Thursday, December 2, 2010

ചായ കുടിക്കൂ ഹൃദയം കാക്കൂ


Fun & Info @ Keralites.net

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിലൂടെ ഹൃദയാഘാതം ചെറുക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍. ഈയിടെ നടന്ന പഠനങ്ങളിലാണ് കട്ടന്‍ ചായ ദിനചര്യയാക്കുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ 11 ശതമാനം കുറക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നത്.

ധമനികളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പുകളാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്. കട്ടന്‍ ചായ ഈ കൊഴുപ്പുകളുടെ നിര്‍മാണത്തെ ചെറുക്കുന്നു. ഇത് വഴി ഹൃദയാഘാതം അകറ്റാന്‍ സാധിക്കും.

ചായയിലെ ഫ്‌ളാവനോയിഡുകളാണ് ഇതിന് സഹായിക്കുന്നത്. ഒരു കപ്പ് ചായയില്‍ 150-200 മില്ലിഗ്രാം ഫ്‌ളാവനോയിഡുകള്‍ അടങ്ങിയിരിക്കും. യൂണിുേവഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയിലെ ശാസ്‌രതഞ്ജന്‍മാരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍.

ചായയിലടങ്ങിരിക്കുന്ന കഫീന്‍ ബ്രെയിന്‍ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലെ 5,21,448 പേരില്‍ യൂറോപ്യന്‍ പ്രോസ്‌പെക്ടീവ് ഇന്‍വെസ്റ്റികേഷന്‍ ഇന്റ്റു കാന്‍സര്‍ ആന്റ് ന്യൂട്രിഷന്‍ (എപിക്) നടത്തിയ പഠനത്തിലാണ് കഫീന്റെ ഈ ഗുണം കണ്ടെത്തിയത്. ദിനേന ഒരു കപ്പ് ചായ കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്ത സഞ്ചാരത്തെ നിയന്ത്രിക്കുകയും ഇത് അമിത വളര്‍ച്ചയെ തടയുകയും ചെയ്യും. ചായയിലെ ആന്റിഓക്‌സിഡന്റിന്റെ സാന്നിദ്ധ്യം രോഗത്തെ മൂന്നിലൊന്നായി കുറക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

No comments:

Post a Comment