ്‌ എന്റെ ചിന്ത. പക്ഷേ, ആറ്റിലേക്കിറങ്ങി രണ്ടുകൈകൊണ്ടും കലക്കവെള്ളം കോരിക്കുടിക്കുകയാണ്‌ ചെയ്‌തത്‌.

അടിമാലി ഗവര്‍മെണ്ട്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ ചെയ്‌ത്‌ തിരിച്ചുവരുമ്പോള്‍ അത്ത കുട കൊണ്ടുവന്നു. അണ്ണച്ചിയുടെ വിവരങ്ങള്‍ അറിയുന്നതിനേക്കാള്‍ ഞാന്‍ ശ്രദ്ധിച്ചത്‌ പച്ചപ്പിടി പൊട്ടിയിട്ടുണ്ടോ, കമ്പി ഒടിഞ്ഞിട്ടുണ്ടോ എന്നൊക്കെയാണ്‌‌.

( തുടരും )

Tuesday, January 5, 2010

ആത്മവിദ്യാലയം


എന്നെങ്കിലുമൊരിക്കല്‍ കഥയെഴുതാനായാല്‍ അത്‌ വിശ്വഭാരതിയെക്കുറിച്ചാവണമെന്ന്‌‌ വിചാരിച്ചിരുന്നു. ആ പാരലല്‍ കോളേജില്‍ നിന്ന്‌ എനിക്കു ലഭിച്ച സന്തോഷമോ സങ്കടമോ ഏതുവേണം കഥയിലേക്ക്‌ കൊണ്ടുവരേണ്ടത്‌ എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയമുണ്ടായിരുന്നത്‌‌. കഥാഘടനയിലേക്ക്‌ പിടിതരാതെ അതെന്നെ തോല്‌പിച്ചു കൊണ്ടിരുന്നു.

പവിത്രന്‍ സാറിന്റെ അഞ്ചേക്കര്‍ പറമ്പിന്റെ കിഴക്കേ അരികിലായിരുന്നു വിശ്വഭാരതി. റോഡില്‍ നിന്നു കടന്നുവരാന്‍ വലിയൊരു വഴിയുമുണ്ടായിരുന്നു. ആ പറമ്പിന്റെ നോട്ടക്കാരന്‍ കാസീമണ്ണന്‍ ഓരോ വര്‍ഷവും മുള്ളും കൊന്നപ്പത്തലും നാട്ടി വേലികെട്ടിയിരുന്നിട്ടും ഞങ്ങള്‍ പ്രധാന വഴിയെ അവഗണിച്ച്‌, വേലിപൊളിച്ച്‌ കുറുക്കു വഴിയേ നടന്നു. റബ്ബര്‍ തോട്ടത്തിന്റെ അരികിലൂടെ, രണ്ടു വലിയ മാവുകളുടെ ചുവട്ടിലൂടെ കപ്പക്കാലായുടെ ഇടയിലൂടെ......
തെക്കോട്ട്‌ റോഡിന്‌ അഭിമുഖമായി കോളേജ്‌ നിന്നു.
പകുതി ചെങ്കല്ലു പടുത്ത്‌‌ ബാക്കി കരിയോയില്‍ തേച്ച പനമ്പ്‌‌ മറ. നിലം പൊടിമണ്ണ്‌. കോറഷീറ്റു മേഞ്ഞ നീളന്‍ കെട്ടിടത്തില്‍ പനമ്പുകൊണ്ടു തിരിച്ച നാലുക്ലാസ്‌ മുറിയും ഓഫീസും.
ഒരു ക്ലാസ്‌ മുറിക്ക്‌ മാത്രം കുറച്ചധികം വലിപ്പമുണ്ട്‌‌. അത്‌ സ്‌കൂളില്‍ നിന്നു തോറ്റവര്‍ക്കുള്ള പത്താംക്ലാസാണ്‌. മറ്റു രണ്ടുമുറികള്‍ പ്രീഡിഗ്രികാര്‍ക്കുള്ളത്‌. ഒരു മുറി ഒഴിഞ്ഞു കിടന്നു.

ഒരുകാലത്ത്‌ നാട്ടിലെ ഒന്നാംകിട സ്ഥാപനമായിരുന്നു വിശ്വഭാരതി. അന്ന്‌ ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത അവിടെ നിന്നു നേടിയ പ്രീഡിഗ്രിയായിരുന്നു. തുടര്‍ന്നു പഠിക്കാന്‍ കോതമംഗലത്തോ മൂവാറ്റുപുഴയിലോ പോകേണ്ടിയിരുന്നു. അപൂര്‍വ്വം ചിലര്‍ അങ്ങനെ പഠിക്കാന്‍ പോയി. മറ്റുള്ളവര്‍ പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ച്‌ തൂമ്പയും വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങി.

വലിയ ചരിത്രമൊന്നുമില്ല ഞങ്ങളുടെ നാടിന്‌. സംസ്ഥാന രൂപീകരണത്തിന്‌ തൊട്ടുമുമ്പ്‌ കുടിയേറി വന്ന കുറച്ച്‌ മനുഷ്യര്‍. സ്വന്തമായി ഭൂമിയും തൊഴിലുമില്ലാത്ത കുടുംബമായി ജീവിക്കുന്ന അധ്വാനിക്കാന്‍ ആരോഗ്യവുമുള്ളവര്‍ക്ക്‌ (ഇങ്ങനെയായിരുന്നു ഭൂമിക്ക്‌ അപേക്ഷിച്ചുകൊണ്ടുള്ള പത്രപ്പരസ്യം) പട്ടം താണുപിള്ള നല്‌കിയ കോളനിയുടെ ഒരു ഭാഗമായിരുന്നു ദേവിയാര്‍. പത്രം പരസ്യം കണ്ട്‌ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള പ്രദേശത്തു നിന്നെത്തിയ എഴുപത്തിയേഴു കുടുംബങ്ങള്‍. മലബാറില്‍ നിന്ന്‌ ആരും വന്നില്ല. പിന്നെയും കൊച്ചുകൊച്ചു കോളനികളുടെ നാടായി ഞങ്ങളുടേത്‌. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുകൊണ്ട്‌ ഭൂമിയില്ലാതായവര്‍ക്ക്‌ കിട്ടിയ 20 സെന്റ്‌ കോളനി, ലക്ഷം വീട്‌ കോളനി, അങ്ങനെ അങ്ങനെ...കിട്ടിയ ഭൂമിയിലും അയല്‍ക്കാരന്റെ പറമ്പിലും അധ്വാനിച്ചു ജീവിക്കുകമാത്രമായിരിക്കണം അന്നത്തെ മാര്‍ഗം. ചുറ്റും വനവും പാറക്കെട്ടുകളും. അതിനപ്പുറത്തേക്കൊരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ അശക്തരായിരുന്നിരിക്കണം. പള്ളിയും പള്ളിക്കൂടവുമൊക്കെ വളരെ പതുക്കെ വന്നതാണ്‌. അതുകൊണ്ടാവണം പലരും പഠനം പ്രീഡിഗ്രിയോടെ നിര്‍ത്തിപ്പോയത്‌.


വിശ്വഭാരതിയുടെ ആദ്യരൂപം കുറുക്കു വഴിയേ നടന്നു വരുമ്പോഴുള്ള മാവിന്‍ ചുവട്ടിലായിരുന്നത്രേ! അത്‌ ഡി സി കോളേജ്‌ എന്ന ഷെഡ്ഡായിരുന്നു. ഹൈസ്‌കൂള്‍ ട്യൂഷന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന്‌്‌്‌ അന്നത്തെ വിദ്യാര്‍ത്ഥി കൂടിയായിരുന്ന പ്രസാദ്‌ സാര്‍ പറഞ്ഞു. ഡി സി കോളേജിന്റെ പൂര്‍ണ്ണരൂപം അന്നവിടെ പഠിച്ചവര്‍ക്കാര്‍ക്കുമറിയില്ലായിരുന്നന്നു! അവരുടെ ആലോചന റോഡിനപ്പുറത്തെ വീട്ടിലേക്ക്‌ കയറിചെന്നു. ആ വീട്ടുകാരിയുടെ പേര്‌ ദാക്ഷായണി എന്നായിരുന്നു. ഡി സിയുടെ പൂര്‍ണ്ണരൂപം വലിയൊരു കണ്ടുപിടുത്തമായിരുന്നു. 'ദാക്ഷായണി ചേച്ചി കോളേജ'‌.

മോളേക്കുടി കുഞ്ഞയ്യപ്പന്‍ചേട്ടന്റെ മക്കളോരുരത്തരായി പുറത്തുപോയി ബിരുദം നേടി വന്നു. അവര്‍ വിശ്വഭാരതി സ്ഥാപിച്ചു. കോട്ടയംകാരനായ പവിത്രന്‍ സാറിന്റെ പറമ്പില്‍ തറ വാടക കൊടുത്തുകൊണ്ട്‌‌.
ഡോക്ടറായ പവിത്രന്‍ സാറിനെ ഞങ്ങള്‍ കണ്ടിട്ടില്ല. പവിത്രന്‍ സാറിന്റെ അച്ഛന്‍ വക്കീല്‍ സാറിനേയും ഞങ്ങള്‍ കണ്ടിട്ടില്ല. പറമ്പിന്റെ ഉടമ നോട്ടക്കാരനെവെച്ചു. അയാളെ ഞങ്ങള്‍ കണ്ടു.

അടിമാലിയില്‍ ചില കോളേജുകള്‍ ഉണ്ടായിരുന്നിട്ടും ദേവിയാര്‍ സ്‌കൂളില്‍ വി എച്ച്‌ എസ്‌ സി വന്നതോടെയാണ്‌ വിശ്വഭാരതിയുടെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്‌. മാര്‍ക്കുള്ളവരൊക്കെ അങ്ങോട്ടുപോകും. ചിലര്‍ അടിമാലിക്ക്‌ വണ്ടി കയറും. അവിടെ ലോഗോസും വിക്ടറിയും കോ-ഓപ്പറേറ്റീവ്‌ കോളേജും സ്റ്റെല്ലാമേരീസുമൊക്കെയുണ്ട്‌‌. രണ്ടു സിനിമാ തീയറ്ററുകളുണ്ട്‌. ഇഷ്ടംപോലെ ഹോട്ടലുകളുണ്ട്‌.
ഇതൊന്നും ഞങ്ങളുടെ കുഗ്രാമത്തിലില്ല. പത്താംക്ലാസ്‌ തോറ്റവരും വി എച്ച്‌ എസ്‌ സിയില്‍ പ്രവേശനം കിട്ടാത്തവരും അടിമാലിയിലെ പാരലല്‍കോളേജുകളിലേക്ക്‌‌ പോകാത്തവരുമാണ്‌ പിന്നെ വിശ്വഭാരതിയിലെ വിദ്യാര്‍ത്ഥികള്‍.
40 കിലോമീറ്റര്‍ അപ്പുറത്ത്‌‌ കോതമംഗലത്താണ്‌ അടുത്തുള്ള റെഗുലര്‍ കോളേജ്‌. അവിടെയൊരു കോളേജുണ്ടെന്നുപോലും ഞങ്ങള്‍ വിചാരിക്കാന്‍ പാടില്ല. എല്ലാതരത്തിലും അത്രയേറെ അകലെയാണത്‌.

ഡെബിറ്റും ക്രെഡിറ്റും

എട്ടാംക്ലാസു മുതല്‍ തുടങ്ങിയതാണ്‌ എനിക്ക്‌ വിശ്വഭാരതിയുമായുള്ള ബന്ധം. വൈകിട്ടത്തെ ട്യൂഷന്‍. മെയ്‌മാസത്തിലെ ഇംഗ്ലീഷ്‌, ഹിന്ദി ഗ്രാമര്‍ ക്ലാസ്സ്‌.....
പത്താംക്ലാസു ജയിച്ചപ്പോള്‍ എനിക്കു മുന്നില്‍ രണ്ടു തെരഞ്ഞെടുപ്പാണുണ്ടായിരുന്നത്‌. വിശ്വഭാരതി എന്ന പാരലല്‍ കോളേജ്‌ അല്ലെങ്കില്‍ വി എച്ച്‌ എസ്‌ സി.

രണ്ട്‌ വി. എച്ച്‌. എസ്‌. സികളില്‍ പ്രവേശനം ലഭിച്ചിട്ടും എനിക്കെന്തോ വിശ്വഭാരതിയെ വിട്ടുപോകാനായില്ല. മൂന്നുവര്‍ഷമായി ട്യൂഷനു പോയുണ്ടായ ആത്മബന്ധം.

പാരലല്‍ കോളേജില്‍ പഠിക്കുന്നതിന്‌ പല ന്യായങ്ങളും എനിക്കുണ്ടായിരുന്നു. വി. എച്ച്‌. എസ്‌. സി ക്ക്‌ പി.എസ്‌. സി അംഗീകാരമില്ല. ഡിഗ്രിക്ക്‌ റഗുലര്‍ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്‌ അങ്ങനെ പലതും.

വിശ്വഭാരതിയിലെ പ്രവേശനം അനുഗ്രഹമായിട്ടാണ്‌ ഇപ്പോഴെനിക്ക്‌ തോന്നാറ്‌. അവിടെ അല്ലായിരുന്നെങ്കില്‍ മുറുക്കുന്നത്തയോടൊപ്പം നില്‌ക്കാന്‍, ചികിത്സ പഠിക്കാനും ചെയ്യാനും സാധിക്കില്ലായിരുന്നു.

എങ്കിലും വിശ്വഭാരതിയിലെ പ്രീഡിഗ്രി ഫോര്‍ത്ത്‌ ഗ്രൂപ്പു പഠനം എന്നെ വല്ലാതെ വിഷമിപ്പിച്ചു കളഞ്ഞു. അക്കൗണ്ടന്‍സി, കൊമേഴ്‌സ്‌ എന്നീ വിഷയങ്ങളുടെ പേരുതന്നെ ആദ്യമായി കേള്‍ക്കുകയായിരുന്നു. പത്തുവരെ മലയാളം മീഡിയത്തില്‍ പഠിച്ചിട്ട്‌ എല്ലാവിഷയവും ഇംഗ്ലീഷിലേക്ക്‌ മാറിയത്‌ അതിലും വലിയ പ്രശ്‌നം. ഹൈസ്‌കൂള്‍ ഹെസ്‌കൂള്‍ ക്ലാസുകളില്‍ അധ്യാപകന്‍ മനോഹരമായി മലയാളം പഠിപ്പിച്ചതുകൊണ്ട്‌്‌്‌ സാഹിത്യത്തോട്‌ അല്‌പം ഭ്രമമൊക്കെ തുടങ്ങിയ കാലം. പ്രീഡിഗ്രിക്ക്‌്‌്‌ സെക്കന്റ്‌ ലാഗ്വേജ്‌ ഹിന്ദിയായിരുന്നു. അതോടൊപ്പം ഒരു തരത്തിലും മണ്ടയില്‍ കയറാത്ത ഡെബിറ്റും ക്രെഡിറ്റും. ശരിക്കു പറഞ്ഞാല്‍ 'ടാലി'യാകാത്ത അവസ്ഥ.


കോളേജുമുറ്റത്തിനപ്പുറത്ത്‌ തെങ്ങുകള്‍ക്കിടയില്‍ കപ്പയായിരുന്നു. സഹപാഠി ചന്തുവിന്‌ നല്ല ഉന്നമായിരുന്നു. ഒരു ദിവസം വെറുതെ തെങ്ങിന്‍ മണ്ടയിലേക്കെറിഞ്ഞു നോക്കിയതാണ്‌. ആദ്യ ഏറില്‍ തേങ്ങ വീണു. പക്ഷേ, പൊതിച്ചെടുക്കാന്‍ ആയുധമില്ല. ചന്തുവും പൂമോനും കന്നയ്യയും റബ്ബര്‍തോട്ടത്തിനിടയിലേക്ക്‌ തേങ്ങയുമായി ഓടി. അവിടെ ഉണ്ടായിരുന്ന മരക്കുറ്റിയിലും കല്ലിലും ഇടിച്ചും ചതച്ചുമൊക്കെ തേങ്ങ പൊട്ടിച്ചു. അങ്ങനെ ഒരു കുല തേങ്ങ മുഴുവന്‍ ചന്തുവിന്റെ ഏറില്‍ വീണു.
ഒരു ദിവസം പ്രസാദ്‌ സാര്‍ ഞങ്ങളെ തൊണ്ടിയോടെ പിടികൂടി. എറിഞ്ഞു വീഴ്‌ത്തിയതാണെന്ന്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. വീണതെടുത്തതാവാം എന്നു കരുതിയാവണം ഒന്നും പറഞ്ഞില്ല. പക്ഷേ, പങ്കുതരാന്‍ ഓഫീസിലേക്ക്‌ കൊണ്ടുവരരുതെന്നു മാത്രം പറഞ്ഞു.
ഒരുനാള്‍ ഉച്ചക്ക്‌ ചോറുണ്ട്‌ പാത്രം കഴുകാന്‍ അടുത്ത പറമ്പിലെ ഓലിയിലേക്ക്‌ പോകുമ്പോള്‍ നിലത്തേക്കുവരെ പടര്‍ന്നു പന്തലിച്ച കൊക്കോമരത്തിനടിയില്‍ ഒരനക്കം. പത്തുപന്ത്രണ്ടുമുട്ടയുമായി ഒരു കോഴി. തിരിച്ചു വരുമ്പോള്‍ ഓരോരുത്തരും മുട്ടകള്‍ പാത്രത്തിലാക്കി. സാര്‍ അതു കണ്ടു.
പിള്ളേരല്ലേ...അദ്ദേഹം വിട്ടു കളഞ്ഞു. പക്ഷേ, പിറ്റേന്ന്‌ ഉച്ചക്ക്‌ ഉണ്ണാനിരിക്കുമ്പോള്‍ ഓഫീസിലേക്ക്‌ പൊതിയുമായി കടന്നുചെന്നു.
സാറേ, ഇന്നലത്തെ മൊട്ട വറുത്തത്‌.....



കൊഴിഞ്ഞുപോകുന്ന ആണ്‍കുട്ടികള്‍

കുഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ പാരലല്‍ കോളേജുകള്‍ നല്‍കുന്ന സേവനം കുറച്ചൊന്നുമല്ല. ദൂരത്തൊന്നും പോയി പഠിക്കാന്‍ കഴിയാത്തവരാകും പലരും. അധ്യാപകര്‍ക്ക്‌്‌്‌ ഒരു സ്ഥിരജോലി കിട്ടും വരെ ചെറിയ വരുമാനം. ഉച്ചഭക്ഷണം കൊണ്ടുവരാത്ത അധ്യാപകരായിരുന്നു അധികവും. ഒരിക്കലും അവരുടെ ജീവിതം നിറപ്പകിട്ടാര്‍ന്നതായിരുന്നില്ല. കറുപ്പു ബ്ലൗസിനു മുകളില്‍ പിഞ്ഞി നിറം മങ്ങിയ സാരിയുടുത്തു വന്ന ടീച്ചര്‍ ഓരോ ദിവസവും വലിയൊരു മലയിറങ്ങിയും കയറിയുമാണ്‌ ഞങ്ങള്‍ക്കു മുന്നിലെത്തിയത്‌്‌.

ഉച്ചയൂണു കഴിക്കാത്ത ഒരധ്യാപകന്‍ പറഞ്ഞത്‌ വായിക്കാനും പഠിക്കാനുമൊക്കെ ഒരുപാട്‌ ഊര്‍ജ്ജം കിട്ടുന്നുവെന്നാണ്‌! ഭക്ഷണം രണ്ടുനേരത്തേക്ക്‌ ചുരുക്കുമ്പോള്‍ ഉറക്കം കുറയുമത്രേ! രാത്രി രണ്ടുമണിവരെയൊക്കെ ഇരുന്നു വായിക്കാം. പി എസ്‌ സി പരീക്ഷക്ക്‌ തയ്യാറെടുക്കാം. പ്രയാസങ്ങളെ തരണം ചെയ്യാന്‍ ഉപയോഗിച്ച ഈ വാക്കുകള്‍ കുറച്ചൊന്നുമല്ല എന്നെ ചിന്തിപ്പിച്ചിട്ടുള്ളത്‌.

തുടക്കത്തില്‍ 25 കുട്ടികളുണ്ടായിരുന്നത്‌ കുറയാന്‍ തുടങ്ങി. മലപ്പുറത്തെപ്പോലെ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്കായിരുന്നില്ല അത്‌. പോയതെല്ലാം ആണ്‍കുട്ടികള്‍. അവര്‍ പോയത്‌ പറമ്പിലേക്കായിരുന്നു. രണ്ടുപേര്‍ ഡ്രൈവിംഗിനും. രണ്ടുവര്‍ഷത്തെ പകലുകള്‍ വെറുതേ കളയേണ്ടെന്ന്‌ അവര്‍ പ്രായോഗികമായി ചിന്തിച്ചു.
പഠിക്കാന്‍ മിടുക്കരായ ഒരുപാടുപേരുണ്ടായിരുന്നു നിര്‍ത്തിപ്പോയവരില്‍. പലര്‍ക്കും ലക്ഷ്യം മുന്നിലില്ലായിരുന്നതാവണം പ്രധാന പ്രശ്‌നം. ലക്ഷ്യത്തിലെത്താനുള്ള സാഹചര്യങ്ങളൊന്നും അനുകൂലമായിരുന്നില്ലെന്നുവേണം കരുതാന്‍?

മുമ്പ്‌്‌ ദേവിയാറില്‍ അപ്പര്‍ പ്രൈമറി സ്‌്‌കൂളാണുണ്ടായിരുന്നത്‌. അന്നു പലരും ഏഴാംക്ലാസോടെ അവസാനിപ്പിച്ചു. അടിമാലിക്ക്‌ നടക്കാന്‍ വയ്യാത്തതുകൊണ്ട്‌്‌്‌, ബസ്സിനുപോകാന്‍ പണമില്ലാത്തതുകൊണ്ട്‌്‌ പറമ്പിലേക്കു പോയവര്‍.........അഞ്ചാറുകൊല്ലം കഴിഞ്ഞ്‌ ഹൈസ്‌കൂള്‍ അനുവദിച്ചപ്പോള്‍ വീണ്ടും ചേര്‍ന്ന്‌ ഡോക്ടറായവര്‍ വരെയുണ്ട്‌ കണ്‍മുമ്പില്‍. ആറിനക്കരെ നിന്നു വരുന്നവര്‍ക്ക്‌്‌്‌ പാലമില്ലായിരുന്നു. മഴക്കാലത്ത്‌ ചങ്ങാടത്തിലായിരുന്നു കുട്ടികള്‍ അക്കരെയിക്കരെ കടന്നത്‌. വീടും സ്‌കൂളും ആറിനിക്കരെയായിരുന്നതുകൊണ്ട്‌ ഈ ചങ്ങാടത്തില്‍ കയറിയുള്ള യാത്രയ്‌ക്ക്‌ എനിക്ക്‌്‌ ഭാഗ്യമുണ്ടായില്ല. ചങ്ങാടം പൊളിഞ്ഞ്‌ ഒഴുകിപ്പോയ ഒരു പെണ്‍കുട്ടിയെ രക്ഷിക്കാന്‍ മലവെള്ളത്തിലേക്കെടുത്തു ചാടിയവരെ ഓര്‍മയുണ്ട്‌്‌്‌. പിന്നെ പാലം വന്നു.



ഓര്‍മവെക്കുമ്പോഴെ ആറിനക്കരെ വിശ്വഭാരതിയുണ്ട്‌. അവിടെ എന്തെങ്കിലും പരിപാടി നടക്കുമ്പോള്‍ സ്‌പീക്കറിന്റെ ശബ്ദം കേള്‍ക്കുമ്പോഴേ ഓടുമായിരുന്നു. വൈകിട്ടാണു പരിപാടിയെങ്കിലും രാവിലെ തൊട്ട്‌ പലവട്ടം പോയി നോക്കും. എത്ര പറഞ്ഞാലും വിശ്വാസം വരാത്തപോലെ....അന്നൊക്കെ വിചാരിക്കും വലുതാവുമ്പോള്‍ ഇവിടെ പഠിക്കണമെന്ന്‌്‌്‌.
വിശ്വഭാരതിയുടെ സ്ഥാപകനായ സുകുമാരന്‍ സാറിനെ കണ്ടോര്‍മയില്ല. നേര്യമംഗലത്തു നിന്നും നാട്ടില്‍ തന്നെയുള്ള അഭ്യസ്‌തവിദ്യരായിരുന്നവരുമായ കുറേ ചെറുപ്പക്കാര്‍ ഇവിടുത്തെ അധ്യാപകരായി. അവരില്‍ പലരും പി എസ്‌ സി എഴുതി പോലീസും ക്ലാര്‍ക്കുമൊക്കെയായി.

സുകുമാരന്‍ സാറിന്റെ കൊമേഴ്‌സ്‌്‌്‌്‌്‌്‌്‌്‌ പഠിച്ച അനിയന്മാര്‍ ഞങ്ങളെ പഠിപ്പിച്ചത്‌ ഇംഗ്ലീഷായിരുന്നു . വിശ്വഭാരതിയില്‍ പഠിച്ച ഇംഗ്ലീഷ്‌ ഗ്രാമറിനപ്പുറത്തേക്ക്‌ ഞാനൊന്നും പഠിച്ചില്ല. മൂന്നുദിവസംകൊണ്ട്‌ മഹാഭാരത കഥ മുഴുവന്‍ പറഞ്ഞു തന്നിട്ടാണ്‌ പത്താംക്ലാസിലെ ഇംഗ്ലീഷ്‌ പാഠപുസ്‌തകത്തിലെ Passing of Bhishma എന്ന പാഠം ട്യൂഷനെടുത്തു തുടങ്ങിയത്‌്‌ .

ഷേക്‌സ്‌പിയറിനെക്കുറിച്ച്‌ ചെറിയൊരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി ഷേക്‌സിപിയറിന്റെ എല്ലാകൃതികളുടേയും കഥ ഞങ്ങള്‍ക്ക്‌്‌ പറഞ്ഞു തന്നു. ലോകക്ലാസിക്കുകള്‍ മുഴുവന്‍ രണ്ടുവര്‍ഷംകൊണ്ട്‌്‌്‌ വായിക്കാതെ ഞങ്ങള്‍ കേട്ടു. സാഹിത്യം പതിയെ പതിയെ എന്റെ മനസ്സിലേക്ക്‌ കടന്നു വരാന്‍ തുടങ്ങി.


അക്കൗണ്ടന്‍സിയും കൊമേഴ്‌സും പോലെ പേരുകൊണ്ടുതന്നെ ദഹിക്കാത്തതായിരുന്നു ഇക്കണോമിക്‌സും. ഇക്കണോമിക്‌സ്‌ പഠിപ്പിച്ചിരുന്നത്‌ വിശ്വഭാരതിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. മലയാളസാഹിത്യത്തെക്കുറിച്ച്‌, ആനുകാലികങ്ങളിലെ രചനകളെ കുറിച്ച്‌, സാഹിത്യ വാരഫലത്തെക്കുറിച്ചുമൊക്കെ സംസാരിക്കുമായിരുന്ന ഇക്കണോമിക്‌സ്‌ അധ്യാപകന്‍ ഒ. എന്‍ വിയുടെ ആരാധകനായിരുന്നു . മലയാള സാഹിത്യലോകത്തെ വിശേഷങ്ങള്‍ക്കിടയിലൂടെ അല്‌പാല്‌പമായി നല്‌കിയ ഇക്കണോമിക്‌സ്‌ പതുക്കെ പതുക്കെ ദഹിക്കാന്‍ തുടങ്ങി.

മാസത്തില്‍ ഒന്നോ രണ്ടോ ദിവസമാണ്‌ പത്താംക്ലാസുകാര്‍ക്ക്‌ മലയാളം പഠിപ്പിക്കാന്‍ നേര്യമംഗലത്തുനിന്ന്‌ അരവിന്ദന്‍ എന്ന അധ്യാപകന്‍ എത്തിയിരുന്നത്‌. അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. ശനിയാഴ്‌ചകളിലാണധികവും ക്ലാസ്സെടുക്കാനെത്തിയിരുന്നത്‌. മറ്റേതെങ്കിലും ദിവസമാണ്‌ വരുന്നതെങ്കില്‍ അടുത്തക്ലാസിലെ അധ്യാപകര്‍ പഠിപ്പിക്കല്‍ നിര്‍ത്തി അരവിന്ദന്‍സാറിന്റെ ക്ലാസിലേക്ക്‌ ശ്രദ്ധിക്കുമായിരുന്നു. അത്രത്തോളം അധ്യാപനത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു അദ്ദേഹം. തൊട്ടടുത്ത ക്ലാസ്സിലിരുന്നപ്പോഴും മുമ്പ്‌ ട്യൂഷനു വരുമ്പോഴുമൊക്കെ ആ ക്ലാസിലേക്ക്‌ കയറി ചെല്ലണമെന്ന്‌ എനിക്ക്‌്‌്‌ തോന്നിയിട്ടുണ്ട്‌്‌്‌. പ്രീഡിഗ്രിക്കാര്‍ക്കുകൂടി മലയാളം പഠിപ്പിക്കാന്‍ അദ്ദേഹത്തിനു സമയമില്ലാത്തതുകൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌്‌്‌ ഹിന്ദിയുമായി പൊരുത്തപ്പെടേണ്ടി വന്നത്‌.




പനമ്പു മറയുടെ അളികളടരുമ്പോള്‍?..
മഴയത്ത്‌ കോറഷീറ്റിന്റെ ഇടയിലൂടെ വെള്ളം ചോര്‍ന്നൊലിക്കും. വലിയ വിടവാണെങ്കില്‍ പാള തിരുകി വെക്കും. ചിലപ്പോള്‍ അടക്കാമരവാരിയില്‍ ചെറിയൊരു കല്ലെടുത്തുവെച്ച്‌ മഴവെള്ളത്തെ തടഞ്ഞു.

വീട്‌ ആറിനക്കരെയായതുകൊണ്ട്‌‌ മഴക്കാലത്ത്‌‌ കുറച്ചകലെയുള്ള പാലം കടന്നുവേണമായിരുന്നു എത്താന്‍. ചിലപ്പോള്‍ പുസ്‌തകങ്ങള്‍ പ്ലാസ്റ്റിക്‌ കൂടില്‍ കെട്ടി നീന്തിക്കടന്നു പോയിട്ടുണ്ട്‌‌. തിരിച്ചും. അമ്മച്ചി ജോലിസ്ഥലത്തായിരുന്നതുകൊണ്ട്‌ മഴക്കാലത്തെ കത്തുകളിലൊക്കെ തോട്ടില്‍ കുളിക്കാന്‍ പോകരുതേ, മലവെള്ളം വരും എന്നൊക്കെയായിരിന്നു എഴുതിയിരുന്നത്‌്‌. ഈ അമ്മച്ചിക്കെന്തുപേടിയാണെന്നു ചിന്തിച്ച്‌ മലവെള്ളം വന്നപ്പോഴൊക്കെ നീന്തിക്കടന്നു.


രണ്ടും മൂന്നും മലകള്‍ കയറിയിറങ്ങി, ഈറ്റക്കാടുകളും യൂക്കാലിതോട്ടങ്ങളും താണ്ടി കൈത്തോടുകളും ആറും കടന്നാണ്‌‌ കൂട്ടുകാര്‍ പലരുമെത്തിയിരുന്നത്‌‌. ക്ലാസിലെത്തിയാല്‍ ഇരിക്കില്ല. കൂനിപ്പിടിച്ച്‌്‌ നില്‌ക്കും. അവരുടെ നനഞ്ഞൊട്ടിയ പാവാടത്തുമ്പുകളില്‍ നിന്ന്‌ വെളളം ഇറ്റിറ്റു വീണുകൊണ്ടിരിക്കും. ഒപ്പം രക്തം കുടിച്ചുവീര്‍ത്ത തോട്ടപ്പുഴുക്കളും നിലത്തു വീഴും. പലരുടേയും കാലില്‍ ഉണങ്ങാത്ത വലിയ വ്രണങ്ങളുണ്ടാവും. തോട്ടപ്പുഴു കടിക്കുന്നതാണ്‌. രക്തം കുടിച്ചു വീര്‍ത്ത്‌ തനിയേ വീണാല്‍ കുഴപ്പമില്ല. പക്ഷേ, കടിച്ചിരിക്കുന്നിടത്തുനിന്ന്‌ വലിച്ചെടുത്താല്‍ കൊമ്പ്‌ മാംസത്തില്‍ തന്നെയിരിക്കും. ഇതു പഴുക്കും. വ്രണമാവും


ഞാന്‍ ക്ലാസില്‍ രണ്ടാമത്തെ ബഞ്ചില്‍ പനമ്പുമറയോട്‌ ചേര്‍ന്നാണിരുന്നത്‌. തെക്ക്‌ റോഡിന്‌ അഭിമുഖമായി. പത്താംക്ലാസു പടിഞ്ഞാറോട്ടും...
സംഗതി പനമ്പിന്റെ അളി ഒന്ന്‌ നീങ്ങിയപ്പോള്‍ ഇത്തിരിപോന്ന ഓട്ടയിലൂടെ എനിക്കവനെ കാണാമെന്നായി.
ഒരളികൂടി ഞാന്‍ അടര്‍ത്തി മാറ്റി. പഠിപ്പിക്കുന്നതിനിടയിലും മെല്ലെ അതിലെ ഒരു നോട്ടം...ഞങ്ങളുടെ ക്ലാസ്സിലെ പല പയ്യന്മാര്‍ക്കും പത്താംക്ലാസ്സില്‍ കണ്ണുള്ളതുകൊണ്ട്‌ പനമ്പു മറയില്‍ പലയിടത്തും അളികടര്‍ന്നു പോയി.
പനമ്പുമറയിലെ അളികള്‍ വീണ്ടും വീണ്ടും അടര്‍ന്നു. അത്യാവശ്യം ഒരു കൈ കടന്നു പോകാന്‍ പാകത്തിനുള്ള വട്ടം.
അന്ന്‌ പ്രണയദിനമായിരുന്നോ എന്തോ? ...ഫെബ്രുവരിയായിരുന്നെന്ന്‌ ഓര്‍മയുണ്ട്‌.
പതിവുപോലെ നേരത്തെ ക്ലാസിലെത്തി. എന്റെ ക്ലാസ്സില്‍ ഞാന്‍ മാത്രം അപ്പോള്‍. പത്താംക്ലാസ്സില്‍ വന്നവരൊക്കെ പുറത്താണ്‌. മെല്ലെ അവന്‍ പനമ്പുമറയ്‌ക്കപ്പുറം വന്നു നിന്നു വിളിച്ചു.
ഞാന്‍ അളി അടര്‍ന്ന വട്ടത്തിലൂടെ നോക്കി. എനിക്കു നേരെ വരുന്നു ഒരു പനിനീര്‍പൂവ്‌..

അത്‌ ചെറിയൊരു പാത്രത്തിലാക്കി ഞാന്‍ സൂക്ഷിച്ചു വെച്ചു......



മലയാളത്തോടുള്ള സ്‌നേഹം ഉള്ളിലടക്കി ഹിന്ദി പഠിക്കാനിരുപ്പോഴാണ്‌ ഒരു നാടകത്തിലൂടെ കന്നയ്യ ഞങ്ങള്‍ക്കു മുമ്പില്‍ വന്നത്‌്‌. ആ ഹിന്ദിനാടകം ഞങ്ങളെകൊണ്ട്‌ ടീച്ചര്‍ അഭിനയിപ്പിക്കാന്‍ നോക്കിയപ്പോള്‍ കന്നയ്യയാവാന്‍ തയ്യാറായത്‌ സജീവ്‌ ആയിരുന്നു. പിന്നീട്‌ അവന്‍ കന്നയ്യ മാത്രമായി. ഇപ്പോഴും. ഇക്കണോമിക്‌സ്‌ ക്ലാസ്സിലെ മലയാളസാഹിത്യവും ഇംഗ്ലീഷ്‌ ക്ലാസ്സിലെ വിശ്വസാഹിത്യവുമൊക്കെ കേട്ട്‌ എഴുത്തിനോട്‌ താത്‌പര്യം തുടങ്ങിയിരുന്നു അപ്പോഴേക്കും.

നോട്ടുബുക്കിന്റെ പിന്‍താളുകളില്‍ പൊട്ടക്കവിതകളും മണ്ടന്‍ ചിന്തകളും കുറിച്ചുവെക്കാന്‍ തുടങ്ങി. അവയൊക്കെ എന്റെ കൂട്ടുകാര്‍ കണ്ടുപിടിച്ചു. അവര്‍ വീണ്ടുമെഴുതാന്‍ ആവശ്യപ്പെട്ടു. അതു പക്ഷേ, പ്രണയലേഖനങ്ങളുടെ രൂപത്തിലായിരുന്നെന്നു മാത്രം. ഇഷ്ടമുള്ളൊരാളിന്‌ എഴുതികൊടുക്കാന്‍ ധൈര്യമില്ലാതിരുന്നതുകൊണ്ട്‌ ആ വരികള്‍ അവര്‍ക്കുവേണ്ടി ഞാന്‍ പകര്‍ത്തി.

നടന്നുപോകാവുന്ന കുത്തിയിലേക്കായിരുന്നു ഞങ്ങളുടെ വിനോദയാത്ര. അവിടെ നിന്നാല്‍ താഴെ നേര്യമംഗലം കാടുകള്‍ക്കിടയിലൂടെ പെരിയാറൊഴുകുന്നതു കാണാം. ലോവര്‍ പെരിയര്‍ ഹൈഡ്രോ ഇലക്ട്രിക്‌ പ്രോജക്ടിന്റെ പണി നടക്കുന്നതു കാണാം. ഇടുക്കി റോഡിലൂടെ തീപ്പട്ടി വലിപ്പത്തില്‍ പോകുന്ന വാഹനങ്ങള്‍ കാണാം. നേര്യമംഗലം പാലത്തിന്റെ ആര്‍ച്ചുകള്‍, നവോദയ വിദ്യാലയത്തിന്റെ വാട്ടര്‍ടാങ്ക്‌....

കുതിരകുത്തിക്കു മുകളിലെ കശുമാവിന്‍ തോട്ടത്തിലെ തണുപ്പ്‌...കണ്ണിമാങ്ങകള്‍...നെറുകയില്‍ നിന്നു കാല്‍വഴുതിയാല്‍ പൊടിപോലും കിട്ടില്ലെന്ന വര്‍ത്തമാനങ്ങള്‍..






കരിദിനത്തിന്റെ ഓര്‍മയ്‌ക്ക്‌‌
വിശ്വഭാരതിയെക്കുറിച്ചുള്ള കഥയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ രണ്ടു പെണ്‍കുട്ടികള്‍ റബ്ബര്‍ തോട്ടത്തിനു നടുവില്‍ ഒറ്റക്കു നില്‌ക്കുന്നതും അവരുടെ കഴുത്തു ഞെരിക്കാന്‍ പാകത്തില്‍ കുറേ കൈകള്‍ ഉയര്‍ന്നു വരുന്നതും ഞാന്‍ കണ്ടു. അപ്പോഴൊക്കെ റബ്ബര്‍ തോട്ടമല്ല അവിടം കൊടും കാടാണെന്നും ചുററും ഇരുട്ടും മുള്‍ച്ചെടികളും മുരള്‍ച്ചകളും മാത്രമാണെന്നും സങ്കല്‌പിച്ചു. രക്ഷപ്പെടാനാവാതെ ശ്വാസംമുട്ടി നെഞ്ചുപൊട്ടി....

ഒക്ടോബറോടെയാണ്‌ പുതിയൊരാള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു ചേര്‍ന്നത്‌്‌. അവന്‍ വന്നതിന്റെ മൂന്നാംദിവസം. ഉച്ചത്തെ ഇടവേള സമയത്ത്‌്‌ റോജാപാക്കാണെന്നു പറഞ്ഞ്‌ ഒരുതരം പൊടി വിതരണം ചെയ്‌തത്‌്‌. റോജ പാക്കിന്റെ പാക്കറ്റുകള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ ഉള്ളിലുള്ളത്‌ കണ്ടിട്ടില്ല. രുചിച്ചിട്ടില്ല.
വായ്‌ക്ക്‌ നല്ല സുഗന്ധം കിട്ടും എന്നവന്‍ പറഞ്ഞപ്പോള്‍ അവിശ്വസിച്ചില്ല. ഒരു നുള്ള്‌ വായിലിട്ടു. അപ്പോഴാണ്‌ മറ്റൊരാള്‍ അതു വായിലിടരുതേ..അത്‌ തമ്പാക്കാണ്‌, ചുണ്ടിനിടയിലാണ്‌ വെക്കേണ്ടതെന്ന്‌ പറഞ്ഞത്‌. ഞാന്‍ തുപ്പി. എന്നാല്‍ അതുകേട്ടശേഷം ചുണ്ടിനിടയില്‍ വെച്ചവരുണ്ട്‌്‌്‌. ഉച്ചക്കു ശേഷം ഹിന്ദി ക്ലാസായിരുന്നു. തലക്ക്‌ പെരുപ്പ്‌. മന്ദത. എല്ലാവരും ക്ലാസു ശ്രദ്ധിക്കാതെ ഡസ്‌കിലേക്ക്‌ തലവെച്ച്‌ മയങ്ങി.

'ഇന്നെന്താ എല്ലാവര്‍ക്കുമൊരു മയക്കം?'- ടീച്ചര്‍ ചോദിച്ചു .
തമ്പാക്കടിച്ച്‌ കിറുങ്ങിയതാണെന്ന്‌ തമാശ മട്ടിലാണ്‌ ഞാന്‍ പറഞ്ഞത്‌. ടീച്ചര്‍ അത്‌ ഗൗരവമായിട്ടെടുക്കും എന്നൊരു ചിന്തയേ മനസ്സില്‍ വന്നില്ല.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.

പ്രിസിപ്പാളിന്റെ 'ആരാടീ തമ്പാക്കടിച്ചു കിറുങ്ങി'യതെന്ന ചോദ്യത്തിനു മുന്നില്‍ മുന്‍ബഞ്ചിലെ തലപ്പത്തിരുന്ന പെണ്‍കുട്ടിമാത്രം എഴുന്നേറ്റു. ഞാനും. മറ്റാരും എഴുന്നേറ്റില്ല. അവളോടും എന്നോടും ആരാണ്‌ നല്‍കിയതെന്നു ചോദിച്ചപ്പോള്‍ ചന്തുവും പൂമോനുമാണ്‌ നല്‍കിയതെന്നു പറഞ്ഞു.

പിന്നീട്‌ ചോദ്യമൊന്നുമുണ്ടായില്ല. വിശ്വഭാരതിയുടെ പനമ്പുവാതില്‍ ഞങ്ങള്‍ക്കു മുന്നില്‍ അടഞ്ഞു.
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും കേള്‍ക്കാനില്ല. പുറത്താക്കിയിട്ട്‌ വീട്ടിലേക്കു പോകുന്നതിനേക്കുറിച്ച്‌ ആലോചിക്കാന്‍ വയ്യ.

പിറ്റേന്ന്‌ കോളേജില്‍ പോയി നോക്കി. പരിസരത്തേക്കുകൂടി അടുപ്പിച്ചില്ല. ഞാനും കൂട്ടുകാരിയും റബ്ബര്‍ തോട്ടത്തിനു നടുവില്‍ പോയിരുന്നു. എന്തൊക്കെയോ ആലോചിച്ചു കൂട്ടി. കോളേജില്‍ പോകുവാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങിയിട്ട്‌ തെരുവപ്പുല്ലും കൊങ്ങിണിയും പടര്‍ന്നുപിടിച്ച തോട്ടത്തിനു നടുവില്‍...
കൈക്കും കാലിനും വിറയല്‍.....ആ വിറയലിനിടയിലാണ്‌ ചന്തുവിനെയും പൂമോനെയും കണ്ടത്‌. എഴുന്നേറ്റോടണമെന്നു തോന്നി. അവരും ഞങ്ങളെപ്പോലെയാണെന്ന്‌ തിരിച്ചറിഞ്ഞു.

നാടു മുഴുവന്‍ പാട്ടായി. തമ്പാക്ക്‌ മയക്കുമരുന്നും കഞ്ചാവും ബ്രൗണ്‍ ഷുഗറുമൊക്കെയായി നാട്ടുകാര്‍ മാറ്റിയിരുന്നു.

വിശ്വഭാരതിയെ തകര്‍ക്കാന്‍ കാത്തിരുന്ന മറ്റ്‌ പാരലല്‍ കോളേജുകാര്‍ അവസരം ശരിക്കു മുതലെടുത്തെന്നാണ്‌ കേട്ടത്‌്‌....


കോളേജിനു മുന്നില്‍ കപ്പയായിരുന്നതുകൊണ്ട്‌്‌്‌ കപ്പക്കോളേജെന്നും പനമ്പില്‍ കരിയോയില്‍ പൂശിയിരുന്നതുകൊണ്ട്‌ കരിയോയില്‍ കോളേജെന്നും അറിയപ്പെട്ടിരുന്ന ഞങ്ങളുടെ വിശ്വഭാരതിക്ക്‌്‌്‌ പുതിയ പേര്‌ കിട്ടി. 'തമ്പാക്ക്‌ കോളേജ്‌'.





വിശ്വസര്‍വ്വകലാശാലകളായ പാരലല്‍ കോളേജുകള്‍

ഓര്‍ക്കൂട്ടില്‍ നിന്ന്‌ ഒരു സുഹൃത്ത്‌‌ വിശ്വഭാരതിയില്‍ പഠിച്ചതാണല്ലേ എന്നൊരു ചോദ്യം. ശരിക്കും ഞെട്ടിപ്പോയി. ഓര്‍ക്കാപ്പുറത്തായിരുന്നതു കൊണ്ട്‌ ടാഗോറിന്റെ സര്‍വ്വകലാശാലയെക്കുറിച്ചാണോ പറയുന്നത്‌ എന്നു തോന്നിപ്പോയി. അല്ല. സുകുമാരന്‍ സാര്‍ തുടങ്ങിവെച്ച വിശ്വഭാരതിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥി തന്നെ.

പാരലല്‍ കോളേജില്‍ പഠിക്കുന്നത്‌്‌ മഹാപാപം പോലെയാണ്‌ ചിലരെങ്കിലും കരുതുന്നത്‌്‌. അത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌്‌്‌. യു ജി സിയും ഡോക്ടറേറ്റും നെറ്റും സെറ്റും ഒന്നുമില്ലാത്തവര്‍ പഠിപ്പിച്ചതുകൊണ്ടാവുമോ? കോറഷീറ്റിന്റേയും ഓലയുടേയും പനമ്പിന്റെയും ഇടയില്‍ ഇരുന്നതു കൊണ്ടാവുമോ? തറയിലെ പൊടി മണ്ണില്‍ കുഴിയാനകള്‍ പതുങ്ങിയിരുന്നതുകൊണ്ടാവുമോ?

ഓലായോ ഷീറ്റോ മേഞ്ഞ ഷെഡ്ഡാണെങ്കിലും ഓരോ പാരലല്‍ കോളേജിന്റെയും പേരുകള്‍ വിശ്വ സര്‍വ്വകലാശാലകളെ ഓര്‍മപ്പെടുത്തുന്നതായിരിക്കും. നളന്ദ, തക്ഷശില, ഓക്‌സഫോഡ്‌്‌, കേംബ്രിഡ്‌ജ്‌, ലയോള, യൂണിവേഴ്‌സല്‍, ശാന്തി നികേതന്‍, വിശ്വഭാരതി ഇങ്ങനെ ??


പാരലല്‍ കോളജില്‍ ഒരുനുഭവവുമില്ലെന്നും പഠനം രണ്ടാം തരമാണെന്നും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്‌്‌്‌?. എന്താണ്‌ ഈ അനുഭവത്തിന്റെ അര്‍ത്‌്‌ഥം എന്ന്‌ ഇതുവരെ മനസ്സിലായിട്ടില്ല. ഒരു ക്ലാസുമുറിയിലേക്ക്‌ കയറിയിരുന്നാല്‍ ക്യാപ്‌സൂള്‍ പരുവത്തില്‍ തരാനുള്ളതൊക്കെ തരുമെന്നാണോ? പാഠ്യേതര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കിട്ടില്ലന്നാവണം. ഒരുപാട്‌ ചിരിയും ചിന്തയും ലൈബ്രററിയുമൊന്നുമുണ്ടാവില്ല എന്നതുമാവാം

ഇക്കാര്യങ്ങളൊക്കെ നഗരങ്ങളിലെ പാരലല്‍ കോളേജും റഗുലര്‍ കോളേജും വെച്ച്‌ താരതമ്യപ്പെടുത്തി അനുഭവസാക്ഷ്യങ്ങളുണ്ടാക്കിയേക്കാം. വര്‍ണ്ണാഭമായ കലോത്സവങ്ങളും കായിക മത്സരങ്ങളും മാഗസിനുകളും സയന്‍സ്‌ക്ലബ്ബും എന്‍ എസ്‌ എസ്സുമൊന്നും ഇവിടെയുണ്ടാവുന്നില്ല. കലാലയ രാഷ്‌ട്രീയവും. തെരഞ്ഞെടുപ്പിന്റെ എരിപൊരി സഞ്ചാരമോ സമരങ്ങളോ ഞങ്ങള്‍ക്ക്‌്‌ അന്യമാണ്‌. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലൂടെ ഒരു നേതാവിനെ നല്‌കാനായെന്നും വരില്ല.
പക്ഷേ, ഷീറ്റുമേഞ്ഞ്‌ പനമ്പുകൊണ്ട്‌ വേര്‍തിരിച്ച ഷെഡ്ഡുകളിലെ സൗഹൃദങ്ങളും തമാശകളും ജീവിത്തിലെ ഉത്സവകാലമായിരുന്നല്ലോ...

പണം പോലെ മാര്‍്‌ക്കും കുറഞ്ഞതു പോയവര്‍ക്ക്‌്‌്‌ എത്ര മലകള്‍ കയറി ഇറങ്ങിയാലും കൈത്തോടുകളും ആറുകളും നീന്തിക്കടന്നാലും ചെന്നെത്താന്‍ പറ്റാത്തത്ര ദൂരത്തായിരുന്നു ഉന്നത കലാലയങ്ങള്‍...പാരല്‍ കോളേജ്‌ നല്‍കിയ സ്‌നേഹം എത്ര വലുതാണ്‌. ഫീസുകൊടുക്കാതെ പഠിച്ചിരുന്നവരുണ്ട്‌. അവരെയൊന്നും പുറത്തു നിര്‍ത്തിയ ചരിത്രമില്ല. വീട്ടിലെ ദാരിദ്യമറിഞ്ഞ്‌ ഒരു രൂപപോലും ഫീസുവാങ്ങാതെ ക്ലാസുമുറിയിലിടം നല്‌കിയവരെ അറിയാം.



ഞങ്ങളുടെ നാട്ടിലെ ഒരു കുന്നിന്‍ പുറമായിരുന്നു സ്‌കൂള്‍ഗ്രൗണ്ടിനായി അനുവദിച്ചിരുന്നത്‌. ആ കുന്നു നികത്താന്‍ എത്തിയ എന്‍ എസ്‌ ക്യാമ്പില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തിയിരുന്നു. ഞങ്ങളില്‍ നിന്നു പിരിച്ച തുകകൊണ്ട്‌ ഒരു നേരത്തെ ഭക്ഷണമെങ്കിലും അവര്‍ക്കു നല്‍കിയിരുന്നു. പൊടിമണ്ണുപാറിയ ക്ലാസ്‌ മുറിയും മുറ്റവും ഞങ്ങള്‍ തന്നെ അടിച്ചു വൃത്തിയാക്കി. മുററത്ത്‌ പടര്‍ന്ന പുല്ലും കളകളും പറിച്ചു നീക്കി. സഹപാഠികളുടെ വിഷമാവസ്ഥകളില്‍ താങ്ങാവാന്‍ ഞങ്ങള്‍ക്ക്‌‌ കരുത്തേകി. എല്ലാത്തിനുമപ്പുറം ഉറച്ച സൗഹൃദങ്ങളുണ്ടായി. ഒരു കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പരസ്‌പരം അറിയുമായിരുന്നു.

എന്റെ എക്കാലത്തെയും പ്രിയ സുഹൃത്തായിരുന്നത്‌ പ്രീഡിഗ്രി ക്ലാസിലെ പൂമോനായിരുന്നു. ഞാന്‍ ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിച്ച്‌ ഡബിറ്റിനും ക്രെഡിറ്റിനും ഇടയില്‍ തന്നെയെത്തി. അവന്‍ പക്ഷേ, പ്രീഡിഗ്രിയോടെ നിര്‍ത്തി. പിന്നീട്‌ ജീവിക്കാന്‍ പല വേഷക്കാരനായി. അവസാനം പ്രവാസിയായി. എന്നിട്ടും എന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നു. അഞ്ചുവര്‍ഷം മുന്‍പ്‌ വരെ. തലേന്ന്‌ പറഞ്ഞുബാക്കിവെച്ചത്‌ കേള്‍ക്കാന്‍ കാത്തിരുന്ന എന്നെ തേടിയെത്തിയത്‌്‌ നിലച്ചുപോയ ഹൃദയത്തെക്കുറിച്ചുള്ള വാര്‍ത്തയായിരുന്നു.

ഞങ്ങളിറങ്ങിയതോടെ പതിനാലുവര്‍ഷത്തെ 'പാരമ്പര്യ'മവസാനിപ്പിച്ച്‌ വിശ്വഭാരതി പൂട്ടി. അധ്യാപകരില്‍ പലര്‍ക്കും ജോലികിട്ടിയതോടെ നടത്തികൊണ്ടുപോകാന്‍ ആളില്ലാതായി. വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു. തറവാടക കൂടി. ആ തറയിലിന്ന്‌ ചേനയും കപ്പയും ചേമ്പും മാറി മാറി കൃഷി ചെയ്യുന്നു. ഇപ്പോള്‍ തറപോലുമില്ല. നടന്നു വന്ന വഴിയിലെ മാവില്ല. എവിടെയായിരുന്നു വിശ്വഭാരതി എന്നു നോക്കുമ്പോള്‍ നിരന്ന ഒരു പറമ്പിന്റെ ശൂന്യതമാത്രം



ജൂലൈ 5