Friday, December 10, 2010

സൗജന്യ വൈഫൈ സേവനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

എയര്‍പോര്‍ട്ടിലും ഹോട്ടലുകളിലുമൊക്കെയുള്ള സൗജന്യ വൈഫൈ സേവനം
ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ കുരുക്കാന്‍ ഒരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷന്‍ എത്തിക്കഴിഞ്ഞു. സുരക്ഷിതമല്ലാത്ത വൈഫൈ
നെറ്റ്‌വര്‍ക്കുകളിലൂടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയ
സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക്
അതേ വയര്‍ലെസ് നെറ്റ്‌വര്‍ക്കിലുള്ള ആര്‍ക്കും എളുപ്പത്തില്‍ കടന്നു
കയറാന്‍ സഹായിക്കുന്ന ഒന്നാണ് 'ഫയര്‍ഷീപ്പ്' (Firesheep) എന്നു പേരുള്ള ഫയര്‍ഫോക്‌സ് എക്സ്റ്റന്‍ഷന്‍.എറിക് ബട്‌ലര്‍ എന്ന സോഫ്ട്‌വേര്‍ വിദഗ്ധന്‍ 'എച്ച് ടി ടി പി സെഷന്‍ഹൈജാക്കിങ്' എന്ന വിദ്യയുപയോഗിച്ചാണ് ഫയര്‍ഷീപ്പിന് രൂപംനല്‍കിയത്. ഇതൊരുപുതിയ കണ്ടെത്തലല്ലെന്ന് എറിക് തന്നെ തുറന്നു സമ്മതിക്കുന്നു. ഫെററ്റ്,ഹാംസ്റ്റര്‍, കുക്കീ മോണ്‍സ്റ്റര്‍, എഫ് ബി കണ്‍ട്രോളര്‍ തുടങ്ങിയ
സോഫ്ട്‌വേറുകളും ഇതേ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇത്തരംസോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നത് നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഹാക്കര്‍മാരും മാത്രമാണ്.എന്നാല്‍, എളുപ്പത്തില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ്ഫയര്‍ഷീപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അതു കൊണ്ടുതന്നെ വെറും 24
മണിക്കൂറുകള്‍ക്കുള്ളില്‍ 129000 പേരാണ് ഫയര്‍ഷീപ്പ് ഡൗണ്‍ലോഡ് ചെയ്തത്.മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവാക്കും ഫയര്‍ഷീപ്പ് തന്നെ!

ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള വെബ്‌സൈറ്റുകളുംസൗഹൃദക്കൂട്ടായ്മകളും, തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ബോധപൂര്‍വ്വംമറക്കുന്നതിനെതിരെയുള്ള പ്രതിക്ഷേധമായിട്ടാണത്രേ ഫയര്‍ഷീപ്പ്പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം ഒരുശിലമാക്കാനും ഇതു സഹായിച്ചേക്കാം. പൂര്‍ണ്ണമായും ഒരു സ്വതന്ത്ര
സോഫ്ട്‌വേര്‍ ആയാണ് ഫയര്‍ഷീപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ഫയര്‍ഷീപ്പ് വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഫയര്‍ഫോക്‌സ് ബ്രൗസറില്‍
ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഒരു ചെറിയ ഫയലാണ് ഫയര്‍ഷീപ്പ്. ഡൗണ്‍ലോഡ്
ചെയ്തതിനു ശേഷം ഫയര്‍ഫോക്‌സ് ഉപയോഗിച്ചു തുറന്നാല്‍ മതി. ബാക്കിയുള്ള
ഇന്‍സ്റ്റാലേഷന്‍ പ്രക്രിയയൊക്കെ സാധാരണ ഏതൊരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷനേയും പോലെത്തന്നെ. ഇന്‍സ്റ്റാളായാല്‍ ഫയര്‍ഫോക്‌സ് അടച്ചു
വീണ്ടും തുറക്കേണ്ടതായുണ്ട്.

അതിനു ശേഷം ഫയര്‍ഫോക്‌സിന്റെ മെനു ബാറില്‍ നിന്നും ഫയര്‍ഫോക്‌സ് സൈഡ് ബാര്‍
ആക്ടിവേറ്റ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ ഇടതു ഭാഗത്തായി
ഫയര്‍ഷീപ്പ് എന്നൊരു സൈഡ് ബാര്‍ കാണാന്‍ കഴിയും. അതില്‍ 'േെമൃ േരമുൗേൃശിഴ'എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ചെയ്യപ്പെട്ടിട്ടുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ
വിവരങ്ങള്‍ കാണാന്‍ തുടങ്ങും.

ഏത് അക്കൗണ്ടിലേക്കാണോ പ്രവേശിക്കേണ്ടത് അതില്‍ വെറുതേ ഒന്ന്
അമര്‍ത്തിയാല്‍ മാത്രം മതി. സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടുപോലെ
മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും! ഇപ്പോള്‍ ഫയര്‍ഷീപ്പ്
വിന്‍ഡൊസ് , മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍
കഴിയൂ. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഫയര്‍ഷീപ്പിനു മുന്‍പായി വി കാപ് എന്ന
അപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായിട്ടുണ്ട്.

www.keralites.net        

No comments:

Post a Comment