Sunday, January 3, 2010

കാലം,സ്മൃതിയുടെ:


ഏതു പാപനാശിനിയില്‍ മുങ്ങണം ഞാന്‍ഏതു കുമ്പസാരക്കൂട്ടിലെനിക്കഭയംഏതു തൃപാദങ്ങളിലെനിക്കു മോക്ഷംപാപിയാണു ഞാന്‍ കൊടും‌പാപം ചെയ്ത മഹാപാപിദാഹിച്ചവശരായി ഒരിറ്റു ജീവജലത്തിനുവേണ്ടിഎന്റെ ജീവാമൃതത്തില്‍ നിന്നു അല്പം നുകര്‍ന്നപാവം നിങ്ങളെ ബലിഷ്ഠ്മായ ഈ കരങ്ങള്‍ക്കൊണ്ട്ഞെരിച്ചമര്‍ത്തി ശ്വാസം‌മുട്ടിച്ചു കൊന്നവന്‍.പാവം നിങ്ങള്‍ക്കറിയില്ലായിരിക്കാം കൊച്ചു പല്ലുകള്‍എന്നില്‍ ആഴിന്നിറങ്ങുമ്പോള്‍ എനിക്കു വേദനിക്കുമെന്നുഎന്നെ അസ്വസ്ഥമാക്കുന്ന ചൊറിച്ചിലുണ്ടാക്കുമെന്നു.ഒരുപക്ഷെ നിങ്ങളെന്നെ തഴുകിതലോടി ഉറക്കിയതായിരിക്കംഎന്നിട്ടും ഞാന്‍;ഇല്ല മാപ്പുര്‍ഹിക്കാത്ത തെറ്റാണു ഞാന്‍ ചെയ്തതുഎന്റെ പ്രിയ മൂട്ടകളേ നിങ്ങള്‍ പുനര്‍ജ്ജന്മത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍അടുത്ത ജന്മത്തി നിങ്ങള്‍ ഞാനായ് പുനര്‍ജ്ജനി തേടുകഞാന്‍ നിങ്ങളായും;എന്നിട്ടു ബലിഷ്ഠമായ കരങ്ങള്‍ക്കൊണ്ട് എന്നെഞെക്കി ഞെരുക്കിയമര്‍ത്തിയാനന്ദിക്കുക..

No comments:

Post a Comment