Friday, December 10, 2010

വൈദ്യുതി ഒഴിവാക്കി പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡും രംഗത്തെത്തിക്കഴിഞ്ഞു







Keralites 4 fun & info

വൈദ്യുതി ഒഴിവാക്കി പ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡും രംഗത്തെത്തിക്കഴിഞ്ഞു. ലോഗിടെക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വയര്‍ലെസ്സ് കീബോര്‍ഡാണ് ഈ പുതുതലമുറക്കാരന്‍. കെ 750 എന്നു പേരിട്ടിരിക്കുന്ന ഈ കീബോര്‍ഡ് അടിസ്ഥാനപരമായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും, ഒരു മുറിക്കുള്ളിലെ വൈദ്യുതി വിളക്കിന്റെ പ്രകാശത്തില്‍ നിന്നുപോലും ഊര്‍ജ്ജം സ്വീകരിക്കും.

ആധുനികമായ 2.4 ജിഗാഹെഡ്‌സ് വയര്‍ലെസ്സ് കണക്ടിവിറ്റി ഉപയോഗിക്കുന്ന കെ750അമേരിക്കയിലായിരിക്കും ലഭ്യമാവുക. 80 ഡോളര്‍ വിലവരുന്ന ( ഏകദേശം 3550 രൂപ ) ഇതിന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല. വിരല്‍ത്തുമ്പുകള്‍ക്ക് കൂടുതല്‍ അനുയോജ്യമായ തരത്തില്‍ തന്നെയാണ് ഇതിലെ കീകള്‍ ലോഗിടെക് രൂപകല്‍പന ചെയ്തിരിക്കുന്നത്.

കീബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന സൗരോര്‍ജ്ജ പാനല്‍ പ്രകാശ ഉറവിടത്തില്‍ നിന്ന് കീബോര്‍ഡിനായി ഊര്‍ജ്ജം സ്വീകരിച്ചുകൊള്ളും. അതായത് സൂര്യപ്രകാശത്തില്‍ നിന്നുമാത്രമല്ല, മുറിക്കുള്ളിലെ വെളിച്ചം ഉപയോഗിച്ചും കീബോര്‍ഡിനാവശ്യമായ ഊര്‍ജം ലഭിക്കുമെന്നര്‍ത്ഥം. അങ്ങനെ, സൗരോര്‍ജം ഉപയോഗിക്കുന്നതിനാല്‍ പരിസ്ഥിതിക്കിണങ്ങുന്ന ഉപകരണമായി ഇതിനെ കണക്കാക്കാം...

Mathrubhumi

No comments:

Post a Comment