Thursday, January 6, 2011

കാന്‍സര്‍ നിര്‍ണിയിക്കാന്‍ രക്തപരിശോധന

 
Fun & Info @ Keralites.net
ലോകം ഭീതിയോടെ നോക്കുന്ന രോഗങ്ങളില്‍ ഒന്നാണ് കാന്‍സര്‍ അഥവാ അര്‍ബുദം. അര്‍ബുദചികിത്സയുടെ കാര്യത്തില്‍ എന്നും നേരിടുന്ന പ്രശ്‌നം രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നതാണ്.
പലപ്പോഴും രോഗികളില്‍ രോഗം മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാണ് ഇത് തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്യുന്നത്.
എന്നാല്‍ ഇപ്പോള്‍ കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് പുതിയ രോഗനിര്‍ണയ രീതി നിലവില്‍വരുകയാണ്.
ക്യാന്‍സര്‍ രോഗം നിര്‍ണയിക്കാന്‍ ഇനി രക്തപരിശോധന മാത്രം മതിയെന്നു ബോസ്റ്റണിലെ ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.
ശരീരത്തിലെ ഒരു കോശത്തില്‍ പോലും ക്യാന്‍സര്‍രോഗ സൂചനകള്‍ ഉണ്ടെങ്കില്‍ അതു കണ്ടെത്താന്‍ ഇതുവഴി കഴിയും.
പ്രോസ്‌റ്റേറ്റ്, വന്‍കുടല്‍, ശ്വാസകോശം, സ്തനം എന്നിവയെ ബാധിക്കുന്ന അര്‍ബുദം കണ്ടെത്താനുള്ള രക്തപരിശോധന പല കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലും 2011 മുതല്‍ തന്നെ പരീക്ഷണാര്‍ഥം നടപ്പാക്കും.
കാന്‍സര്‍ നിര്‍ണയത്തിനായി സാധാര രീതിയല്‍ നടത്തുന്ന ബയോപ്‌സി ടെസ്റ്റിന് ശരീരഭാഗങ്ങളില്‍ നിന്നും കലകള്‍ നീക്കം ചെയ്യുന്നതുപോലെ ഈ പരിശോധന രോഗികള്‍ക്ക് വേദനയുണ്ടാക്കില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്.

No comments:

Post a Comment