Tuesday, January 19, 2010
വാല്‍സല്യം
എങ്ങനെയാ തുടങ്ങേണ്ടത് എന്നറിയില്ല എന്നാലും സാരമില്ല തുടങ്ങാതെ വയ്യല്ലോ , തുടക്കത്തില്‍ എന്തിരിക്കുന്നു ഉള്ളടക്കത്തില്‍ അല്ലെ കാര്യം ? അപ്പൊ എവിടെനിന്നെങ്കിലും തുടങ്ങാം .... മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ട് പോവുന്ന പോലെ എന്നെ സ്കൂളില്‍ ആക്കാന്‍ ആരെങ്കിലും കൂടെ വരാറുണ്ടായിരുന്നു , തല അധികം അനക്കിയാല്‍ മൂക്കില്‍ നിന്നും ചോര വരുന്ന അസുഖം ഉള്ളത് കൊണ്ടാവും അമ്മ എന്‍റെ കൂടെ ആരെയെങ്കിലും അയക്കുന്നത് , എന്നിട്ടും ഞാന്‍ ഉണ്ടോ നന്നാവുന്നു , കൊണ്ട് വന്ന് ആക്കിയ ആള്‍ പോയ ഉടനെ തുടങ്ങും ഓട്ടം ചാട്ടം , അമ്മ പറയുന്നത് എങ്ങനെ അനുസരിക്കാതിരിക്കാം എന്നാണ് ഞാന്‍ നോക്കുന്നത് , അനുസരണ കേടിനുള്ള ശിക്ഷ ഉടനെ കിട്ടുകയും ചെയ്തു , ഒരു ദിവസം എവിടെയോ തട്ടി വീണു ചോര വരാന്‍ തുടങ്ങി വെള്ള ഷര്‍ട്ട് മുഴുവന്‍ ചുവപ്പ് അങ്ങനെ ആ കാര്യത്തില്‍ അമ്മ പറയുന്നത് കേള്‍ക്കാന്‍ തിരുമാനിച്ചു.അമ്മ പറയുന്നത് നല്ലതിന് വേണ്ടി ആണെന്ന് ഓരോ അനുഭവങ്ങളില്‍ കൂടെയാണ് പഠിച്ചത് .കളിയ്ക്കാന്‍ പോവുന്നു എന്ന് പറഞ്ഞാല്‍ വേണ്ട സിനിമയ്ക്ക് പോവട്ടെ എന്ന് ചോദിച്ചാല്‍ വേണ്ട , അങ്ങനെ എന്തിനും വേണ്ട ചെയണ്ട പോവണ്ട അങ്ങനെ കേട്ട് കേട്ട് മടുത്തു , എന്നാലും അതൊക്കെ എന്‍റെ നല്ലതിനു വേണ്ടി ആയിരുന്നു എന്ന് പിന്നീടാണ് മനസിലാക്കിയത്.അമ്മമാര്‍ ചെയുന്നതും പറയുന്നതും നമ്മുടെ നല്ലതിന് വേണ്ടി ആണെന്ന് നമ്മള്‍ മനസിലാക്കുന്നതിനു പകരം അവരോട് ദേഷ്യപെടാനെ നമുക്ക് താല്പര്യം ഉണ്ടാവു , പക്ഷെ അമ്മ എന്നത് ഇശ്വരന്റെ മറ്റൊരു രൂപം ആണെന്ന് നമ്മള്‍ മനസിലാക്കുന്നില്ല , സ്നേഹത്തോടെ സംസാരിക്കുന്നതിനേക്കാള്‍ ദേഷ്യത്തോടെ സംസാരിക്കാന്‍ ആണ് നമ്മള്‍ ഇഷ്ടപെടുന്നത്. അവര്‍ പറയുന്നത് നമ്മള്‍ കേള്‍ക്കാതെ ആവുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന വിഷമം നമ്മള്‍ മനസ്സിലാക്കണം . എന്ത് പ്രശ്നങ്ങളെയും നേരിടാനും ക്ഷമിക്കാനും ഉള്ള കഴിവ് ഈ ലോകത്ത് അമ്മയ്ക്ക് മാത്രേ ഉണ്ടാവു . അമ്മയെയും അച്ഛനെയും സ്നേഹിക്കണം .ഇങ്ങനെയൊക്കെ ഞാന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ വിച്ചാരിക്കും ഞാന്‍ വലിയ അനുസരണ ഉള്ളവന്‍ ആണെന്ന്‍, എന്നാല്‍ അങ്ങനെ ഒരിക്കലും വിചാരിക്കരുത് , അമ്മയെ ഒരുപാട് ഇഷ്ടം ആണ് സ്നേഹിക്കുന്നുണ്ട് , ഒന്ന് കിട്ടിയാല്‍ തിരിക്കെ മൂന്ന് കൊടുക്കുന്ന സ്വഭാവം ആയത്കൊണ്ട് അമ്മ പറയുന്നതില്‍ ചിലത് അനുസരിക്കാന്‍ പറ്റാതെ പോവാറുണ്ട്. അപ്പോള്‍ എല്ലാവരും അമ്മയെയും അച്ഛനെയും സ്നേഹിക്കുക്ക ജീവിത അവസാനം വരെ , വയസ്സായവരെ വേദനിപ്പിക്കാതിരിക്കുക .കഴിയുന്നതും അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക
Subscribe to:
Post Comments (Atom)
No comments:
Post a Comment