Wednesday, December 22, 2010

സ്മാര്‍ട്ട് ഫോണ്‍ ഗേള്‍ഫ്രണ്ട്!

നിങ്ങള്‍ തനിച്ചാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എപ്പൊഴും സംസാരിക്കാനും കൂടെയിരിക്കാനും ഒരു കാമുകി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. നിങ്ങളുടെ കയ്യില്‍ മികച്ചൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി.


ഇതില്‍ പുതിയൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നിങ്ങളുടെ നിരാശയും ഒറ്റപ്പെടലും മാറിക്കിട്ടും. അതെ, ഗേള്‍ഫ്രണ്ടിനെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. പേര് ഹണി എന്നാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ആപ്ലിക്കേഷനായി ഹണി ഉയര്‍ന്നു കഴിഞ്ഞു.


ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടില്‍ നിന്ന് വീഡിയോ കാളുകള്‍ വന്നുക്കൊണ്ടിരിക്കും. ദക്ഷിണകൊറിയയിലെ സുന്ദരിയെയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിന് മോഡലായി സ്വീകരിച്ചത്. ആപ്ലിക്കേഷന്‍ ജനപ്രിയമായതോടെ ഇരുപത്തിരണ്ടുകാരിയായ മിന എന്ന സുന്ദരിക്ക് ലഭിച്ചത് ആയിരക്കണക്കിന് സന്ദേശങ്ങളാണ്.


നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ?, ബ്രേക്ക് ഫാസ്റ്റിന് സമയമായി!, ഗുഡ് നൈറ്റ്, മധുര സ്വപ്നങ്ങള്‍ തുടങ്ങി സന്ദേശങ്ങളാണ് മൊബൈല്‍ വഴി പ്രചരിക്കുന്നത്. ഹണി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മിന സുന്ദരി ദിവസവും ചുരുങ്ങിയത് മൂന്നോ നാലോ തവണയെങ്കിലും വിളിക്കും.


എന്നാല്‍, നിലവില്‍ കൊറിയ കേന്ദ്രമായാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊറിയന്‍ ഭാഷ അറിയില്ലെങ്കില്‍ സുന്ദരിയുടെ കാള്‍ സ്വീകരിക്കാന്‍ കഴിയില്ല.


No comments:

Post a Comment