Monday, January 3, 2011

ഗിന്നസ് ബുക്കില്‍ ഇനി മാരുതിയും



ന്യൂഡല്‍ഹി : ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ മാരുതി ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചു. ഒരു ബ്രാന്റില്‍ നിര്‍മ്മിച്ച ഏറ്റവും അധികം കാറുകള്‍ ഒരുമിച്ച് പുറത്തിറക്കിയാണ് മാരുതി റിക്കോര്‍ഡ് ഇട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാരുതിയുടെ ഇപ്പോഴത്തെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ 342 കാറുകള്‍ ഗു‌ഡ്‌ഗാവിലെ പ്ലാന്റില്‍ നിന്നും ഒരുമിച്ച് ഇറങ്ങിയത്. 2006-ല്‍ പുറത്തിറങ്ങിയ “സ്വിഫ്റ്റ് ‘ ഇതിനോടകം 4.6 ലക്ഷത്തില്‍ അധികം എണ്ണം ഇന്ത്യയ്ക്കകത്തും വിദേശത്തുമായി വിറ്റഴിഞ്ഞു. തുടക്കം മുതല്‍ തന്നെ ഈ മോഡലിനു നല്ല ഡിമാന്റ് ഉണ്ട്.

No comments:

Post a Comment