റിയാദ്: സൗദിയില്‍ ആദ്യമായി ഡിജിറ്റല്‍ ഫോണ്‍ വിപ്ലവവുമായി 'ഗോ' ടെലികോം രംഗത്ത്. 'ഗോ തര്‍ഹല്‍' എന്നു പേരിട്ട പുതിയ ഡിജിറ്റല്‍ ശബ്ദ സാങ്കേതിക വിദ്യയുമായാണ് ഇന്റര്‍നെറ്റ് ടെലിഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ പുതിയ അനുഭവം നല്‍കാന്‍ തങ്ങള്‍ തയാറെടുക്കുന്നതെന്ന് 'ഗോ' ടെലികോം ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐപോഡ്, ഐപാഡ്, സാംസങ് ഗാലക്‌സി ടാബ് തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളെ ടെലിഫോണ്‍ ആയി പരിവര്‍ത്തിപ്പിക്കാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍, ലോക്കല്‍ ഫോണുകളിലേക്ക് വിളിക്കാനും തിരിച്ച് ഫോണ്‍ സ്വീകരിക്കാനും കഴിയും വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫലത്തില്‍ ഒരാള്‍ക്ക് സ്വന്തം ഇമെയില്‍ ഐഡിയുടെ പിന്‍ബലത്തില്‍ ലോകത്തെവിടേക്കും 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ ചെയ്യാന്‍ സാധിക്കുമെന്ന് 'ഗോ' അധികൃതര്‍ പറഞ്ഞു. ഇതിനായി 'ഗോ'യില്‍ ലഭിക്കുന്ന 08111ല്‍ തുടങ്ങുന്ന നമ്പര്‍ ആവശ്യമാണ്. ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ചെയ്യാന്‍ സാധിക്കും. ഐ ഫോണ്‍, ഗാലക്‌സി എസ്, എച്ച്.ടി.സി, സോണി എറിക്‌സണ്‍, നോക്കിയ, ബ്ലാക്‌ബെറി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഐ.ഒ.എസ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ്, സ്മിബിയന്‍ 3, വിന്‍ഡോസ് ഫോണ്‍ 7 തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റം വഴിയും വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ കമ്പ്യൂട്ടര്‍, ലാപ്‌ടോപുകളില്‍ നിന്നും ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും.
ഒരു 'ഗോ തര്‍ഹല്‍' ഉപയോഗിച്ച് വിവിധ ഡിവൈസുകളില്‍ നിന്ന് ഫോണ്‍ ചെയ്യാനും സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും ഒരാളുടെ ഇമെയില്‍ തുറന്ന് നോക്കാവുന്നതു പോലെ ലളിതമായി ഒരാള്‍ക്ക് എവിടെ നിന്നും ഫോണ്‍ ചെയ്യാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കും. ലോഞ്ചിങ് കാലയളവില്‍ മൂന്ന് മാസത്തേക്ക് 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്നവര്‍ക്ക് പരസ്‌പരം സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഐ ട്യൂണ്‍സ്, ആപ്പിള്‍ സ്‌റ്റോര്‍, ഒ.വി.ഐ സ്‌റ്റോര്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് എന്നിവയില്‍ നിന്ന് 'ഗോ തര്‍ഹല്‍' സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെwww.go.com.sa എന്ന കമ്പനി വെബ്‌സൈറ്റ് വഴിയും ഡൗണ്‍ലോഡ് ചെയ്യാനാവും.
നിലവിലുള്ള നെറ്റ് ഫോണ്‍ സംവിധാനങ്ങളെല്ലാം ശബ്ദ ക്രമീകരണത്തിന്റെ കാര്യത്തില്‍ അമ്പേ പരാജയമായിരിക്കെ 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യ മൂലം ഉയര്‍ന്ന നിലവാരത്തിലുള്ള ശബ്ദ ക്രമീകരണമായിരിക്കും ലഭിക്കുക. എന്നു മാത്രമല്ല, നിലവിലുള്ളവ വഴി അങ്ങോട്ട് വിളിക്കാന്‍ മാത്രമേ കഴിയൂ, 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ തിരിച്ച് സ്വീകരിക്കാനും കഴിയുമെന്നത് വലിയ നേട്ടമായിരിക്കുമെന്നും 'ഗോ' അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാലിന് പുറമെ സി.ഒ.ഒ എന്‍ജിനീയര്‍ സൈദ് ശബാനദ്, അബ്ദുറഹ്മാന്‍ മുത്‌രിബ് എന്നിവരും പങ്കെടുത്തു.
(courtesy " Madhyamam daily)
(courtesy " Madhyamam daily)
No comments:
Post a Comment