ചുംബനം രോഗങ്ങള്‍ പടര്‍ത്തുമോ? പടര്‍ത്തുമെന്നുതന്നെയാണ് ഗവേഷകരുടെ കണ്ടെത്തല്‍, ചില തരം അലര്‍ജികള്‍ ചുംബനത്തിനിടെ പടരുക പതിവാണെന്നും വായും ചുണ്ടുകളും എത്ര കഴുകിയാലും അലര്‍ജിയുള്ളയാളുമായാണ് ചുംബനം പങ്കിടുന്നതെങ്കില്‍ അത് പടരാനുള്ള സാധ്യത കൂടുതലാണത്രേ.
ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയ്ക്കുമ്പോള്‍ അലര്‍ജിയുണ്ടാകുന്ന പതിവുള്ളവരാണെങ്കില്‍ ഇയാളില്‍ നിന്നും ചുംബനപങ്കാളിയ്ക്ക് അലര്‍ജി പടരുക എളുപ്പമാണ്.
ഭക്ഷണശേഷം നന്നായി ബ്രഷ് ചെയ്യുകയും മറ്റു ചെയ്താലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്. മിക്കപ്പോഴും ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനത്തിനിടെ ഉമിനീര് പരസ്പരം കലര്‍ന്നാണ് അലര്‍ജി പടരുന്നത്.
പലരിലും ചുംബനത്തിലൂടെ പടരുന്ന അലര്‍ജികള്‍ ചുണ്ടുകളില്‍ തടപ്പായും തൊണ്ടകളില്‍ വേദനയും നീര്‍ക്കെട്ടുമായുമെല്ലാമാണ് കണ്ടുവരുന്നത്. ചിലരിലാണെങ്കില്‍ വായ്ക്കുള്ളില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളുണ്ടാവുകയും ചെയ്യും.
അപൂര്‍വ്വം ചിലരില്‍ ശ്വസനസംബന്ധമായ അസ്വസ്ഥകളും കണ്ടുവരാറുണ്ട്. ഭക്ഷണം, മരുന്ന് എന്നിവകാരണം അലര്‍ജിയുണ്ടാകുന്നവര്‍ ഭക്ഷണം അല്ലെങ്കില്‍ മരുന്ന് കഴിച്ച് കഴിഞ്ഞ് 16 മുതല്‍ 24 മണിക്കൂര്‍ വരെ പങ്കാളിയുമായി ചുംബനത്തിലേര്‍പ്പെടാതിരിക്കുകയായിരിക്കും നല്ലത്.
ചുംബിക്കുകയാണെങ്കില്‍ത്തന്നെ വായും പല്ലുകളും നന്നായി വൃത്തിയാക്കിയശേഷം മാത്രമേ പാടുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്.
ചുംബനത്തിലൂടെ അലര്‍ജി പടരും
2010 ജനുവരി മുതല്‍ മാര്‍ച്ചുവരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെ പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നു. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ കുട്ടികളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകവും മൊബൈലും ഇന്റര്‍നെറ്റും വഴി വളര്‍ന്ന ബന്ധങ്ങളാണ്. മൊബൈല്‍-സൈബര്‍ വലകളില്‍ കുരുങ്ങി അവസാനിക്കുന്ന കേരളീയ ജീവിതത്തിന്റെ ഞെട്ടിക്കുന്ന ചിത്രം ഇന്നു മുതല്‍.
============================
കടല്‍ കടന്നാണ് ഈ കഥ വരുന്നത്. മരുഭൂമിയുടെ ചൂടും ചൂരുമുണ്ടതിന്. ഗള്‍ഫില്‍ ഉന്നത ജോലിയുള്ള കുടുംബിനിയുടെ ജീവിതം പരിധിക്ക് പുറത്തായത് ഒരു മിസ്ഡ് കോളിലാണ്. നാട്ടിലേക്ക് വിളിച്ച കോള്‍ മാറിക്കിട്ടിയത് അജ്ഞാതനായ യുവാവിന്. നമ്പര്‍ മാറിയതാണെന്ന ക്ഷമാപണം നടത്തി ആദ്യ വിളി അവസാനിപ്പിച്ചെങ്കിലും നാട്ടിലുള്ള യുവാവ് അതില്‍ പിടിച്ചു കയറി. ആ ബന്ധം വളര്‍ന്നു. ഗള്‍ഫിലെ വിലകൂടിയ ഫ്‌ളാറ്റുകളിലൊന്നില്‍ ഭര്‍ത്താവും മക്കളുമൊത്ത് കഴിയുന്ന യുവതി അവരില്ലാത്ത സമയങ്ങളില്‍ അയാളെ വിളിച്ചുകൊണ്ടിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും വിളികളുടെ ദൈര്‍ഘ്യം കൂടി. തിരക്കു പിടിച്ച ജീവിതത്തില്‍ ഭര്‍ത്താവില്‍നിന്ന് കിട്ടാത്തതെന്തോ ഒന്ന്; സാന്ത്വനമായും തമാശകളായും ഫോണിലൂടെ അവള്‍ക്ക് ലഭിച്ചു തുടങ്ങി. ആദ്യം ശബ്ദത്തെയും പിന്നെ അതിന്റെ ഉടമയെയും അവള്‍ എല്ലാംമറന്ന് പ്രണയിച്ചു. പലപ്പോഴും മണിക്കൂറുകളോളം കടല്‍ കടന്ന് വിളി വന്നു. ഭര്‍ത്താവിനോട് പറയാത്ത പലതും അജ്ഞാത കാമുകനുമായി പങ്കുവെക്കപ്പെട്ടു. ഇപ്പുറത്ത് ഗള്‍ഫില്‍നിന്നുള്ള സമ്പന്നയായ ഇരയുടെ ദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കിയ അയാള്‍ അത് മുതലെടുത്ത് അവളുടെ ഹൃദയത്തിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ പതിയേ കടല്‍ കടന്നെത്തിത്തുടങ്ങി. നാളുകള്‍ കഴിഞ്ഞപ്പോള്‍ പരസ്‌പരം കാണാന്‍ വയ്യാതെ മുന്നോട്ടു പോകാനാവില്ലെന്നായി. അവള്‍ തനിച്ച് നാട്ടിലെത്തി. കണ്‍കുളിര്‍ക്കെ കാമുകനെ കണ്ടു. എല്ലാംപങ്കിട്ട് സമ്മാനങ്ങള്‍ പലതുംനല്‍കി തിരിച്ചു പോയി. പിന്നെ കാമുകന്റെ ഊഴമായിരുന്നു. അയാള്‍ക്ക് ഗള്‍ഫിലെത്താന്‍ വിസയും ടിക്കറ്റും അവള്‍ അയച്ചു കൊടുത്തു. ഗള്‍ഫിലെത്തിയ കാമുകനുമായി ഭര്‍ത്താവറിയാതെ ചുറ്റിക്കറങ്ങി. വിലകൂടിയ ഹോട്ടലില്‍ അയാള്‍ക്കുവേണ്ടി എടുത്ത മുറിയില്‍ അവള്‍ ഇടക്കിടെ സന്ദര്‍ശകയായി. നാട്ടിലേക്ക് മടങ്ങിയ യുവാവ് തന്റെ ആവശ്യങ്ങളെല്ലാം അവളെ അറിയിച്ചു തുടങ്ങി. തുടക്കത്തില്‍ ചെറിയ സംഖ്യകള്‍. പിന്നീട് അതിന്റെ വലുപ്പം കൂടി. ബാങ്ക് അക്കൗണ്ടില്‍നിന്ന് വന്‍തുക ചോര്‍ന്നു തുടങ്ങി. പണത്തിന്റെ എന്തോ ആവശ്യംവന്ന ഭര്‍ത്താവ് ഭാര്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വന്‍ തുകയുടെ കുറവ് കാണുന്നത്. സ്വപ്‌നതുല്യമായ ജീവിതത്തില്‍ ആദ്യ തുള വീഴുകയായിരുന്നു. അത് വലുതായി. ഭര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അവള്‍ക്കായില്ല. പണമാവശ്യപ്പെട്ടുകൊണ്ടുള്ള കാമുകന്റെ മെസേജുകള്‍ വീണ്ടും പ്രവഹിച്ചു. കടുത്ത സമ്മര്‍ദത്തില്‍ ഒരു പെണ്‍മനസ്സിന്റെ താളംതെറ്റാന്‍ പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല. മാനസികമായി തകര്‍ന്ന ഭര്‍ത്താവ് കുട്ടികളെയും കൂട്ടി മാറി താമസിച്ചു. കേരളത്തിലെ പ്രശസ്തനായ മനഃശാസ്ത്രജ്ഞന്റെ ചികിത്സയിലാണ് യുവതിയിപ്പോള്‍ എന്നത് കഥാന്ത്യം. മരുന്നിന്റെ ശക്തിയില്‍ തളര്‍ന്ന അവളുടെ ശരീരത്തില്‍ പാതി മരിച്ച ഒരു മനസ്സാണിപ്പോഴുള്ളത്. ചില്ലു പാത്രംപോലെ ചിതറിയ ജീവിതവുമായി ഭര്‍ത്താവും മക്കളും മരുഭൂമിയിലും.
വഴിതെറ്റിയ ഒരു കോള്‍ബിസിനസുകാരനായ ഭര്‍ത്താവ്. വീട്ടില്‍ ഭാര്യ തനിച്ച്. എല്ലാമുണ്ടായിട്ടും അവര്‍ക്ക് മക്കളുണ്ടായില്ല. ഭാര്യയെ അങ്ങേയറ്റം സ്‌നേഹിച്ചിരുന്ന അയാള്‍ ഒറ്റക്കിരുന്ന് മുഷിയുമ്പോള്‍ താനുമായി സംസാരിക്കാന്‍ മൊബൈല്‍ നല്‍കി. തിരക്കു കാരണം അയാള്‍ക്ക് പലപ്പോഴും സംസാരിക്കാനായില്ല. ഇടക്കിടെ തന്നോട് സംസാരിക്കാറുള്ള തൊട്ടവീട്ടിലെ പയ്യന്‍ അപ്രതീക്ഷിതമായാണ് അവളോട് മൊബൈല്‍ നമ്പര്‍ ചോദിച്ചത്. അറിയാവുന്ന പയ്യനായതുകൊണ്ട് നമ്പര്‍ നല്‍കുന്നതില്‍ അപാകതയൊന്നും തോന്നിയില്ല. ആഴത്തിലുള്ള സ്‌നേഹബന്ധമാക്കി അതുമാറ്റാന്‍ പയ്യന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. രാവിലെ വീട്ടില്‍ നിന്നിറങ്ങി വൈകി തിരിച്ചെത്തുന്ന ഭര്‍ത്താവ് അയല്‍വീട്ടിലെ കാമുകനുമായുള്ള ബന്ധത്തിന് ആക്കം കൂട്ടി. ഭര്‍ത്താവ് ഇറങ്ങിയാല്‍ കാമുകന്‍ വീട്ടിലെത്തിത്തുടങ്ങി. വേര്‍പിരിയാനാവാത്ത രീതിയിലേക്ക് അതുമാറി. അപ്രതീക്ഷിതമായി നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ കാണുന്നത് അയല്‍ക്കാരനെയാണ്. ബഹളം കേട്ട് അയല്‍ക്കാരും നാട്ടുകാരുമെത്തി പയ്യനെ നാട്ടില്‍നിന്ന് അടിച്ചോടിച്ചു. എന്നാല്‍, ഭര്‍ത്താവിനെ ഞെട്ടിപ്പിച്ച് തനിക്ക് അവനെ കാണാതെ ജീവിക്കാനാവില്ലെന്ന് അവള്‍ തീര്‍ത്തു പറഞ്ഞു. ഭാര്യയുടെ വഴിവിട്ട പോക്കിന് ഉത്തരവാദി താന്‍ കൂടിയാണെന്ന തിരിച്ചറിവില്‍ അതയാള്‍ അത്ര കാര്യമാക്കിയില്ല. തന്റെ ജീവിതത്തിലേക്ക് അവളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തല്‍ക്കാലം മാതാപിതാക്കളോടൊപ്പം വിട്ടു. എന്നാല്‍, കാമുകനുമായി വീണ്ടും ബന്ധം സ്ഥാപിച്ചുവെന്നും അവനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നുമുള്ള മൊബൈല്‍ സന്ദേശമാണ് ഭാര്യയില്‍നിന്ന് അയാള്‍ക്കു ലഭിച്ചത്. മാനസിക നില തകര്‍ന്ന്, മദ്യത്തിന് അടിപ്പെട്ട് അയാളിപ്പോഴും ജീവിക്കുന്നുണ്ട്.
കേരളം മാറുന്നു!ഇതൊക്കെ വെറും കഥകളാണെന്നു കരുതിയാണ് മലയാളി കുടുംബങ്ങള്‍ തള്ളിക്കളയുക! പക്ഷേ ഒന്നുണ്ട്, 2010 ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെറിയ കാലയളവില്‍ വിവിധ ജില്ലകളില്‍ 14 ആത്മഹത്യകളുടെയും പിന്നിലെ വില്ലന്‍ മൊബൈലോ ഇന്റര്‍നെറ്റോ അതുവഴി പുറംലോകത്തെത്തിയ അശ്ലീല ദൃശ്യങ്ങളോ അവിഹിത ബന്ധങ്ങളോ ആയിരുന്നുവെന്ന് വിശ്വസിക്കാതിരുന്നിട്ട് കാര്യമില്ല. നമുക്കിടയില്‍നിന്ന് അടുത്തിടെ അപ്രത്യക്ഷരായ മക്കളുടെ തിരോധാനത്തിനു പിന്നിലെ പ്രധാന ഘടകങ്ങളും മൊബൈലും ഇന്റര്‍നെറ്റും വഴി കരുപ്പിടിപ്പിച്ച ബന്ധങ്ങളാണ്. ലാന്‍ഡ് ഫോണുകള്‍ക്കു പകരം മൊബൈലാവുകയും ഒരു വീട്ടില്‍തന്നെ അഞ്ചും ആറും കണക്ഷനാവുകയും കുട്ടികളുടെ കൈയില്‍ പോലും രണ്ടും മൂന്നും സിമ്മുമൊക്കെ വരുകയും ചെയ്തപ്പോള്‍ അതിനു പിന്നിലെ ചതിക്കുഴികള്‍ ആരും കണ്ടില്ല. പഠനാവശ്യത്തിനെന്ന പേരില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിയന്ത്രണമില്ലാതെ മക്കള്‍ക്ക് വിട്ടുകൊടുത്തവരും പുത്തന്‍ പുതിയ മൊബൈലുകള്‍ കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരു പോലെ നല്‍കിയവരും അപകടക്കെണി തിരിച്ചറിഞ്ഞില്ല. വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത് പാതിരാവിലാണ്. രാത്രി പതിനൊന്നിന് ശേഷം മാത്രം വിളിക്കാന്‍ സിമ്മുകള്‍ സൂക്ഷിക്കുന്ന സാമൂഹിക ദ്രോഹികള്‍ നമുക്കിടയിലുണ്ട്. ഇവരില്‍ 99 ശതമാനത്തിന്റെയും വിലാസം വ്യാജമാണ്. ആര്‍ക്കുവേണമെങ്കിലും കണക്ഷന്‍ നല്‍കാന്‍ തയാറായി മൊബൈല്‍ കമ്പനികളുടെ ഏജന്റുമാര്‍ നില്‍ക്കുമ്പോള്‍ അത്തരമൊരു സിം സംഘടിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. പ്രതിമാസം രണ്ടു കോടി കണക്ഷനുകള്‍ നമ്മുടെ രാജ്യത്ത് വിറ്റഴിയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. 2010 സെപ്റ്റംബര്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒരു മാസ കാലയളവില്‍ മാത്രം സംസ്ഥാനത്ത് വിറ്റഴിഞ്ഞത് 8,07,498 കണക്ഷനുകളാണ്.
ഇതെല്ലാം പുതിയ കണക്ഷനുകളല്ലെന്ന് വ്യക്തമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പലപ്പോഴും വിളി വരുന്നത്. പത്തു മുതല്‍ 40 വയസ്സിനിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വേയില്‍ ഇങ്ങനെ വരുന്ന കോളുകള്‍ക്ക് പത്തു പേരില്‍ മൂന്നുപേരെങ്കിലും മറുപടി പറയുന്നുണ്ടെന്നാണ്. പത്തിനും 25നും ഇടക്ക് പ്രായമുള്ളവരാണെങ്കില്‍ അഞ്ചുപേരെങ്കിലും ഫോണെടുക്കുമെന്ന് ഉറപ്പ്. മറുഭാഗത്ത് സ്ത്രീകളാണെങ്കില്‍ ആ വിളി ആവര്‍ത്തിക്കും.പത്ത് നമ്പറിലേക്ക് വിളിച്ചാല്‍ രണ്ടെണ്ണമെങ്കിലും അനുകൂലമായി പ്രതികരിക്കുമെന്ന് വിളിക്കുന്നവനറിയാം. അതുമതി ഒരു ജീവിതം തകരാന്‍. ഇത്തരത്തില്‍ ഒരു കോളെങ്കിലും വരാത്ത സ്ത്രീകള്‍ ഉണ്ടാവില്ല. കുറഞ്ഞ കാശിന് ഇന്റര്‍നെറ്റ് കോളുകള്‍ വ്യാപകമായതോടെ ഗള്‍ഫിലുള്ള ഞരമ്പു രോഗികളിലേക്കും ഈ അസുഖം പടര്‍ന്നിട്ടുണ്ട്. വഴി തെറ്റി വന്ന ഒരു കോളിന്റെ പേരില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറിലെ ചാറ്റിങ് മുറിയില്‍ അജ്ഞാത സുഹൃത്തിന്റെ മധുര വാഗ്ദാനങ്ങളില്‍ മയങ്ങി ജീവിതത്തിന്റെ പരിധിക്കു പുറത്തായവര്‍ നിരവധിയാണ്. ആറാം ക്ലാസ് വിദ്യാര്‍ഥിനി മുതല്‍ 68കാരനായ വൃദ്ധന്‍ വരെ ഈ കണ്ണിയിലുണ്ട്. എന്റെ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരൊന്നും ഇരകളാവുന്നില്ലെന്ന് ഒരു തീര്‍ച്ചയും വേണ്ട. പറയാന്‍ പോകുന്ന കഥകളൊക്കെ എവിടെ നടന്നു, ആരാണ് ഇര എന്നൊന്നും ചോദിക്കരുത്. വിശ്വസിച്ചാലും ഇല്ലെങ്കിലും നമ്മുടെ ചുറ്റുവട്ടത്ത് ഇതൊക്കെ നടക്കുന്നുണ്ട് എന്നറിയുക. വീട്ടില്‍നിന്ന് ഇറങ്ങുന്ന മക്കളില്‍ പലരും പരിധിക്കു പുറത്താണെന്നും നാം അറിയുക. അവര്‍ അകപ്പെട്ടിരിക്കുന്ന കെണികളെ സംബന്ധിച്ച് അമ്മമാര്‍ അറിയുന്നത് എല്ലാം കൈവിട്ടുപോയ ശേഷമാണ്.
ഗൂഗിള്‍ മാപ്‌സ് ലോകത്തെ നമ്മുടെ മൊബൈല്‍ ഫോണിലൊതുക്കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. മൊബൈലില്‍ ഗൂഗിള്‍ മാപ്‌സിലെ നഗരങ്ങളുടേയും റോഡുകളുടേയും രൂപരേഖകള്‍ നമ്മുടെ യാത്രകളെ അത്രയേറെ സഹായിച്ചിട്ടുമുണ്ട്. എന്നാല്‍ നെറ്റിന്റെ ലഭ്യതയും വിദൂരസ്ഥലങ്ങളില്‍ പലപ്പോഴും വേഗതയില്ലാത്തതും ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കുമ്പോള്‍ വില്ലനായിരുന്നു. ഓഫ്‌ലൈന്‍ റിലൈബലിറ്റിയും ത്രീഡി ഇന്ററാക്ഷനുമടക്കം മാറിയ കാലത്തിനു യോജിച്ച മാറ്റങ്ങളുമായി ഗൂഗിള്‍ മാപ്‌സിന്റെ അഞ്ചാം പതിപ്പെത്തിയിരിക്കുന്നത്.
ആന്‍ഡ്രോയിഡിനായി ഇറക്കിയ പുതിയ പതിപ്പിലെ സവിശേഷതകളില്‍ ത്രീഡി ഇന്ററാക്ഷനാണ് ഏറെ ശ്രദ്ധേയം. ഇതുവരെ ചെറിയ ചെറിയ ചതുരത്തിലുള്ള ചിത്രങ്ങള്‍ ഡൗണ്‍ലോഡു ചെയ്ത് അവ തുന്നിച്ചേര്‍ക്കുന്ന രീതിയായിരുന്നു ഗൂഗിള്‍ മാപ്പ്‌സിന്. ചിത്രം ലഭിക്കാത്തപ്പോള്‍ അവിടെ ഗ്രേ നിറത്തിലുള്ള ചതുരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും അരോചകമാകാറുമുണ്ട്. ചിത്രങ്ങള്‍ക്കു പകരംവെക്ടര് ഗ്രാഫിക്‌സ്ഉപയോഗിക്കാന്‍ തുടങ്ങിയെന്നതാണ് ഒരു പ്രധാന മാറ്റം. അതായത് പുതിയ പതിപ്പില്‍ മാപ്പിന്റെ ഒരു ഭാഗം കാണാതിരിക്കുന്ന പ്രശ്‌നമുണ്ടാകില്ലെന്നര്‍ത്ഥം. ഇനി അഥവാ നെറ്റ്‌വര്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ചിത്രത്തിന്റെ ക്ലാരിറ്റി കുറയുകയേയുള്ളൂ. ചിത്രത്തില്‍ നിന്നും വെക്ടര്‍ ഗ്രാഫിക്‌സിലെത്തിയതോടെ ഇവ എളുപ്പത്തില്‍ ഡൗണ്‍ലോഡു ചെയ്യാനും കഴിയും.
ഈ പ്രത്യേകത വന്നതോടെ മൊബൈലിന്റെ ടച്ച് സ്‌ക്രീനില്‍ കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഗൂഗളിനു കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. സാധാരണ മാപ്പിനെ രണ്ടു വിരലുകളുപയോഗിച്ച് സ്‌ക്രീനിനു മുകളില്‍ നിന്നു താഴേക്കു ഡ്രാഗ് ചെയ്താല്‍ ത്രീഡി ഇമേജുകളെ ലളിതമായി മാറ്റിയെടുക്കാം. ഇതിനു ശേഷം രണ്ടു വിരലുകളുപയോഗിച്ച് ടച്ച്‌സ്‌ക്രീനുകളില്‍ ഏത് ഭാഗത്തേക്കും മാപ്പിനെ റൊട്ടേറ്റു ചെയ്യുകയുമാകാം. സൂം ചെയ്യാനും രണ്ടു വിരല്‍ മതി.
സ്‌ക്രീനിനു മുകളില്‍ വലതു ഭാഗത്തുള്ള കോംപാസ് മോഡാണ് മറ്റൊരു പ്രത്യേകത. കോംപാസ് മോഡിലേക്കു മാറ്റിയാല്‍ നമ്മള്‍ ദിശമാറുന്നതിനനുസരിച്ച് മാപ്പ് തനിയെ ദിശ നിര്‍ണയിച്ചു ചലിച്ചുകൊണ്ടിരിക്കും.
യാത്രക്കിടെ മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നഷ്ടമാകുന്നത് മറ്റൊരു വലിയ വെല്ലുവിളിയാണ് എന്നാല്‍ ആവശ്യമുള്ള ഭാഗം നമുക്ക് നേരത്തെ ഡൗണ്‍ലോഡു ചെയ്ത് സൂക്ഷിക്കുകയും പിന്നീട് അവ ഉപയോഗിക്കുകയും ചെയ്യാമെന്നതാണ് ഗുഗിള്‍ മാപ്‌സ് അഞ്ചാം പതിപ്പിന്റെ പ്രത്യേകത. ഓഫ്‌ലൈന്‍ ഉപയോഗമാണ് ഇതുവഴി സാധ്യമാകുന്നത്. എന്നുവെച്ചാല്‍, നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും ഗൂഗിള്‍ മാപ്‌സിന്റെ സേവനം ഒരു പരിധി വരെ തേടാം എന്നര്‍ഥം.
നിങ്ങള്‍ തനിച്ചാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എപ്പൊഴും സംസാരിക്കാനും കൂടെയിരിക്കാനും ഒരു കാമുകി വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇതാ ഒരു അവസരം. നിങ്ങളുടെ കയ്യില്‍ മികച്ചൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായാല്‍ മാത്രം മതി.
ഇതില്‍ പുതിയൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ നിങ്ങളുടെ നിരാശയും ഒറ്റപ്പെടലും മാറിക്കിട്ടും. അതെ, ഗേള്‍ഫ്രണ്ടിനെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വന്നു കഴിഞ്ഞു. പേര് ഹണി എന്നാണ്. സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന ആപ്ലിക്കേഷനായി ഹണി ഉയര്‍ന്നു കഴിഞ്ഞു.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ വിര്‍ച്വല്‍ ഗേള്‍ഫ്രണ്ടില്‍ നിന്ന് വീഡിയോ കാളുകള്‍ വന്നുക്കൊണ്ടിരിക്കും. ദക്ഷിണകൊറിയയിലെ സുന്ദരിയെയാണ് ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തിന് മോഡലായി സ്വീകരിച്ചത്. ആപ്ലിക്കേഷന്‍ ജനപ്രിയമായതോടെ ഇരുപത്തിരണ്ടുകാരിയായ മിന എന്ന സുന്ദരിക്ക് ലഭിച്ചത് ആയിരക്കണക്കിന് സന്ദേശങ്ങളാണ്.
നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയാണോ?, ബ്രേക്ക് ഫാസ്റ്റിന് സമയമായി!, ഗുഡ് നൈറ്റ്, മധുര സ്വപ്നങ്ങള്‍ തുടങ്ങി സന്ദേശങ്ങളാണ് മൊബൈല്‍ വഴി പ്രചരിക്കുന്നത്. ഹണി ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മിന സുന്ദരി ദിവസവും ചുരുങ്ങിയത് മൂന്നോ നാലോ തവണയെങ്കിലും വിളിക്കും.
എന്നാല്‍, നിലവില്‍ കൊറിയ കേന്ദ്രമായാണ് ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. കൊറിയന്‍ ഭാഷ അറിയില്ലെങ്കില്‍ സുന്ദരിയുടെ കാള്‍ സ്വീകരിക്കാന്‍ കഴിയില്ല.
മൊബൈല്‍ഫോണ്‍ വഴി വ്യാപാരം നടത്താന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിട്ടുള്ള ബ്രോക്കറുടെ പക്കല്‍ അക്കൗണ്ട് തുടങ്ങുകയാണ് ആദ്യമായി നിക്ഷേപകര്‍ ചെയ്യേണ്ടത്. ബ്രോക്കര്‍ ഒരു യൂസര്‍ ഐഡിയും പാസ്‌വേഡും തരും. അതിനുശേഷം മൊബൈല്‍ ഫോണിലേക്ക് ബ്രോക്കറുടെ ട്രേഡിങ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.
ആപ്ലിക്കേഷനില്‍ മാര്‍ക്കറ്റ് വാച്ച് (വില വിവരങ്ങള്‍, സൂചിക തുടങ്ങിയവ) വിപണി വ്യാപ്തം, സംഗ്രഹിച്ച പോര്‍ട്ട്‌ഫോളിയോ, ഓര്‍ഡര്‍ (Buy / Sell) നല്‍കാനുള്ള സൗകര്യം, നടന്ന ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, ചാര്‍ട്ടുകള്‍, മാര്‍ക്കറ്റ് ന്യൂസ് എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് അവരുടെ പോര്‍ട്ട്‌ഫോളിയോയുടെ മൂല്യമറിയാനും നിക്ഷേപാവസരങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങള്‍ തേടാനും മാത്രമായും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോഴും മറ്റവസരങ്ങളിലും വിപണിയെക്കുറിച്ചോ നടത്തിയ വ്യാപാരത്തെക്കുറിച്ചോ വേഗത്തില്‍ അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കും.
രണ്ടുതരത്തിലുള്ള ആപ്ലിക്കേഷനുകളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ അംഗീകരിച്ചിരിക്കുന്നത്. മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതും മൊബൈല്‍ ബ്രൗസര്‍ (WAP Enabled) വഴി ഉപയോഗിക്കാവുന്നതും. ഇത്തരം ആപ്ലിക്കേഷന് വേണ്ടത് ജാവാ സാങ്കേതികവിദ്യയുള്ള ഫോണും ജിപിആര്‍എസ് അല്ലെങ്കില്‍ എഡ്ജ് സര്‍വീസുള്ള കണക്ഷനുമാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മിക്കവാറും എല്ലാ ഫോണുകളിലും ഈ സൗകര്യങ്ങളുണ്ട്.
നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യം അക്കൗണ്ടിന്റെ സുരക്ഷയാണ്. ബ്രോക്കര്‍ പാസ്‌വേഡ് നല്‍കിയാല്‍ ആദ്യമായി ചെയ്യേണ്ടത് ലോഗിന്‍ ചെയ്ത് പാസ്സ്‌വേഡ് മാറ്റുകയാണ്. പാസ്‌വേഡ് ഒരിക്കലും സ്വന്തം പേരോ, മൊബൈലിന്റെ പേരോ അല്ലെങ്കില്‍ പെട്ടെന്ന് ഊഹിച്ച് കണ്ടുപിടിക്കാവുന്നതോ ആയിരിക്കരുത്. നിശ്ചിത ഇടവേളകളില്‍ പാസ്സ്‌വേഡ് മാറ്റണം.
മൊബൈല്‍ നഷ്ടപ്പെടുകയാണെങ്കില്‍ നമ്മള്‍ സാധാരണയായി സേവനദാതാവായ കമ്പനിയെ അറിയിക്കാറുണ്ട്. അതോടൊപ്പം ബ്രോക്കറെയും അറിയിച്ച് മൊബൈല്‍ വഴിയുള്ള അക്കൗണ്ട് ഉപയോഗം വിച്ഛേദിക്കണം. നിക്ഷേപകരുടെ സുരക്ഷയ്ക്കുള്ള മറ്റ് മാര്‍ഗങ്ങള്‍ ബ്രോക്കറുടെ ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. ബ്രോക്കര്‍ ടെര്‍മിനലിലൂടെ നടത്താവുന്ന എല്ലാ ഇടപാടുകളും മൊബൈല്‍ വഴി നടത്താം. പുതുതലമുറയിലുള്ള നിക്ഷേപകര്‍ക്കായി ധാരാളം ഓഫറുകളും പ്രതീക്ഷിക്കാം. പുതിയ ഈ സംരംഭം വലിയ പ്രതീക്ഷകളാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്.
അതെക്കുറിച്ച് വിശദീകരിക്കുകയാണ് ഇവിടെ:
1) ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡ്ഇന്‍, ഓര്‍ക്കുട്ട്, മൈ സ്‌പേസ് തുടങ്ങി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം സൈറ്റുകളില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാമെന്നും എങ്ങനെ വിവരങ്ങളും ലിങ്കുകളും ഫോട്ടോകളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്യാമെന്നും മനസ്സിലാക്കണം. ചില സൈറ്റുകളില്‍ നമുക്ക് സ്വന്തമായി പേജ് ക്രിയേറ്റ് ചെയ്യാനാകും. ഇത്തരം പേജുകള്‍ ക്രിയേറ്റ് ചെയ്യുന്നതിനെക്കുറിച്ചും മനസ്സിലാക്കുക. അതെക്കുറിച്ച് ഈ സൈറ്റുകളില്‍ നിന്നു തന്നെ മനസ്സിലാകും.
2) സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കാന്‍ സാധ്യതയുള്ള കമ്പനികളെ കണ്ടെത്തുക. തുടക്കത്തില്‍ നിങ്ങളുടെ ചുറ്റുപാടിലുള്ള സ്ഥാപനങ്ങളെ തന്നെ നോക്കുക. അവരെ സമീപിച്ച് സോഷ്യല്‍ മീഡിയ പരസ്യ പ്രചാരണത്തിന്റെ ഗുണവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക. ഏറ്റവും ചെലവ് കുറഞ്ഞ പ്രചാരണ ഉപാധിയാണെന്നും ടാര്‍ഗെറ്റ് ഓഡിയന്‍സിനെ വേഗത്തില്‍ കണ്ടെത്താനാകുമെന്നും മറ്റും അവരെ ബോധ്യപ്പെടുത്തുക. അങ്ങനെ അവരില്‍ നിന്ന് വര്‍ക്ക് പിടിക്കുക.
ഹോം സ്‌റ്റേകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍, ഇലക്ട്രോണിക് ഉത്പന്ന കമ്പനികള്‍ എന്നിവയൊക്കെ ക്ലയന്റായി കിട്ടാന്‍ സാധ്യതയുണ്ട്.
ഒരു ഹോം സ്‌റ്റേയുടെ കാര്യം തന്നെ ഉദാഹരണമായെടുക്കാം. കൊച്ചിയിലുള്ള ഒരു ഹോം സ്‌റ്റേയ്ക്ക് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ചെന്ന് പരസ്യം ചെയ്യാനാവില്ല. അവരുടെ വരുമാനം അതിന് അനുവദിക്കുകയുമില്ല. എന്നാല്‍ അവിടുങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ വരേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും ചെലവുകുറഞ്ഞതും ഇഫക്ടീവുമായ മാര്‍ഗ്ഗം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ്. അങ്ങനെ അവരെ ക്ലയന്റാക്കി മാറ്റുക. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യപ്രചാരണത്തിന് എത്രയാണ് നിങ്ങളുടെ ഫീസ് എന്ന് അറിയിക്കുക. തുടക്കത്തില്‍ നിങ്ങള്‍ പറയുന്ന തുക കിട്ടണമെന്നില്ല. ആദ്യം ഒരു മാസത്തെ വര്‍ക്കൊക്കെയേ കിട്ടാന്‍ വഴിയുള്ളൂ. ഈ കാലയളവില്‍ തന്നെ മികച്ച പ്രതികരണം ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിക്കുക.
3) നേരത്തെ സൂചിപ്പിച്ച ഹോം സ്‌റ്റേ നിങ്ങളുടെ ക്ലയന്റായി എന്നു കരുതുക. ആദ്യം അവരുടെ പേരില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ അക്കൗണ്ട് ആരംഭിക്കുക. തുടര്‍ന്ന് അവര്‍ ഏത് രാജ്യക്കാരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക. അതിനനുസരിച്ച് ആ രാജ്യത്തു നിന്നുള്ള യാത്രാപ്രിയരെ സേര്‍ച്ചിലൂടെ കണ്ടെത്തി ഫ്രണ്ട്‌സാക്കി ചേര്‍ക്കുക. ഉദാഹരത്തിന്: ജര്‍മ്മനിയില്‍ നിന്നുള്ള സഞ്ചാരികളെയാണ് ഈ ഹോം സ്‌റ്റേ ലക്ഷ്യമിടുന്നതെങ്കില്‍, ജര്‍മ്മനിയില്‍ നിന്നുള്ള സഞ്ചാരപ്രിയരെ നിങ്ങള്‍ സോഷ്യല്‍ മീഡിയ ഫ്രണ്ട്‌സാക്കി ചേര്‍ക്കുക. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെ ട്രാവല്‍ കമ്യൂണിറ്റികളില്‍ നിന്നും മറ്റുമൊക്കെ ഇത്തരക്കാരെ കണ്ടെത്താവുന്നതേയുള്ളൂ. തുടര്‍ന്ന്, പ്രസ്തുത ഹോംസ്‌റ്റേയുടെ പ്രത്യേകതകള്‍, സര്‍വീസ്, ഭക്ഷണവിശേഷങ്ങള്‍ എന്നിവയൊക്കെ വിവരിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ദിവസവും ഇടുക. ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവയും അപ്‌ലോഡ് ചെയ്യുക. പ്രസ്തുത ഹോംസ്‌റ്റേയ്ക്ക് വെബ്‌സൈറ്റുണ്ടെങ്കില്‍ അതിന്റെ ലിങ്കും പോസ്റ്റ് ചെയ്യുക.
4) സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇന്ററാക്ടീവ് മാധ്യമങ്ങളാണ്. അതിനാല്‍ നിങ്ങള്‍ ഓരോ ഉത്പന്നത്തിന്റെ/ സേവനത്തിന്റെ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതെക്കുറിച്ച് അവര്‍ അന്വേഷിക്കാനും പ്രതികരിക്കാനുമുള്ള സാധ്യത കൂടുതലാണ്. അത്തരം അന്വേഷണങ്ങള്‍ക്ക് വേഗത്തിലും ഫലപ്രദമായും മറുപടി കൊടുക്കാന്‍ ശ്രദ്ധിക്കണം.
5) ഓരോ ക്ലയന്റിനും വേണ്ടി ദിവസവും ഒരു മണിക്കൂറെങ്കിലും ചുരുങ്ങിയത് ചെലവഴിക്കണം. ദിവസവും കൂടുതല്‍ പേരെ ഫ്രണ്ട്‌സാക്കി ചേര്‍ക്കാനും കൂടുതല്‍ വിശേഷങ്ങള്‍ പോസ്റ്റ് ചെയ്യാനും ശ്രദ്ധിക്കണം. കഴിവതും നിങ്ങളുടെ പോസ്റ്റുകള്‍ ഇന്‍ഫോര്‍മലാകാന്‍ ശ്രമിക്കണം.
തങ്ങളുടെ സോഫ്ട്‌വേര്‍ ഉപയോഗിക്കുന്ന ടിവി സെറ്റുകള്‍ വിപണിയിലെത്തിക്കുന്നത് നീട്ടിവെയ്ക്കാന്‍ നിര്‍മാതാക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.
ടെലിവിഷന്‍ എന്ന മാധ്യമത്തെ ഇന്റര്‍നെറ്റുമായി സമ്മേളിപ്പിക്കാന്‍ ഉദ്ദേശിച്ച് ഗൂഗിള്‍ അവതരിപ്പിച്ച സങ്കേതമാണ് ഗൂഗിള്‍ ടിവി. ആ സങ്കേതം ഉപയോഗിച്ചുള്ള ആദ്യ ടെലിവിഷന്‍ സെറ്റ്, സോണി കമ്പനിയും ലോഗിടെകും ചേര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയില്‍ പുറത്തിറക്കിയിരുന്നു.
ഗൂഗിള്‍ ടിവിയെക്കുറിച്ച് മോശം അവലോകനങ്ങള്‍ വന്നതും, ചില കേബിളുകള്‍ ഗൂഗിള്‍ ടിവിക്ക് ഉള്ളടക്കം നല്‍കുന്നത് തടഞ്ഞതുമാണ് ഇത്തരമൊരു നിര്‍ദേശത്തിന് പിന്നിലെന്ന്, 'വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഇക്കാര്യത്തെപ്പറ്റി ഗൂഗിള്‍ പ്രതികരിച്ചിട്ടില്ല.
ടിവിയില്‍ തന്നെ സെര്‍ച്ചിങ് സാധ്യമാക്കാനും അതുവഴി ഇന്റര്‍നെറ്റിനെയും ടിവിയെയും സമ്മേളിപ്പിക്കാനുമുദ്ദേശിച്ചാണ് ഗൂഗിള്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. സാംസങ് ഉള്‍പ്പടെ ഒട്ടേറെ കമ്പനികള്‍ ഗൂഗിള്‍ സങ്കേതം ഉപയോഗിച്ചുള്ള ടിവി സെറ്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ്, അക്കാര്യം നീട്ടി വെയ്ക്കാന്‍ ഗൂഗിള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഗൂഗിള്‍ ടിവിയുടെ ഉപയോഗം കരുതിയതിലും കൂടുതല്‍ സങ്കീര്‍ണമാണ് എന്ന് ചില വിവര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്റല്‍ കോര്‍പ്പറേഷനാണ് ഗൂഗിള്‍ ടിവിക്കുള്ള ചിപ്പ് നിര്‍മിക്കുന്നത്. ടിവിയില്‍ നെറ്റ് ബ്രൗസ് ചെയ്യാന്‍ സഹായിക്കുന്ന വയര്‍ലെസ്സ് കീബോര്‍ഡ് നിര്‍മിക്കുന്നത് ലോഗിടെക്ക് കമ്പനിയാണ്.
സ്മാര്‍ട്‌ഫോണുകളിലെ അപ്ലിക്കേഷനുകളും സൗകര്യങ്ങളും ദിനംപ്രതി വര്‍ധിക്കുന്നതോടെ ശരിക്കും കഷ്ടത്തിലാകുന്നത് അതിനുള്ളിലെ പ്രൊസസറുകളാണ്. ഓപ്ഷനുകള്‍ അധികമാകുന്നതോടെ കരുത്തുചോരുന്ന പ്രൊസസറുകള്‍ തളര്‍ന്നൂപോകുക സ്വാഭാവികം. ഫോണ്‍ ഹാങാകാന്‍ പിന്നെ അധികം സമയം വേണ്ടിവരില്ല.
കമ്പ്യൂട്ടറുകളിലേതുപോലെ ശക്തിയേറിയ ഡ്യുവല്‍ കോര്‍ പ്രൊസസറുകള്‍ ഫോണുകളിലും ഉപയോഗിക്കുക മാത്രമാണ് ഈ പ്രതിസന്ധിക്കുളള പരിഹാരം. ആ വഴിക്ക് മുന്നേറിയ ആദ്യ ഫോണ്‍ നിര്‍മാതാക്കള്‍ എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് എല്‍.ജി. ഈ കൊറിയന്‍ കമ്പനി ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച ഒപ്ടിമസ് 2 എക്‌സ് (LG OPTIMUS 2X) എന്ന മോഡലില്‍ ഒരു ജിഗാഹെര്‍ട്‌സ് ശേഷിയുള്ള എന്‍വിഡ്യ ടെഗ്ര-2 ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ആണുപയോഗിച്ചിരിക്കുന്നത്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കും വെബ് ബ്രൗസിങിനുമെല്ലാം മിന്നല്‍വേഗം സമ്മാനിക്കുന്ന ഈ പ്രൊസസറിന്റെ വരവ് സ്മാര്‍ട്‌ഫോണ്‍ രംഗത്ത് വന്‍ചലനങ്ങളുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.
കുറഞ്ഞ ഊര്‍ജ്ജ ഉപയോഗവും മികച്ച ഓഡിയോ, വീഡിയോ പ്രവര്‍ത്തനവമാണ് ഈ പ്രൊസസറുകളുടെ പ്രത്യേകത. മികവുറ്റ പ്രൊസസറാണ് ഉള്ളിലുള്ളതെന്നതിനാല്‍ ഹെവിവെയ്റ്റ് ഫീച്ചേഴ്‌സ് ആണ് ഒപ്ടിമസ് 2 എക്‌സില്‍ എല്‍.ജി. ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹൈഡെഫനിഷന്‍ ഗുണമേന്‍മയില്‍ ടി.വി. ഔട്ട്പുട്ട് നല്‍കാന്‍ സഹായിക്കുന്ന എച്ച്.ഡി.എം.ഐ. മിററിങ്, വയര്‍ലെസ് ആയി ഡി.എല്‍.എന്‍.എ. സംവിധാനമുള്ള ഏത് എച്ച്.ഡി. ടിവിയിലേക്കും ബന്ധിപ്പിക്കാവുന്ന സംവിധാനം, വീഡിയോ കാപ്ചറിങ് എന്നിവ ഇവയില്‍ പ്രധാനം.
1080 P റെക്കോഡിങ് ശേഷിയുളള എട്ട് മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും വീഡിയോ കോളിങിനായി 1.3 മെഗാപിക്‌സല്‍ ശേഷിയുള്ള മറ്റൊരു ക്യാമറയും ഫോണിലുണ്ട്. എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുമായി എത്തുന്ന ഒപ്ടിമസ് 2 എക്‌സില്‍ 32 ജി.ബി. കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനാകും. നിലവില്‍ ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് ഫോണിലുള്ളത്. ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ 2.3 ജിഞ്ചര്‍ബ്രെഡിലേക്ക് അപ്‌ഡേറ്റ് ചെയ്യാനുളള സൗകര്യവും എല്‍.ജി. വാഗ്ദാനം ചെയ്യുന്നു.
സൗകര്യങ്ങളും സംവിധാനങ്ങളും ഒട്ടേറെയുണ്ടെങ്കിലൂം ബാറ്ററി ആയുസിന്റെ കാര്യത്തില്‍ ഒപ്ടിമസ് 2 എക്‌സ് ഗൗരവമായ ചില സംശയങ്ങളുയര്‍ത്തുന്നുവെന്ന് പറയാതെ വയ്യ. സാധാരണഫോണുകളിലേതുപോലുള്ള 1500 മില്ലിമീറ്റര്‍ ആംപിയര്‍ അവര്‍ (എംഎഎച്ച്) ബാറ്ററിയാണ് ഈ ഫോണിലുപയോഗിച്ചത്. ഒരു ദിവസം മുഴുവനുപയോഗിക്കാവുന്ന ഊര്‍ജ്ജം പകരാന്‍ ഈ ബാറ്ററിക്കാകുമോ എന്ന് കണ്ടു തന്നെ അറിയണം.
എല്‍.ജി.യുടെ സ്വന്തം തട്ടകമായ ഉത്തരകൊറിയന്‍ വിപണിയിലാണ് ഒപ്ടിമസ് 2 എക്‌സ് ആദ്യമെത്തുക. പുതുവര്‍ഷത്തിലായിരിക്കും ഇതിന്റെ ലോഞ്ചിങ്. തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യയടക്കമുള്ള വിപണികളില്‍ ഈ ഫോണ്‍ അതിഥിയായെത്തും. ഒപ്ടിമസ് 2 എക്‌സിന്റെ ചുവടുപിടിച്ച് മറ്റെല്ലാ കമ്പനികളും ഡ്യൂവല്‍കോര്‍ പ്രൊസസറുള്ള മോഡലുകളിറക്കുന്ന കാഴ്ചയ്ക്കും 2011 സാക്ഷ്യം വഹിക്കുമെന്നുറപ്പ്. ഇക്കാര്യത്തില്‍ സാംസങ് കമ്പനിയാകും എല്‍.ജി.യുമായി ആദ്യ മത്സരിക്കാനെത്തുകയെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കോ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കോ പരിഭാഷപ്പെടുത്താനുള്ള പ്രാവീണ്യം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അവസരങ്ങളുടെ വലിയൊരു ലോകം. ഇംഗ്ലീഷും മലയാളവും എന്നല്ല, ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ഫ്രീലാന്‍സ് ട്രാന്‍സ്‌ലേഷന്‍ ജോലികളിലൂടെ വീട്ടിലിരുന്നു തന്നെ നല്ലൊരു തുക പ്രതിമാസം സമ്പാദിക്കാം.
പ്രതിഫലം
വാക്കൊന്നിന് 50 പൈസ മുതല്‍ നാല് രൂപ വരെയാണ് ശരാശരി നിരക്ക്. എന്നാല്‍ ജോലിയുടെ സ്വഭാവമനുസരിച്ച് കൂടുതല്‍ തുക ലഭിക്കാം. വീട്ടിലിരുന്ന് പ്രതിമാസം 30,000 രൂപയും 40,000 രൂപയുമൊക്കെ സമ്പാദിക്കുന്നവര്‍ നിരവധി.
അവസരങ്ങള്‍ എവിടെ നിന്നൊക്കെ?
ഒരു മള്‍ട്ടിനാഷണല്‍ കമ്പനി ലോക വിപണിയില്‍ ഒരു ഉത്പന്നം അവതരിപ്പിക്കുകയാണെന്ന് കരുതുക. അവരുടെ ബ്രോഷറും ഉത്പന്നത്തിന്റെ പാക്കേജിങ്ങുമൊക്കെ വിവിധ ഭാഷകളില്‍ തയ്യാറാക്കേണ്ടിവരും. ഇതിന് സ്ഥിരമായി ആളെ വയ്‌ക്കേണ്ട കാര്യമില്ലല്ലോ. അപ്പോള്‍ അത്തരം ജോലികള്‍ ഫ്രീലാന്‍സായി പരിഭാഷ നടത്തുന്നവരെ ഏല്‍പ്പിക്കും. മിക്കപ്പോഴും ട്രാന്‍സ്‌ലേഷന്‍ ഏജന്‍സികളെയാവും കമ്പനികള്‍ സമീപിക്കുക. ബ്രഡ് മുതല്‍ ട്രക്ക് വരെ എത്രയെത്ര ഉത്പന്നങ്ങളാണ് ഓരോ ദിവസവും വിപണിയിലെത്തുന്നത്.
മൈക്രോസോഫ്റ്റും യാഹുവും ഗൂഗൂളും എംഎസ്എന്നും വരെ പ്രാദേശികവത്കരണത്തിലേക്ക് നീങ്ങുകയാണ്. ഇതൊക്കെ വലിയ അവസരമാണ് തുറന്നുതരുന്നത്.
സാഹിത്യവാസനയുള്ളവര്‍ക്ക് പുസ്തകപ്രസാധകര്‍ക്ക് വേണ്ടി പരിഭാഷാജോലികള്‍ ചെയ്തുകൊടുക്കാം.
പരിഭാഷാ ജോലികള്‍ കിട്ടാന്‍
ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, നോയ്ഡ എന്നിവിടങ്ങളൊക്കെ കേന്ദ്രീകരിച്ച് നിരവധി ട്രാന്‍സ്‌ലേഷന്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രാന്‍സ്‌ലേഷന്‍ കഫേ, ട്രാന്‍സ്‌ലേഷന്‍ ബേസ്, പ്രോസ് തുടങ്ങി ട്രാന്‍സ്‌ലേഷന്‍ നെറ്റ്‌വര്‍ക്കുകളുമുണ്ട്. ഇവയുടെ വെബ്‌സൈറ്റുകളില്‍ ട്രാന്‍സ്‌ലേറ്റര്‍മാര്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.
എന്തിനെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങള്‍ ജനങ്ങള്‍ക്ക് അവരവരുടെ ഭാഷയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍, നാഷണല്‍ ട്രാന്‍സ്‌ലേഷന്‍ മിഷന്‍ (എന്‍ടിഎം) എന്ന ഉദ്യമത്തിന് തുടക്കമിട്ടുണ്ട്. എന്‍ടിഎമ്മിലും ഫ്രീലാന്‍സ് ട്രാന്‍സ്‌ലേറ്റര്‍മാര്‍ക്ക് അവസരമുണ്ട്. എന്‍ടിഎമ്മിന്റെ വെബ്‌സൈറ്റിലെത്തി (www.ntm.org.in) പേര് രജിസ്റ്റര്‍ ചെയ്യാം.
ഗൗരവമുള്ള ജോലി
പരിഭാഷ എന്ന പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന് വിചാരിക്കരുത്. നിങ്ങളുടെ പരിഭാഷ പരിശോധിക്കാന്‍ ഭാഷാവിദഗ്ധരുടെ സംഘമുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. പരിഭാഷ തൃപ്തികരമല്ലെങ്കില്‍ ചില്ലികാശ് പോലും കിട്ടില്ല. ചെയ്ത ജോലിയൊക്കെ വെറുതേയാവും. അതിനാല്‍ വളരെ ഗൗരവത്തോടെയാണ് ഈ പ്രവൃത്തിയെ കാണാന്‍.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്ക് വഴിയാണ് ഭീകരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ബ്രിട്ടണില്‍ മാത്രം ഒരു ലക്ഷം ഫേസ്ബുക്ക് ക്രൈമുകളാണ് പോലീസിന് ലഭിച്ചത്. ഇതില്‍ കൊലപാതകം, പീഡനം, സ്വത്ത് തട്ടിപ്പ് മുതല്‍ ചീത്ത വിളിക്കല്‍ വരെയുണ്ട്. ഭീകരം തന്നെ.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ബ്രിട്ടണിലെ ഫേസ്ബുക്ക് ക്രൈം 540 ശതമാനം വര്‍ധിച്ചെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ പോലീസിന് സൊഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റ് ക്രൈമുകളുടെ 7545 കാളുകളാണ് ലഭിച്ചത്. തട്ടിപ്പുകള്‍, ലൈംഗിക ചൂഷണങ്ങള്‍ എന്നിവയാണ് കൂടുതലായി നടക്കുന്നത്.
ഫേസ്ബുക്ക് ജനപ്രീതിയില്ലാത്ത കാലത്ത് കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു. 2005ല്‍ കേവലം 1411 കാളുകള്‍ മാത്രമാണ് പോലിസിന് ലഭിച്ചത്. ഫേസ്ബുക്കില്‍ കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളും പീഡനങ്ങളും വര്‍ധിച്ചുവരികയാണ്. സൈബര്‍ ആക്രമണങ്ങള്‍ക്കും ഓണ്‍ലൈന്‍ ക്രൈമിനും ഇരയാകുന്നവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രമുഖ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും വയസ്സ് കുറച്ചാണ് അംഗത്വമെടുക്കുന്നത്. ഫേസ്ബുക്കില്‍ പതിമൂന്ന് വയസ്സ് തികഞ്ഞവര്‍ക്ക് മാത്രമെ അംഗത്വം നല്‍കൂ. ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ വയസ് തെറ്റായി കാണിച്ച് അംഗത്വമെടുക്കുകയാണ്.
മിക്ക കുട്ടികളും പതിനെട്ടിന് മുകളിലാണ് വയസ്സ് കാണിക്കുന്നത്. ഇതോടെ മുതിര്‍ന്നവര്‍ കുട്ടികളുടെ സുഹൃത്തുക്കളായി എത്തുകയും വിവിധ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മിക്ക സ്കൂളുകള്‍ക്കും വിദ്യാര്‍ഥി സംഘടനകള്‍ക്കും ഫേസ്ബുക്ക്, ഒര്‍ക്കുട്ട് കമ്മ്യൂണിറ്റികളും പ്രത്യേകം പേജുകളുമുണ്ട്. ഇത്തരം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സൈബര്‍ ക്രിമിനലുകള്‍ വര്‍ധിച്ചിട്ടുണ്ട്.
മിക്ക കുട്ടികളും രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ അനുമതി ഇല്ലാതെയാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സന്ദേശങ്ങളും നിരീക്ഷിക്കാന്‍ പോലും മിക്ക രക്ഷിതാക്കള്‍ക്കും സമയവും ഇല്ല. മിക്ക കുട്ടികളും ഫേസ്ബുക്കില്‍ പൂര്‍ണ വ്യക്തി വിവരങ്ങള്‍ നല്‍കുന്നവരാണ്. ഇതും ക്രിമിനലുകളെ സഹായിക്കും. ഫേസ്ബുക്ക് വഴി വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി കൊലപാതകങ്ങള്‍ വരെ നടത്തിയ റിപ്പോര്‍ട്ടുകളുണ്ട്
വിക്കിലീക്ക്‌സിന് ബദലാകാന്‍ പുതിയൊരു സൈറ്റ് ആരംഭിക്കുന്നതായി വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ മുന്‍ ഡെപ്യൂട്ടി പ്രഖ്യാപിച്ചു. 'ഓപ്പണ്‍ലീക്ക്‌സ്' (www.openleaks.org) എന്ന് പേരിട്ടിരിട്ടിട്ടുള്ള പുതിയ സര്‍വീസ് കൂടുതല്‍ സുതാര്യമായിരിക്കുമെന്ന്, വിക്കിലീക്ക്‌സിലെ രണ്ടാംസ്ഥാനക്കാരനായിരുന്ന ഡാനിയേല്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് അറിയിച്ചു.
അമേരിക്കന്‍ എംബസികളയച്ച ലക്ഷക്കണക്കിന് രഹസ്യരേഖകള്‍ പരസ്യപ്പെടുത്തുക വഴി വിക്കീലീക്ക്‌സും സ്ഥാപകന്‍ അസാഞ്ജും അമേരിക്കന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടി നേരിടുന്ന സമയത്താണ്, ബദല്‍ സൈറ്റുമായി അസാഞ്ജിന്റെ മുന്‍സഹായി രംഗത്തെത്തുന്നത്. ലൈംഗീകക്കുറ്റത്തിന് അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടനില്‍ അറസ്റ്റിലാണ്.
പുതിയ സൈറ്റിന്റെ അഡ്രസില്‍ ഇപ്പോള്‍ ചെന്നാല്‍ അതിന്റെ ലോഗോ മാത്രമേ കാണൂ....'Coming soon!' എന്ന സന്ദേശവുമുണ്ട്. എന്നാല്‍, ഇതെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഒരു ടെക്‌നോളജി വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് തയ്യാറായില്ല.
എന്തുകൊണ്ട് താന്‍ വിക്കിലീക്ക്‌സുമായി തെറ്റിപ്പിരിഞ്ഞു എന്നും അദ്ദേഹം വിശദീകരിച്ചില്ല. അഭിപ്രായ വ്യത്യാസം മൂലം അസാഞ്ജുമായി തെറ്റിപ്പിരിഞ്ഞ മറ്റ് പ്രവര്‍ത്തകരും പുതിയ സൈറ്റുമായി സഹകരിക്കുന്നുണ്ട്.
'കഴിഞ്ഞ കുറെ മാസങ്ങളായി ആ സംഘടന തുറന്ന സ്വഭാവമുള്ള ഒന്നല്ല, ഓപ്പണ്‍ സോഴ്‌സ് എന്ന വാഗ്ദാനം അതിന് നഷ്ടമായിരിക്കുന്നു'-വിക്കിലീക്ക്‌സിനെക്കുറിച്ച് ഡോംഷെയ്റ്റ്-ബെര്‍ഗ് പറഞ്ഞു. 'തെറ്റായ മാര്‍ഗമാണ് വിക്കിലീക്ക്‌സ് തുറക്കുന്നതെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്'-അദ്ദേഹം അഭിപ്രായപ്പെട്ടു.
ചോര്‍ന്നു കിട്ടുന്ന വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ വഴി തുറന്നു കൊടുക്കുകയാണ് ഓപ്പണ്‍ലീക്ക്‌സ് ചെയ്യുക, എന്നാല്‍ അതൊരു പ്രസാദകന്‍ ആവുകയില്ല-അദ്ദേഹം അറിയിച്ചു. തന്റെ സൈറ്റ് 2011 ആദ്യം പരീക്ഷണാര്‍ഥം പ്രവര്‍ത്തനം തുടങ്ങുമെന്നും, പൂര്‍ണാര്‍ഥത്തില്‍ പിന്നീട് പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോംഷെയ്റ്റ്-ബെര്‍ഗ് പറഞ്ഞു.
ഓസ്‌ട്രേലിയക്കാരനായ അസാഞ്ജ് 2006 ലാണ് വിക്കിലീക്ക്‌സ് സ്ഥാപിച്ചത്. മുമ്പ് വിക്കിലീക്ക്‌സില്‍ അസാഞ്ജ് കഴിഞ്ഞാല്‍ ഡോംഷെയ്റ്റ്-ബെര്‍ഗ് ആയിരുന്നു പ്രധാനി. മുമ്പ് ജര്‍മന്‍ ഹാക്കര്‍ ഗ്രൂപ്പ് 'കയോസ് കമ്പ്യൂട്ടര്‍ ക്ലബ്ബി'ന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നയാളാണ് ഡോംഷെയ്റ്റ്-ബെര്‍ഗ്.
ഗൂഗ്ള്‍, യാഹൂ, ബിങ് തുടങ്ങിയ നിരവധി സെര്‍ച് എന്‍ജിനുകള്‍ ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ പരസ്‌പരം മത്സരിക്കുന്നതിനിടെ ഈ രംഗത്തേക്ക് പുതിയൊരെണ്ണം കൂടി കടന്നുവരുകയാണ്. 'ബ്ലെക്കോ' (blekko) എന്നാണ് ഈ പുതിയ സെര്‍ച് എന്‍ജിന്റെ പേര്. നിലവിലെ സെര്‍ച് എന്‍ജിനുകള്‍ ആവശ്യമുള്ളതിലും കൂടുതല്‍ സെര്‍ച് ഫലങ്ങള്‍ നമ്മുടെ മുന്നിലെത്തിക്കുന്നതിനാല്‍ ഉപയോക്താവിന് ആശയക്കുഴപ്പവും സമയനഷ്ടവുമുണ്ടാകുന്നു. ഇതിന് പ്രതിവിധി എന്ന നിലക്കാണ് ബ്ലെക്കോ എത്തുന്നത്. ആവശ്യമില്ലാത്ത സെര്‍ച് ഫലങ്ങള്‍ മുന്നിലെത്തിച്ച് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെ പ്രസക്തമായ ഫലങ്ങള്‍ മാത്രം നല്‍കുക എന്നതാണ് പുതിയ സെര്‍ച് എന്‍ജിന്റെ രീതി. ഇതര സെര്‍ച് എന്‍ജിനുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെ.
'സ്ലാഷ്ടാഗ്‌സ്' (slashtags) എന്ന സവിശേഷമായ ടെക്‌നോളജിയാണ് ബ്ലെക്കോയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രസക്തവും അര്‍ഥവത്തുമെന്ന് കരുതുന്ന 300 കോടി വെബ് പേജുകളാണ് ഈ സെര്‍ച് എന്‍ജിനില്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും മുന്നിലുള്ള സെര്‍ച് ഫലങ്ങള്‍ മാത്രമേ ഒരു നിശ്ചിത വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലഭിക്കുകയുള്ളൂ. എഡിറ്റ് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ ഈ പട്ടികകളെയാണ് 'സ്ലാഷ്ടാഗ്‌സ്' എന്നു വിളിക്കുന്നത്. 'സ്ലാഷ് ദ വെബ്' എന്നതാണ് ബ്ലെക്കോയുടെ മുദ്രാവാക്യം.
നിലവാരം കുറഞ്ഞ വെബ്‌സൈറ്റുകള്‍ ചില വിദ്യകള്‍ ഉപയോഗിച്ച് സെര്‍ച് ഫലങ്ങളില്‍ മുമ്പിലെത്താറുണ്ട്. സ്ഥൂലമായ സെര്‍ച് ഫലമാണ് ഇതുമുഖേന ലഭിക്കുക. മുഖ്യമായും health, colleges, autos, personal finance, lyrics, recipes, hotels എന്നീ ഏഴ് വിഭാഗങ്ങളിലാണ് ആവശ്യമില്ലാത്ത സെര്‍ച്ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ വരുന്നതെന്ന് ബ്ലെക്കോ കണക്കാക്കുന്നു. ഈ വിഷയങ്ങളില്‍ സ്വയം എഡിറ്റ് ചെയ്ത സെര്‍ച്ഫലങ്ങളാണ് ബ്ലെക്കോയില്‍ ലഭിക്കുക. സാധാരണ ഗതിയില്‍ ഗൂഗഌലും മറ്റും ഏതെങ്കിലും വിഷയത്തില്‍ സെര്‍ച് ചെയ്യുമ്പോള്‍ ലിങ്കുകളും കീവേഡുകളും ഉള്‍പ്പെടെ നിരവധി ഫലങ്ങള്‍ മുന്നിലെത്തുന്നു. അതുകൊണ്ടു തന്നെ പ്രസക്തമായ ഫലങ്ങള്‍ സെര്‍ച് വഴി കണ്ടെത്താനാവില്ലെന്നത് ഇവയുടെ ന്യൂനതയാണ്. ഇതൊഴിവാക്കുക എന്നതാണ് പുതിയ ടെക്‌നോളജി ലക്ഷ്യമാക്കുന്നത് - ബ്ലെക്കോയുടെ സ്ഥാപകരിലൊരാളായ റിച്ച് സ്‌ക്രെന്റ പറയുന്നു. സെര്‍ച് ഫലങ്ങള്‍ ശുദ്ധീകരിക്കുക വഴി ആവശ്യമില്ലാത്ത സ്‌പാം സൈറ്റുകളെ അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യം കൂടി ബ്ലെക്കോക്കുണ്ട്. മൂന്നു വര്‍ഷത്തെ വികസനത്തിനും ഏതാനും മാസങ്ങളിലെ ബീറ്റാ ടെസ്റ്റിങ്ങിനും ശേഷം നവംബര്‍ ഒന്നിനാണ് ബ്ലെക്കോ പുറത്തിറക്കിയത്. ബ്ലെക്കോയുടെ വരവിനെ 'ഗൂഗ്ള്‍ കില്ലര്‍' എന്നാണ് വെബ്‌ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗൂഗഌമായി ഒരു മത്സരത്തിന് തങ്ങള്‍ ഇല്ലെന്ന് ഇതിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായ സെര്‍ച് അനുഭവം സമ്മാനിക്കുകയാണത്രെ ബ്ലെക്കോയുടെ ലക്ഷ്യം.
ഗര്‍ഭകാലത്ത് മൊബൈല്‍ഫോണ്‍ പതിവായി ഉപയോഗിക്കുന്നവരുടെ കുഞ്ഞുങ്ങളില്‍ സ്വഭാവവ്യതിയാനം കൂടുതലായി ഉണ്ടാകുമെന്ന് പഠനറിപ്പോര്‍ട്ട്. 1996 2002 കാലത്തു ഗര്‍ഭിണികളായ ഒരു ലക്ഷം സ്ത്രീകളുടെ മക്കളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇത്തരം അമ്മമാരുടെ കുഞ്ഞുങ്ങള്‍ വളരെ നേരത്തേ തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭകാലത്തുതന്നെ ഈ സ്ത്രീകളെ നരീക്ഷണവിധേയരാക്കാന്‍ തുടങ്ങിയിരുന്നു. ജീവിതരീതി, ഭക്ഷണം, പ്രകൃതിയുമായി ബന്ധപ്പെട്ട് ഗര്‍ഭകാലത്തുണ്ടാകുന്ന സവിശേഷതകള്‍ തുടങ്ങിയ എല്ലാകാര്യങ്ങളെക്കുറിച്ചും ഈ സ്ത്രീകള്‍ക്ക് നേരത്തേ വിവരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് പ്രസവം കഴിഞ്ഞ് കുട്ടികള്‍ക്ക് 7 വയസ്സ് തികഞ്ഞപ്പോഴാണ് കുട്ടികളുടെ സ്വഭാവരീതികളെക്കുറിച്ചും മറ്റും വീണ്ടും പഠനം നടത്തിയത്. ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയത് കുട്ടികളുടെ സ്വഭാവ പഠനമായിരുന്നു. ഗര്‍ഭകാലത്ത് അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവും ഇപ്പോള്‍ കുട്ടികള്‍ക്ക് അതിനോടുള്ള മനോഭാവമെന്തെന്ന കാര്യവും വ്യക്തമായി പഠിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കൂടുതലായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച അമ്മമാരുടെ കുട്ടികള്‍ക്ക് മറ്റുള്ളവരുടെ കുട്ടികളെ അപേക്ഷിച്ച് സ്വഭാവ വൈകല്യങ്ങളും പ്രശ്‌നങ്ങളും കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഇവര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ ഫോണുകളില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ടത്രേ. എന്നാല്‍, ഇതു അമ്മമാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗംകൊണ്ടു തന്നെയാണോ എന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആണെന്നും അല്ലെന്നുമുള്ള വാദം ശക്തമാണ്.
റിയാദ്: സൗദിയില്‍ ആദ്യമായി ഡിജിറ്റല്‍ ഫോണ്‍ വിപ്ലവവുമായി 'ഗോ' ടെലികോം രംഗത്ത്. 'ഗോ തര്‍ഹല്‍' എന്നു പേരിട്ട പുതിയ ഡിജിറ്റല്‍ ശബ്ദ സാങ്കേതിക വിദ്യയുമായാണ് ഇന്റര്‍നെറ്റ് ടെലിഫോണ്‍ ഉള്‍പ്പെടെയുള്ളവയില്‍ പുതിയ അനുഭവം നല്‍കാന്‍ തങ്ങള്‍ തയാറെടുക്കുന്നതെന്ന് 'ഗോ' ടെലികോം ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഐപോഡ്, ഐപാഡ്, സാംസങ് ഗാലക്‌സി ടാബ് തുടങ്ങിയ സ്മാര്‍ട്ട് ഡിവൈസുകളെ ടെലിഫോണ്‍ ആയി പരിവര്‍ത്തിപ്പിക്കാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷണല്‍, ലോക്കല്‍ ഫോണുകളിലേക്ക് വിളിക്കാനും തിരിച്ച് ഫോണ്‍ സ്വീകരിക്കാനും കഴിയും വിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഫലത്തില്‍ ഒരാള്‍ക്ക് സ്വന്തം ഇമെയില്‍ ഐഡിയുടെ പിന്‍ബലത്തില്‍ ലോകത്തെവിടേക്കും 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ ചെയ്യാന്‍ സാധിക്കുമെന്ന് 'ഗോ' അധികൃതര്‍ പറഞ്ഞു. ഇതിനായി 'ഗോ'യില്‍ ലഭിക്കുന്ന 08111ല്‍ തുടങ്ങുന്ന നമ്പര്‍ ആവശ്യമാണ്. ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ചെയ്യാന്‍ സാധിക്കും. ഐ ഫോണ്‍, ഗാലക്‌സി എസ്, എച്ച്.ടി.സി, സോണി എറിക്‌സണ്‍, നോക്കിയ, ബ്ലാക്‌ബെറി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഐ.ഒ.എസ്, ഗൂഗിള്‍ ആന്‍ഡ്രോയിഡ്, സ്മിബിയന്‍ 3, വിന്‍ഡോസ് ഫോണ്‍ 7 തുടങ്ങിയ ഓപറേറ്റിങ് സിസ്റ്റം വഴിയും വിന്‍ഡോസ്, മാക്, ലിനക്‌സ് തുടങ്ങിയ കമ്പ്യൂട്ടര്‍, ലാപ്‌ടോപുകളില്‍ നിന്നും ഇതുവഴി സിംകാര്‍ഡിന്റെ പിന്‍ബലമില്ലാതെ ഫോണ്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും.
ഒരു 'ഗോ തര്‍ഹല്‍' ഉപയോഗിച്ച് വിവിധ ഡിവൈസുകളില്‍ നിന്ന് ഫോണ്‍ ചെയ്യാനും സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏത് കമ്പ്യൂട്ടറില്‍ നിന്നും ഒരാളുടെ ഇമെയില്‍ തുറന്ന് നോക്കാവുന്നതു പോലെ ലളിതമായി ഒരാള്‍ക്ക് എവിടെ നിന്നും ഫോണ്‍ ചെയ്യാന്‍ 'ഗോ തര്‍ഹല്‍' വഴി സാധിക്കും. ലോഞ്ചിങ് കാലയളവില്‍ മൂന്ന് മാസത്തേക്ക് 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്നവര്‍ക്ക് പരസ്‌പരം സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ ഐ ട്യൂണ്‍സ്, ആപ്പിള്‍ സ്‌റ്റോര്‍, ഒ.വി.ഐ സ്‌റ്റോര്‍, ഗൂഗിള്‍ ആന്‍ഡ്രോയിഡ് എന്നിവയില്‍ നിന്ന് 'ഗോ തര്‍ഹല്‍' സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ഇതിനു പുറമെwww.go.com.saഎന്ന കമ്പനി വെബ്‌സൈറ്റ് വഴിയും ഡൗണ്‍ലോഡ് ചെയ്യാനാവും.
നിലവിലുള്ള നെറ്റ് ഫോണ്‍ സംവിധാനങ്ങളെല്ലാം ശബ്ദ ക്രമീകരണത്തിന്റെ കാര്യത്തില്‍ അമ്പേ പരാജയമായിരിക്കെ 'ഗോ തര്‍ഹല്‍' ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യ മൂലം ഉയര്‍ന്ന നിലവാരത്തിലുള്ള ശബ്ദ ക്രമീകരണമായിരിക്കും ലഭിക്കുക. എന്നു മാത്രമല്ല, നിലവിലുള്ളവ വഴി അങ്ങോട്ട് വിളിക്കാന്‍ മാത്രമേ കഴിയൂ, 'ഗോ തര്‍ഹല്‍' വഴി ഫോണ്‍ തിരിച്ച് സ്വീകരിക്കാനും കഴിയുമെന്നത് വലിയ നേട്ടമായിരിക്കുമെന്നും 'ഗോ' അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ടിങ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റാഇദ് ഖയാലിന് പുറമെ സി.ഒ.ഒ എന്‍ജിനീയര്‍ സൈദ് ശബാനദ്, അബ്ദുറഹ്മാന്‍ മുത്‌രിബ് എന്നിവരും പങ്കെടുത്തു.
ഉറങ്ങിക്കിടക്കുമ്പോളും ഓഫീസിലോ ക്ലാസിലോ ഇരിക്കുമ്പോഴും കുഞ്ഞുങ്ങളുറങ്ങുമ്പോഴുമൊക്കെ സെല്‍ഫോണ്‍ തനിയെ സൈലന്റ് മോഡിലായിരുന്നെങ്കില്‍ എന്ന് നമ്മളില്‍ പലരും ആഗ്രഹിച്ചിട്ടുണ്ടാകും. അതിനുള്ള സംവിധാനങ്ങള്‍ ഓരോ പുതിയ ഫോണ്‍ വാങ്ങുമ്പോളും സെറ്റിംഗ്‌സില്‍ പോയി പരതി നോക്കിയിട്ടുമുണ്ടാകും. അത്തരക്കാര്‍ക്ക് നോക്കിയ പുതിയ സോഫ്ട്‌വേര്‍ രംഗത്തിറക്കിയിട്ടുണ്ട്. നോക്കിയ സിറ്റുവേഷന്‍സ് എന്ന അനുസരണയുള്ള സോഫ്റ്റ് വേര്‍. പേരുപോലെ തന്നെ സിറ്റുവേഷനനുസരിച്ച് പ്രതികരിക്കുന്ന വിവേകശാലിയായ ഒന്ന്.
നോക്കിയ സിറ്റുവേഷന്‍സ് എല്ലാം മനസ്സിലാക്കി തനിയെ പ്രവര്‍ത്തിക്കുമെന്നല്ല പറഞ്ഞു വരുന്നത്. ഏതൊക്കെ സമയത്ത് എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ പറഞ്ഞു കൊടുക്കണം. ഇതിനെ നന്നായി പരിശീലിപ്പിച്ചാല്‍ മൊബൈല്‍ നമുക്ക് ഒരു ശല്യമേ അല്ലാതാകും.
സാധാരണയായി നമ്മള്‍ ഏതൊക്കെ സമയത്ത് എവിടെയൊക്കെയാണെന്ന് നേരത്തെ അറിയുമെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാണ്. രാത്രി പതിനൊന്നിനു ശേഷം ഫോണ്‍ സൈലന്റാവണം, രാവിലെ ഒമ്പതുമുതല്‍ ഒമ്പതര വരെ ഡ്രൈവ് ചെയ്യുമ്പോള്‍ ബ്ലൂടൂത്ത് ഓണ്‍ ചെയ്യണം, നാളെ വൈകിട്ട് രണ്ടുമണിക്കൂര്‍ ട്രെയിനിലായിരിക്കുമ്പോള്‍ റിംഗ്‌ടോണ്‍ വോള്യം കൂട്ടി വെക്കണമെന്നൊക്കെ പറഞ്ഞാല്‍ കൃത്യസമയമാകുമ്പോള്‍ ഈ സോഫ്ട്‌വേര്‍ അനുസരണയോടെ ചെയ്‌തോളും. മിസ്സ്ഡ് കോളുകള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി എസ് എം എസ് അയക്കാനും ഇടക്കിടെ തീമോ വാള്‍പേപ്പറോ മാറ്റണമെങ്കിളും ഇതില്‍ സൗകര്യമുണ്ട്.
നമുക്ക് സെല്‍ഫോണ്‍ ആവശ്യമില്ലാത്ത സമയത്ത് കാലേക്കൂട്ടി സ്ലീപ്പിംഗ് മോഡിലിട്ടാല്‍ ബാറ്ററി ലാഭിക്കാം. സ്ലീപ്പിംഗ്, ഇന്‍ എ മീറ്റിംഗ്, വാച്ചിംഗ് ടിവി, പ്ലേയിംഗ് വിത്ത് കിഡ്‌സ് തുടങ്ങിയ മോഡുകള്‍ നോക്കിയ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇവ നമ്മുടെ സൗകര്യത്തിനനുസരിച്ച് എഡിറ്റു ചെയ്ത് ഉപയോഗിക്കുകയുമാകാം.
നോക്കിയ ഈ വിദ്യ നേരത്തേ തന്നെ കൊണ്ടുവന്നിരുന്നു നോക്കിയ എന്‍ 97 ല്‍. നോക്കിയ ബോട്‌സ് എന്നായിരുന്നു പേര്്. എന്നാല്‍ ഇപ്പോള്‍ എന്‍ 97, എന്‍ 97 മിനി, എസ്60 , നോക്കിയ ഇ600, നോക്കിയ 5228, നോക്കിയ 5230, നോക്കിയ 5230 ന്യൂറോണ്‍, നോക്കിയ 5235 മ്യൂസിക് എഡിഷന്‍, നോക്കിയ 5250, നോക്കിയ 5530 എക്സ്പ്രസ്സ് മ്യൂസിക്, നോക്കിയ 800 എക്സ്പ്രസ് മ്യൂസിക് ,നോക്കിയ എക്‌സ്600 തുടങ്ങിയവയിലും നോക്കിയ സിറ്റുവേഷന്‍സ് പ്രവര്‍ത്തിക്കും
ഒടുവില്‍ നോക്കിയ എക്‌സ് ഫൈവ് (X5) ഇന്ത്യയിലുമെത്തി. അഞ്ചുമാസം മുമ്പ് ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ ഫോണ്‍ ലഭിച്ചുതുടങ്ങിയത് ഇപ്പോഴാണ്. ടച്ച്‌സ്‌ക്രീനും ക്യുവെര്‍ട്ടി കീബോര്‍ഡും സ്‌ലൈഡറുമെല്ലാം ചേര്‍ന്നുള്ള സങ്കരമോഡലാണിത്. നോക്കിയ ഇ സീരീസ് സ്മാര്‍ട്‌ഫോണും എക്സ്പ്രസ്മ്യൂസിക് ഫോണും ചേര്‍ന്നുണ്ടായ സങ്കരസന്തതിയെന്നും എക്‌സ് ഫൈവിനെ വിശേഷിപ്പിക്കുന്നവരുണ്ട്.
ഒരുപാട് പ്രത്യേകതകളുമായാണ് എക്‌സ് ഫൈവിന്റെ വരവ്. സ്മാര്‍ട്‌ഫോണുകള്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തിനു വേണ്ടതെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായ ഫോണുകളുടെ മലവെള്ളപ്പാച്ചിലിനിടയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന നോക്കിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷമിറക്കിയ മോഡലാണിത്.
കാള്‍ സെയ്‌സ് (Carl Zeiss) ലെന്‍േസാടു കൂടിയ അഞ്ചു മെഗാപിക്‌സല്‍ ക്യാമറയാണ് എക്‌സ് അഞ്ചിന്റെ പ്രധാന ആകര്‍ഷണം. നോക്കിയ ഫോണുകളില്‍ ഇതിനുമുമ്പും ഉപയോഗിക്കപ്പെട്ടിട്ടുണ്ട് ഈ ലെന്‍സുകള്‍. മികച്ച ചിത്രമേന്‍മ ഉറപ്പുവരുത്തുന്ന ലെന്‍സിനൊപ്പം നാല് എക്‌സ് ഡിജിറ്റല്‍ സൂമും എല്‍.ഇ.ഡി.ഫ്ലഷുമുണ്ട്. ഫോട്ടോഗ്രാഫി പ്രേമികളെ തൃപ്തിപ്പെടുത്താന്‍ ഇവ ധാരാളം മതി. ക്യാമറയ്ക്ക് നൈറ്റ് മോഡ് ഇല്ല എന്നൊക്കെ ചിലര്‍ പരാതി പറയുന്നുണ്ടെങ്കിലും വെട്ടമുള്ളിടത്ത് ഫോട്ടോെയടുക്കാന്‍ ഈ ഫോണ്‍ േകമനാണെന്ന് ഉപയോഗിച്ചവര്‍ പറയുന്നു.
'സര്‍പ്രൈസ് മി' എന്ന അപ്ലിക്കേഷനാണ് ഈ ഫോണിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നതെന്ന് നോക്കിയ അവകാശപ്പെടുന്നുണ്ട്. മ്യൂസിക് പ്ലെയര്‍ ഓണ്‍ ചെയ്ത ശേഷം ഫോണൊന്നു കുലുക്കിയാല്‍ വേറൊരു പാട്ട് പാടിത്തുടങ്ങുന്ന അതിശയത്തിനാണ് 'സര്‍പ്രൈസ് മി' എന്നു പേരിട്ടിരിക്കുന്നത്. ഇന്‍ബോക്‌സില്‍ പുതിയ മെസേജുകള്‍ വന്നിട്ടുണ്ടോ എന്നറിയാനും ഫോണ്‍ കുലുക്കിനോക്കിയാല്‍ മതി. ഇതില്‍ വലിയ പുതുമയൊന്നുമില്ലെന്നും മോഷന്‍സെന്‍സര്‍ സാങ്കേതികവിദ്യ ചൈനീസ്‌ഫോണുകള്‍ എത്രയോ കാലം മുമ്പ് അവതരിപ്പിച്ചതാണെന്ന് വിമര്‍ശകര്‍ വാദമുന്നയിച്ചേക്കാം. വിമര്‍ശനങ്ങള്‍ക്ക് തല്‍ക്കാലം നോക്കിയ മറുപടിയൊന്നും പറഞ്ഞിട്ടില്ല.
200 എം.ബി ഇന്റേണല്‍ മെമ്മറിയുള്ള ഫോണിനൊപ്പം രണ്ട് ജി.ബി. ഡാറ്റ കാര്‍ഡ് സൗജന്യമായി നല്‍കുന്നു. നോക്കിയ അപ്ലിക്കേഷന്‍സ് വിപണനകേന്ദ്രമായ ഒവിസ്‌റ്റോര്‍സില്‍ നിന്ന് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഒരുവര്‍ഷം കേള്‍ക്കാനുള്ള പാട്ടുകള്‍ ഒവിസ്‌റ്റോര്‍സില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് നോക്കിയയുടെ വാഗ്ദാനം. നമ്മുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പാട്ടുകള്‍ ക്രമീകരിച്ച് കേള്‍ക്കാനുള്ള സംവിധാനമായ 'പ്ലേലിസ്റ്റ് ഡിജെ' എന്ന പുത്തന്‍സംവിധാനവും ഫോണിലുണ്ട്.
ത്രീജി കണക്ടിവിറ്റി, ബ്ലൂടൂത്ത്, ൈവഫൈ സൗകര്യങ്ങളുമുണ്ട്. സദാസമയവും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മൈസ്‌പേസിലുമൊക്കെ തുടരാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും എക്‌സ് ഫൈവ് ഉറപ്പുനല്‍കുന്നു.
ടുജിയിലാണെങ്കില്‍ അഞ്ചു മണിക്കൂറും ത്രീജി ഉപയോഗിക്കുമ്പോള്‍ മൂന്നര മണിക്കൂറുമാണ് ബാറ്ററി ആയുസ്സ് നോക്കിയ ഉറപ്പ് നല്‍കുന്നത്. പതിനാറുദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയവും എക്‌സ് ഫൈവിന് നോക്കിയ അവകാശപ്പെടുന്നു. വില 10,499 രൂപ.
ദിവസവും മൂന്നുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതായി, ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിന്റെ ചുമതലയുള്ള ഗൂഗിള്‍ വൈസ് പ്രസിഡന്റ് ആന്‍ഡി റൂബിന്‍ ഒരു ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ആഗസ്തില്‍ ഇത് രണ്ടു ലക്ഷമായിരുന്നു, ഒക്ടോബറില്‍ രണ്ടര ലക്ഷവും. ആന്‍ഡ്രോയിഡിന്റെ ധ്രുതഗതിയിലുള്ള വളര്‍ച്ച വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
രണ്ടു കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമാണ്. ഒന്ന് വിപണി വിഹിതത്തില്‍ നോക്കിയ ഉപയോഗിക്കുന്ന സിമ്പയനും ആന്‍ഡ്രോയിഡുമായുള്ള അന്തരം കുറയുന്നു. രണ്ട് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ iOS ന് ഏതാണ്ട് ഒപ്പമെത്തിയിരിക്കുന്നു, രണ്ടുവര്‍ഷം മുമ്പ് മാത്രം രംഗത്തെത്തിയ ആന്‍ഡ്രോയിഡ്. ഒക്ടോബറിലെ കണക്ക് പ്രകാരം ദിവസം 270,000 ഐഫോണുകളാണ് ആപ്പിള്‍ ആക്ടിവേറ്റ് ചെയ്തിരുന്നത്.
വിവിധ മൊബൈല്‍ കമ്പനികള്‍ക്ക് ആന്‍ഡ്രോയിഡ് സൗജന്യമായാണ് ഗൂഗിള്‍ നല്‍കുന്നത്. അതിനാല്‍, ആന്‍ഡ്രോയിഡ് ആക്ടിവേഷന്റെ വ്യാപ്തി വര്‍ധിച്ചാലും സോഫ്ട്‌വേറില്‍ നിന്ന് ഗൂഗിളിന് പ്രത്യേകിച്ച് വരുമാനമൊന്നും ലഭിക്കില്ല. അതേസമയം, ഐഫോണ്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതുമെല്ലാം ആപ്പിള്‍ കമ്പനി തന്നെയാണ്. അതിനാല്‍, ലാഭവും കമ്പനിക്ക് തന്നെയാണ്.
ആന്‍ഡ്രോയിഡിന്റെ വിപണി വിഹിതം വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ഗൂഗിളിന്റെ ലക്ഷ്യം. ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലെ ഡിസ്‌പ്ലേ പരസ്യങ്ങള്‍ വഴി വരുമാനം നേടാനാണ് കമ്പനിയുടെ ഉദ്ദേശം. ഭാവിയില്‍ ഗൂഗിളിന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് ആന്‍ഡ്രോയിഡ് വഴിയാണ് ലഭിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാല്‍, ആന്‍ഡി റൂബില്‍ പുറത്തുവിട്ട കണക്കുകള്‍ അതിശയോക്തിപരമാണെന്ന് 'ആപ്പിള്‍ഇന്‍സൈഡര്‍' ബ്ലോഗ്
പറയുന്നു. ആഗസ്തില്‍ ഗൂഗിള്‍ വെളിപ്പെടുത്തിയത് ദിവസവും രണ്ടുലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ വീതം ആക്ടിവേറ്റ് ചെയ്യുന്നു എന്നാണ്. ഏതാനും ദിവസം മുമ്പ് കമ്പനി പുറത്തുവിട്ട കണക്ക് പറയുന്നത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടി 15 ലക്ഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്തു എന്നാണ്. എന്നുവെച്ചാല്‍ ദിവസവും 214000 ഫോണുകള്‍. ദിവസവും മൂന്നുലക്ഷം ആക്ടിവേറ്റ് ചെയ്തിരുന്നെങ്കില്‍, ആഴ്ചക്കണക്ക് 21 ലക്ഷം ആകേണ്ടിയിരുന്നുവെന്നും ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു.
ഏതായാലും ഒരുകാര്യം വ്യക്തം. ഇന്നത്തെ നിലയ്ക്ക് ഐഫോണിനും സിമ്പിയാനും ഇനി അധികകാലം ആന്‍ഡ്രോയിഡിന് മുന്നില്‍ നില്‍ക്കാന്‍ കഴിയില്ല. അമേരിക്കയിലും യൂറോപ്പിലും ഐഫോണ്‍ ചൂടപ്പം പോലെ വിറ്റഴിയുന്നുണ്ടെങ്കിലും, ഇന്ത്യയെപ്പോലുള്ള വലിയ മൊബൈല്‍ വിപണികളില്‍ ഇതുവരെ ഒരു ചലനവും സൃഷ്ടിക്കാന്‍ ഐഫോണിന് കഴിഞ്ഞിട്ടില്ല. അതേസമയം, ആന്‍ഡ്രോയിഡ് ഫോണുകള്‍ ലോകത്തെല്ലായിടത്തും ജനപ്രീതി നേടുകയും ചെയ്യുന്നു.
മൊബൈല്‍ഫോണുകളിലൂടെയുള്ള അനാവശ്യ വാണിജ്യകോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് വീണ്ടും രംഗത്തെത്തി. നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഡി.എന്‍.സി.ആര്‍ ('Do not call Registry') എന്ന സംവിധാനം പൂര്‍ണ പരാജയമാണെന്ന് ട്രായിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പഴയസംവിധാനത്തില്‍ ഇതേവരെ 340,231 പരാതികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 1 മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തണം എന്ന് രാജ്യത്തെ എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും ട്രായ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനാവശ്യകോളുകള്‍ തടയാനും നിയന്ത്രിക്കാനും പരാതികള്‍ നല്‍കാനും '1909' എന്ന നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നമ്പരിലേക്ക് വിളിക്കുകയോ എസ്.എം.എസ് ചെയ്യുകയോ ആവാം. ഇതിലൂടെ കോളുകള്‍ തടയാനോ നിയന്ത്രിക്കാനോ ലഭിക്കുന്ന അപേക്ഷകള്‍ക്ക് ഏഴു ദിവസത്തിനകം തീരുമാനമാക്കണം എന്നതാണ് പുതിയ നിര്‍ദേശം. (ഡി.എന്‍.സി.ആറില്‍ ഇത് 45 ദിവസമായിരുന്നു). മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ക്കും ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ക്കും ഒരേ നമ്പര്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്.
ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ നമ്പരുകള്‍ ഇനിമുതല്‍ 70xxxxxxxx എന്ന രീതിയില്‍ (ആദ്യ രണ്ട് അക്കങ്ങള്‍ 70) ആയിരിക്കും. ഇതോടെ ഉപഭോക്താവിന് വേണമെങ്കില്‍ ഈ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കാം. വാണിജ്യകോളുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ഒന്‍പത് മണി വരെയുള്ള സമയത്ത് മാത്രമേ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.
നാഷണല്‍ ടെലിമാര്‍ക്കറ്റേഴ്‌സ് രജിസ്റ്ററില്‍ പേരില്ലാത്തവര്‍ക്ക് ഒരു ദിവസം പരമാവധി 100 എസ്.എം.എസുകള്‍ മാത്രമേ അയക്കുവാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശല്യമുണ്ടാക്കുന്ന ഇത്തരക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ഇവരെ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയുമാണ് ട്രായിയുടെ ലക്ഷ്യം. ഇതോടെ നിലവില്‍ ആയിരവും രണ്ടായിരവും എസ്.എം.എസുകള്‍ അയക്കാനുള്ള പ്ലാനുകള്‍ ലഭിച്ചിട്ടുള്ള മെസേജിങ് ഭ്രാന്തമാരും ഇതില്‍ കുടുങ്ങും. ദിവസം 100 എസ്.എം.എസില്‍ കൂടുതല്‍ അയക്കാന്‍ കഴിയുന്ന ഉപഭോക്തൃ പ്ലാനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഉപഭോക്താക്കള്‍ക്ക് രണ്ടുവിധത്തില്‍ നാഷണല്‍ കസ്റ്റമര്‍ പ്രിഫറന്‍സ് രജിസ്റ്ററില്‍ തങ്ങളുടെ നമ്പര്‍ രേഖപ്പെടുത്താം. ഒന്ന് എല്ലാ ശല്യവിളികളും സന്ദേശങ്ങളും തടയുക. രണ്ട് ചില വിഭാഗങ്ങളില്‍ നിന്നുള്ളവ മാത്രം തടയുക. ബാങ്കിങ്/ ഇന്‍ഷൂറന്‍സ്/ ക്രെഡിറ്റ് കാര്‍ഡ്/ എഡ്യൂക്കേഷന്‍/ ആരോഗ്യം/ ടൂറിസം തുടങ്ങിയ ഏഴുവിഭാഗങ്ങളില്‍ ഏതുവേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഇത്തരത്തില്‍ ഏഴുവിഭാഗങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഡി.എന്‍.സി.ആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവരെ ഒന്നാം വിഭാഗത്തിലേക്ക് മാറ്റും.
പരാതികള്‍ നല്‍കുമ്പോഴും ഇനി മുതല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. വിളിച്ച നമ്പര്‍, ദിവസം, സമയം, സന്ദേശത്തിന്റെ അഥവാ ടെലിഫോണ്‍ വിളിയുടെ വിശദാംശം എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉണ്ടായിരിക്കണം.
എയര്‍പോര്‍ട്ടിലും ഹോട്ടലുകളിലുമൊക്കെയുള്ള സൗജന്യ വൈഫൈ സേവനം
ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ കുരുക്കാന്‍ ഒരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷന്‍ എത്തിക്കഴിഞ്ഞു. സുരക്ഷിതമല്ലാത്ത വൈഫൈ
നെറ്റ്‌വര്‍ക്കുകളിലൂടെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയ
സൗഹൃദക്കൂട്ടായ്മാ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക്
അതേ വയര്‍ലെസ് നെറ്റ്‌വര്‍ക്കിലുള്ള ആര്‍ക്കും എളുപ്പത്തില്‍ കടന്നു
കയറാന്‍ സഹായിക്കുന്ന ഒന്നാണ് 'ഫയര്‍ഷീപ്പ്' (Firesheep) എന്നു പേരുള്ള ഫയര്‍ഫോക്‌സ് എക്സ്റ്റന്‍ഷന്‍.എറിക് ബട്‌ലര്‍ എന്ന സോഫ്ട്‌വേര്‍ വിദഗ്ധന്‍ 'എച്ച് ടി ടി പി സെഷന്‍ഹൈജാക്കിങ്' എന്ന വിദ്യയുപയോഗിച്ചാണ് ഫയര്‍ഷീപ്പിന് രൂപംനല്‍കിയത്. ഇതൊരുപുതിയ കണ്ടെത്തലല്ലെന്ന് എറിക് തന്നെ തുറന്നു സമ്മതിക്കുന്നു. ഫെററ്റ്,ഹാംസ്റ്റര്‍, കുക്കീ മോണ്‍സ്റ്റര്‍, എഫ് ബി കണ്‍ട്രോളര്‍ തുടങ്ങിയ
സോഫ്ട്‌വേറുകളും ഇതേ വിദ്യ തന്നെയാണ് ഉപയോഗിക്കുന്നത്. പക്ഷേ, ഇത്തരംസോഫ്ട്‌വേറുകള്‍ ഉപയോഗിക്കുന്നത് നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരും ഹാക്കര്‍മാരും മാത്രമാണ്.എന്നാല്‍, എളുപ്പത്തില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ്ഫയര്‍ഷീപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അതു കൊണ്ടുതന്നെ വെറും 24
മണിക്കൂറുകള്‍ക്കുള്ളില്‍ 129000 പേരാണ് ഫയര്‍ഷീപ്പ് ഡൗണ്‍ലോഡ് ചെയ്തത്.മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവാക്കും ഫയര്‍ഷീപ്പ് തന്നെ!
ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ബാധ്യതയുള്ള വെബ്‌സൈറ്റുകളുംസൗഹൃദക്കൂട്ടായ്മകളും, തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ബോധപൂര്‍വ്വംമറക്കുന്നതിനെതിരെയുള്ള പ്രതിക്ഷേധമായിട്ടാണത്രേ ഫയര്‍ഷീപ്പ്പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം ഒരുശിലമാക്കാനും ഇതു സഹായിച്ചേക്കാം. പൂര്‍ണ്ണമായും ഒരു സ്വതന്ത്ര
സോഫ്ട്‌വേര്‍ ആയാണ് ഫയര്‍ഷീപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഫയര്‍ഷീപ്പ് വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഫയര്‍ഫോക്‌സ് ബ്രൗസറില്‍
ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഒരു ചെറിയ ഫയലാണ് ഫയര്‍ഷീപ്പ്. ഡൗണ്‍ലോഡ്
ചെയ്തതിനു ശേഷം ഫയര്‍ഫോക്‌സ് ഉപയോഗിച്ചു തുറന്നാല്‍ മതി. ബാക്കിയുള്ള
ഇന്‍സ്റ്റാലേഷന്‍ പ്രക്രിയയൊക്കെ സാധാരണ ഏതൊരു ഫയര്‍ഫോക്‌സ്
എക്സ്റ്റന്‍ഷനേയും പോലെത്തന്നെ. ഇന്‍സ്റ്റാളായാല്‍ ഫയര്‍ഫോക്‌സ് അടച്ചു
വീണ്ടും തുറക്കേണ്ടതായുണ്ട്.
അതിനു ശേഷം ഫയര്‍ഫോക്‌സിന്റെ മെനു ബാറില്‍ നിന്നും ഫയര്‍ഫോക്‌സ് സൈഡ് ബാര്‍
ആക്ടിവേറ്റ് ചെയ്യുക. അപ്പോള്‍ നിങ്ങളുടെ ബ്രൌസറിന്റെ ഇടതു ഭാഗത്തായി
ഫയര്‍ഷീപ്പ് എന്നൊരു സൈഡ് ബാര്‍ കാണാന്‍ കഴിയും. അതില്‍ 'േെമൃ േരമുൗേൃശിഴ'എന്ന ബട്ടനില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ വൈഫൈ നെറ്റ്‌വര്‍ക്കില്‍ ലോഗിന്‍ചെയ്യപ്പെട്ടിട്ടുള്ള ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളുടെ
വിവരങ്ങള്‍ കാണാന്‍ തുടങ്ങും.
ഏത് അക്കൗണ്ടിലേക്കാണോ പ്രവേശിക്കേണ്ടത് അതില്‍ വെറുതേ ഒന്ന്
അമര്‍ത്തിയാല്‍ മാത്രം മതി. സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ടുപോലെ
മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയും! ഇപ്പോള്‍ ഫയര്‍ഷീപ്പ്
വിന്‍ഡൊസ് , മാക് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമേ ഉപയോഗിക്കാന്‍
കഴിയൂ. വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഫയര്‍ഷീപ്പിനു മുന്‍പായി വി കാപ് എന്ന
അപ്ലിക്കേഷന്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതായിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ക്ക് ലോകമെങ്ങും പ്രിയമേറുകയാണ്. ആപ്പിളിന്റെ ഐഫോണിനെയും നോക്കിയയുടെ സ്മാര്‍ട്‌സീരീസ് ഫോണുകളെയുമെല്ലാം വെല്ലുവിളിച്ചുകൊണ്ട് ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വില്പന കുതിച്ചുയരുന്നു. ഇതു കണ്ടറിഞ്ഞാണ് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്‌സ് പുതിയ ആന്‍ഡ്രോയ്ഡ് മോഡല്‍ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിച്ചിരിക്കുന്നത്. മൈക്രോമാക്‌സ് ആന്‍ഡ്രോ എ60 (Micromax Andro A60) എന്ന പുത്തന്‍ മോഡലിന് 6,990 രുപയാണ് വില. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.
ആന്‍ഡ്രോയിഡിനായി ഗൂഗിള്‍ രൂപംനല്‍കിയ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് എന്ന ബിസിനസ് കൂട്ടായ്മയില്‍ ലോകമെങ്ങുമുള്ള 79 മൊബൈല്‍ കമ്പനികള്‍ പങ്കാളികളാണ്. ഇവയില്‍ സാംസങും എല്‍.ജി.യും മോട്ടറോളയുമെല്ലാം ഉള്‍പ്പെടുന്നു. ഈ കൂട്ടായ്മയിലെ അംഗമായ ചൈനയിലെ സെഡ്.ടി.ഇ. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷനാണ് മൈക്രോമാക്‌സിനുവേണ്ടി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നിര്‍മിച്ചുനല്‍കുന്നത്്. ആന്‍ഡ്രോയിഡ് 2.1 പതിപ്പാണ് ആന്‍ഡ്രോയിയില്‍ ഉപയോഗിച്ചിരിക്കുന്നത്.
വിവിധ തരത്തിലുള്ള സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ആന്‍ഡ്രോയിഡ് അപ്ലിക്കേഷനുകളുടെ ഓണ്‍ലൈന്‍വിപണിയായ മാര്‍ക്കറ്റില്‍ ഒരുലക്ഷത്തിലേറെ അപ്ലിേക്കഷനുകളാണുള്ളത്. ഇവയില്‍ വലിയൊരു പങ്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവും. ഇതൊക്കെയുണ്ടെങ്കിലും വിലക്കൂടുതല്‍ കാരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുത്താനാണ് ആന്‍ഡ്രോ അവതരിപ്പിച്ചതെന്ന് മൈക്രോമാക്‌സ് പറയുന്നു. 6,990 രുപയ്ക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്ന പ്രലോഭനം തന്നെയാണ് ആന്‍ഡ്രോയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. ആന്‍ഡ്രോയ്ഡ് 2.1 പതിപ്പില്‍ തന്നെയുള്ള സാംസങ് ഗാലക്‌സി 5ന് വില 8,500 രൂപയാണ്. സ്‌പൈസ്, എല്‍.ജി. തുടങ്ങിയ കമ്പനികളുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പതിനായിരത്തിന് മുകളിലേക്കാണ് വില.
240 ഗുണം 320 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 2.8 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഫോണിലേത്. അറുനൂറ് മെഗാഹെര്‍ട്‌സ് പ്രൊസസര്‍, ജി.പി.എസ്., ത്രീജി, ്രേപാക്‌സിമിറ്റി സെന്‍സര്‍, വൈഫൈ, ബ്ലൂടൂത്ത്, ആക്‌സിലറോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്് എന്നിങ്ങനെ സ്മാര്‍ട്‌ഫോണ്‍ സങ്കേതങ്ങളെല്ലാം ആന്‍ഡ്രോയിലുമുണ്ട്. ഒപ്പം വിവിധ ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, വീഡിയോ സ്ട്രീമിങ്, എഫ്.എം. റേഡിയോ എന്നിവയുമുണ്ട്. 150 എ.ബി. ഇന്റേണല്‍ മെമ്മറിയുള്ള ഫോണില്‍ 32 ജി.ബി. ഡാറ്റ കാര്‍ഡ് വരെ ഉപയേഗിക്കാവുന്ന സ്‌ലോട്ടുമുണ്ട്. 3.2 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയാണ് ഫോണിലേത്. ശരാശരി ചിത്രങ്ങളെടുക്കാന്‍ ഇതു മതിയെങ്കിലും ഫോട്ടോഗ്രാഫി ഗൗരവമായെടുക്കുന്നവരെ ഇതിലെ ക്യാമറ നിരാശപ്പെടുത്തിയേക്കും.
ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പായ 2.1 ആണ് ഫോണിലുള്ളതെന്നതും പോരായ്മയാണ്. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന അപ്ലിക്കേഷനുകള്‍ ഫോണ്‍ മെമ്മറിയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതാണ് 2.1 പതിപ്പിന്റെ പരിമിതി. ഫോണിന്റെ ഇന്റേണല്‍ മെമ്മറി വെറും 150 എം.ബി. മാത്രമാണെന്നിരിക്കെ കൂടുതല്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആന്‍ഡ്രോയില്‍ കഴിയില്ലെന്ന് വ്യക്തം. അപ്ലിക്കേഷനുകള്‍ മെമ്മറി കാര്‍ഡിലും സൂക്ഷിക്കാവുന്ന ആന്‍ഡ്രോയ്ഡ് 2.2 പതിപ്പാണ് പുതിയ ആന്‍ഡ്രോയിഡ് ഫോണുകളിലേറെയുമുള്ളത്. ആന്‍ഡ്രോയുടെ ബാറ്ററി ആയുസും അത്ര തൃപ്തികരമല്ല. തുടര്‍ച്ചയായ നാലു മണിക്കൂര്‍ സംസാരസമയവും 10 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്. ദിവസവും ചാര്‍ജ് ചെയ്തില്ലെങ്കില്‍ ഫോണ്‍ പണിമുടക്കുമെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്.www.keralites.net