സൗന്ദര്യം നാച്വറലാകാന്‍ ഇനി പഴങ്ങള്‍ കൊണ്ടുള്ള പരിചരണമാകാം. പഴങ്ങളുടെ ചിത്രം ഉള്ള സിന്തറ്റിക് സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥപഴങ്ങള്‍ കൊണ്ടുള്ള സൗന്ദര്യപരിചരണം നടത്തൂ.
ആപ്പിള്‍
ആപ്പിള്‍ ദിവസവും കഴിച്ചാല്‍ ഡോക്ടറെ അകറ്റാമെന്ന് ഒരു ചൊല്ലുണ്ട്. അതുപോലെ ചര്‍മം സുന്ദരമാക്കാന്‍ നല്ലൊരു കണ്ടീഷണറും ടോണറുമാണ് ആപ്പിള്‍. ആപ്പിള്‍ ജ്യൂസ് വെള്ളത്തില്‍ ഒഴിച്ച് കുളിച്ചാല്‍ ക്ലെന്‍സറിന്റെ ഗുണം ചെയ്യും. ചര്‍മം മൃദുലമാകും. താരന്‍ തടയാന്‍ ആപ്പിള്‍ജ്യൂസ് തലയില്‍ തേച്ചുപിടിപ്പിച്ചതിനു ശേഷം കുളിച്ചാല്‍ മതി. ശ്വാസത്തിന് സുഗന്ധം നല്കാനും ആപ്പിള്‍ ജ്യൂസിന് കഴിയും.
നാരങ്ങ
നാരങ്ങയുടെ ഗുണങ്ങള്‍ എണ്ണിയാലൊടുങ്ങില്ല. ചര്‍മത്തിനും മുടിക്കും ഫ്രഷ് & ക്ലീന്‍ ലുക്ക് നല്കാന്‍ നാരങ്ങക്ക് കഴിയും. കൈമുട്ടിലും കാല്‍മുട്ടിലുമെല്ലാം ചര്‍മം കട്ടിപിടിക്കുന്നത് തടയാന്‍ നാരങ്ങ മുറിച്ച് തൂത്താല്‍ മതിയാകും. നാരങ്ങാനീര് ചേര്‍ത്ത വെള്ളത്തില്‍ കുളിച്ചാല്‍ ദിവസം മുഴുവന്‍ ഫ്രഷ്‌നെസ് ഉണ്ടായിരിക്കും. നാരങ്ങാനീര് തലയില്‍ തേച്ചുകുളിച്ചാല്‍ ഷാംപൂവിന് പകരം ക്ലെന്‍സറായി ഗുണം ചെയ്യും. താരന്‍ കുറയാനും സഹായകം. ലെമണ്‍ ഒരു നാച്വറല്‍ ബ്ലീച്ചാണ്. മുഖത്തെ കടുത്ത പാടുകളും മുഖക്കുരുക്കളും മായാന്‍ വളരെ നല്ലതാണ്.
വാഴപ്പഴം
വാഴപ്പഴം കഴിക്കാന്‍ മാത്രമല്ല മുടിക്കും ചര്‍മത്തിനും വളരെ ഗുണം ചെയ്യുന്നതാണ്. പ്രോട്ടീനും സ്വാഭാവികകൊഴുപ്പും അടങ്ങിയ ഇവ ഏതു ചര്‍മത്തിനും അനുയോജ്യമാണ്. വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു ഫേസ് മാസ്‌കാണിത്. വാഴപ്പഴം നന്നായി ഉടച്ച് ചര്‍മത്തില്‍ പുരട്ടി 20 മിനിട്ടിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളഞ്ഞാല്‍ മതി. ഒരു ടേബിള്‍ സ്പൂണ്‍ തേനിനൊപ്പം ഉടച്ച വാഴപ്പഴം തലയില്‍ പുരട്ടിയാല്‍ നല്ലൊരു ഹെയര്‍ കണ്ടീഷണറാണ്.
പൈനാപ്പിള്‍
ദഹനം കൂട്ടുക മാത്രമല്ല ചര്‍മം മൃദുലമാക്കാനും പൈനാപ്പിളിന് കഴിയും. വരണ്ട ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാന്‍ പൈനാപ്പിള്‍ മതിയാകും. കാല്‍മുട്ടിലും കൈമുട്ടിലും ഉപ്പൂറ്റിയിലും പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ടുരസിയാല്‍ മൃതചര്‍മം നീങ്ങി മൃദുലമാകും. കുളിക്കുമ്പോള്‍ ശരീരത്തില്‍ സ്‌ക്രബറായും പൈനാപ്പിള്‍ കഷണം ഉപയോഗിക്കാം.
പപ്പായ
വൈറ്റമിന്‍ എ ധാരാളമടങ്ങിയ പപ്പായയ്ക്ക് മൃതചര്‍മകോശങ്ങള്‍ നീക്കാന്‍ എളുപ്പത്തില്‍ കഴിയും. കുഴമ്പുപരുവത്തിലാക്കിയ പപ്പായയും കറ്റാര്‍വാഴ ജെല്‍ മൂന്ന് ടീസ്പൂണും ചേര്‍ത്ത് മാസത്തിലൊരിക്കല്‍ ശരീരം മസാജ് ചെയ്ത് അഞ്ചോ പത്തോ മിനിട്ടിന് ശേഷം നന്നായി കഴുകുക. തിളക്കമുള്ള ചര്‍മം ലഭിക്കും.
thanks indulekha